Connect with us
48 birthday
top banner (1)

Featured

പുതുപ്പള്ളി കോട്ട കാക്കാൻ
ആവേശത്തേരിൽ യുഡിഎഫ്, ജനനായകനായി ചാണ്ടി ഉമ്മൻ

Avatar

Published

on

  • ആദർശ് മുക്കട

കോട്ടയം: മുൻ മുഖ്യമന്ത്രിയും തന്റെ പിതാവുമായ ഉമ്മൻ ചാണ്ടിയുടെ വേർപാടിന്റെ മുപ്പതാം ദിവസത്തെ കുർബാന പ്രാർത്ഥനയിൽ പങ്കെടുത്തുകൊണ്ടാണ് ചാണ്ടി ഉമ്മൻ ഇന്നത്തെ പ്രചാരണ പരിപാടികൾ ആരംഭിച്ചത്. ഉമ്മൻ ചാണ്ടിയെ സ്നേഹിക്കുന്ന രാഷ്ട്രീയ സാംസ്കാരിക സാമൂഹിക മേഖലകളിലെ നിരവധിപേർ രാവിലെ കുർബാന പ്രാർത്ഥനയിൽ പങ്കെടുത്തിരുന്നു. അവിടെ വെച്ചു തന്നെ നിരവധി പ്രമുഖർ ഉമ്മൻ ചാണ്ടിയെ പറ്റി ഉദ്ധരിക്കുന്ന ലിബി പബ്ലിക്കേഷൻസ് പുറത്തിറക്കിയ ഹൃദയപക്ഷത്തെ കുഞ്ഞൂഞ്ഞ് എന്ന പുസ്തകത്തിന്റെ പ്രകാശനം നടന്നു.

യുഹാനോൻ മാർ പോളി കോർപ്പസ് തിരുമേനിയാണ് കല്ലേറയിൽ വെച്ച് പുസ്തകം പ്രകാശനം നിർവഹിച്ചു. യോഹന്നാൻ മാർ ദിയാസ്കോറസ്, ചാണ്ടി ഉമ്മൻ, മറിയ ഉമ്മൻ, അച്ചു ഉമ്മൻ, കെ.സി. ജോസഫ്, കെ.എസ്. ശബരീനാഥ്, ബെന്നി ബെഹന്നാൻ എംപി, സാനു വൈ.ദാസ്, ലിപി അക്ബർ തുടങ്ങിയവർ പങ്കെടുത്തു.

തുടർന്ന് സ്ഥാനാർത്ഥി ചാണ്ടി ഉമ്മൻ സ്വന്തം വാർഡിൽ നോമിനേഷൻ പത്രിക സമർപ്പണത്തിന് മുമ്പ് അനുഗ്രഹം തേടി എത്തി. പാലാകമുന്നിക്കൽ, കുന്നൂർ റോഡ് എന്നിവിടങ്ങളിലാണ് സ്ഥാനാർത്ഥി പര്യടനം നടത്തിയത്. കുന്നൂർ റോഡിലെ വീടുകൾ കയറുന്നതിനിടയിൽ പൗലോ ചേട്ടൻ ചാണ്ടി ഉമ്മനെ കണ്ട് പൊട്ടിക്കരഞ്ഞു. ഉമ്മൻചാണ്ടിയുമായി ഏറെ വൈകാരികമായ ബന്ധമായിരുന്നു പൗലോ ചേട്ടന് ഉണ്ടായിരുന്നത്. ഓരോ വീടുകളിലും സ്നേഹവായ്പുകളോടെയാണ് സ്ഥാനാർത്ഥിയെ സ്വീകരിച്ചിരുന്നത്. വീടുകൾ കയറും തോറും ഉമ്മൻചാണ്ടിയും ആയുള്ള ഓർമ്മകളാണ് എല്ലാവരും ചാണ്ടി ഉമ്മനുമായി പങ്കുവെച്ചത്.

Advertisement
inner ad

അതിനിടയിൽ രസകരമായ ഒരു സംഭവം ഉണ്ടായത് വോട്ട് തേടിയിറങ്ങിയ സ്ഥാനാർത്ഥിക്കൊപ്പം സ്കൂളിൽ പോകാതെ ഒന്നാം ക്ലാസ് വിദ്യാർത്ഥി ഐലനും കൂടെ കൂടി. വീടുകൾ കയറിയിറങ്ങിയ ഐലനെ ചാണ്ടി ഉമ്മൻ നിർബന്ധിച്ചാണ് സ്കൂളിലേക്ക് അയച്ചത്. പിന്നീട് കോട്ടയത്ത് കേരള കോൺഗ്രസ് സംസ്ഥാന കമ്മിറ്റി ഓഫീസിൽ വച്ച് നടന്ന സംസ്ഥാന കമ്മിറ്റി യോഗത്തിൽ പങ്കെടുത്തു. സ്ഥാനാർത്ഥിയുടെ ഉജ്വല വിജയത്തിന് വേണ്ടിയുള്ള പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന് യോഗത്തിൽ തീരുമാനം ഉണ്ടായി. തുടർന്ന് കെപിഎംഎസ് പുതുപ്പള്ളി മണ്ഡലം കമ്മിറ്റി ഓഫീസ് സന്ദർശിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. സനീഷ് കുമാർ, സംസ്ഥാന കമ്മിറ്റി അംഗം എ കൃഷ്ണകുമാർ എന്നിവരാണ് ചാണ്ടി ഉമ്മനെ സ്വീകരിച്ചത്. ഉച്ചയ്ക്കുശേഷം തുരുത്തി പ്രദേശത്ത് വീടുകൾ കയറി വോട്ട് അഭ്യർത്ഥന നടത്തി.

Advertisement
inner ad

പുതുപ്പള്ളി സെന്റ് ജോർജ് ഹൈസ്കൂളിലെ സീനിയർ അധ്യാപികയായിരുന്ന കൊട്ടാരത്തിൽ കൊച്ചന്നയമ്മ ടീച്ചറെ സന്ദർശിച്ച് അനുഗ്രഹം തേടി. തുടർന്ന് വിവിധ മണ്ഡലം കൺവെൻഷനുകളിൽ പങ്കെടുത്തു. അകത്താനം മണ്ഡലം കൺവെൻഷൻ പ്രതിപക്ഷനേതാവ് വി ഡി സതീശനും അകലക്കുന്നം മണ്ഡലം കൺവെൻഷൻ കേരള കോൺഗ്രസ് ചെയർമാൻ പി ജെ ജോസഫും അയർക്കുന്നം മണ്ഡലം കൺവെൻഷൻ മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ഉദ്ഘാടനം ചെയ്തു. ഉമ്മൻ ചാണ്ടിയുടെ ജനപ്രീതിയ്ക്കൊപ്പം ചാണ്ടി ഉമ്മൻ എന്ന സ്ഥാനാർത്ഥിയുടെ മികവിൽ മണ്ഡലത്തിൽ യുഡിഎഫിന് കടുത്ത പിന്തുണയാണ് ആർജിക്കുന്നത്.

Continue Reading
Advertisement
inner ad
Click to comment

You must be logged in to post a comment Login

Leave a Reply

Featured

മുൻ അമേരിക്കൻ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന് തിരഞ്ഞെടുപ്പ് റാലിക്കിടെ വെടിയേറ്റു

Published

on

ന്യൂയോര്‍ക്ക്: മുൻ അമേരിക്കൻ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനുനേരെ വധശ്രമം. പെൻസിൽവേനിയയിൽ റിപ്പബ്ലിക്കൻ പാർട്ടിയുടെ തിരഞ്ഞെടുപ്പ് റാലിയിൽ പ്രസംഗിക്കുന്നതിനിടെയാണ് ആക്രമണം ഉണ്ടായത്. ആക്രമണത്തില്‍ ട്രംപിന് പരിക്കേറ്റെങ്കിലും ആരോഗ്യനില തൃപ്തികരമാണെന്നാണ് വിവരം. സംഭവത്തില്‍ കാണികളിലൊരാള്‍ കൊല്ലപ്പെട്ടതായും പ്രാഥമിക വിവരമുണ്ട്. ട്രംപിന്‍റെ വലത്തേ ചെവിയിൽ നിന്ന് രക്തം ഒഴുകുന്ന ദൃശ്യങ്ങളും പുറത്തുവന്നു. ഗാലറിയിൽ നിന്നാണ് ട്രംപിന് നേരെ വെടിവെപ്പ് ഉണ്ടായത്. അക്രമിയെ സുരക്ഷ ഉദ്യോഗസ്ഥര്‍ കീഴ്പ്പെടുത്തിയതായും സംഭവ സ്ഥലത്ത് വെച്ച് തന്നെ അക്രമി കൊല്ലപ്പെട്ടതായും റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ട്. ഇക്കാര്യങ്ങള്‍ ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. അക്രമണം ഉണ്ടായ ഉടനെ സ്ക്രീട്ട് സര്‍വീസ് സുരക്ഷാ സേന ഇടപെട്ട് ട്രംപിന് സുരക്ഷാ വലയം തീര്‍ത്തു. ട്രംപിനെ ആശുപത്രിയിലേക്ക് കൊണ്ടുപോയി പരിശോധിച്ചുവെന്നും ആരോഗ്യനില തൃപ്തികരമാണെന്നും ട്രംപിന്‍റെ വക്താവ് അറിയിച്ചു. .ട്രംപ് നിലവില്‍ സുരക്ഷിതനാണെന്ന് സുരക്ഷാ സേന അറിയിച്ചു.

സംഭവത്തിന്‍റെ പ്രാഥമിക വിവരങ്ങള്‍ പ്രസിഡന്‍റ് ജോ ബൈഡനെ ധരിപ്പിച്ചതായി വൈറ്റ് ഹൗസ് അറിയിച്ചു. ട്രംപിനുനേരെയുണ്ടായത് വധശ്രമമാണെന്ന നിലയിലാണ് അന്വേഷണം നടക്കുന്നത്.

Advertisement
inner ad
Continue Reading

Featured

ഉപതിരഞ്ഞെടുപ്പുകളിൽ ഇന്ത്യ മുന്നണിക്ക് മുന്നേറ്റം

Published

on

ന്യൂഡൽഹി: ഏഴു സംസ്ഥാനങ്ങളിലെ 13 നിയമസഭാ മണ്ഡലങ്ങളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പില്‍ ഇന്ത്യ സഖ്യത്തിന് വന്‍ മുന്നേറ്റം. 11 മണ്ഡലങ്ങളിൽ ഇന്ത്യ സഖ്യമാണ് വിജയിച്ചത്. 2 ഇടങ്ങളിലേക്ക് ബിജെപി സഖ്യം ഒതുങ്ങി. റുപൗലി (ബിഹാർ), റായ്ഗഞ്ച്, രണഘട്ട് ദക്ഷിണ, ബാഗ്ദാ, മണിക്തല (പശ്ചിമ ബംഗാള്‍), വിക്രവണ്ടി (തമിഴ്നാട്), അമർവാര (മധ്യപ്രദേശ്), ബദരീനാഥ്, മംഗളൂർ (ഉത്തരാഖണ്ഡ്), ജലന്ധർ വെസ്റ്റ് (പഞ്ചാബ്), ഡെഹ്റ, ഹാമിർപുർ, നലഗഢ് (ഹിമാചല്‍ പ്രദേശ്) എന്നിവിടങ്ങളിലാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്. സാമാജികരുടെ മരണത്തേയും രാജിയേയും തുടർന്നാണ് ഇവിടങ്ങളില്‍ ഉപതിരഞ്ഞെടുപ്പ് നടന്നത്.

Continue Reading

Featured

വിഴിഞ്ഞം പദ്ധതി യാഥാർത്ഥ്യമായതിന്റെ ആഘോഷം പങ്കുവെച്ച് യുഡിഎഫ്

Published

on

തിരുവനന്തപുരം : വിഴിഞ്ഞം പദ്ധതി യാഥാർത്ഥ്യമായതിന്റെ സന്തോഷം പങ്കുവെച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. വിജയാഘോഷത്തിന്റെ ഭാഗമായി വി ഡി സതീശൻ കേക്ക് മുറിച്ച് മുൻതുറമുഖ വകുപ്പ് മന്ത്രിയായിരുന്ന കെ ബാബുവിന് മധുരം നൽകി ആഘോഷിച്ചു. ഉമ്മൻചാണ്ടിയുടെ സ്വപ്ന പദ്ധതി അദ്ദേഹത്തിന്റെ നിച്ഛയദാർഢ്യത്തിന്റെ ഫലമാണെന്നും വി ഡി സതീശൻ പറഞ്ഞു. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ ആണ് വി ഡി സതീശൻ കുറിപ്പ് പങ്കുവെച്ചത്.

വി ഡി സതീശന്റെ ഫേസ്ബുക്ക് കുറിപ്പ്

Advertisement
inner ad

വിഴിഞ്ഞം എന്ന സ്വപ്നം യാഥാർഥ്യമാകുമ്പോൾ വികസനത്തിൻ്റെ കപ്പിത്താനായി നിൽക്കുന്നത് ഉമ്മൻ ചാണ്ടിയാണ്. ഉമ്മൻ ചാണ്ടി എന്ന പേര് പറയാതെ വിഴിഞ്ഞം പദ്ധതി പൂർത്തിയാകുന്നത് എങ്ങനെ?

മുഖ്യമന്ത്രി പിണറായി വിജയനും CPMനും ഉമ്മൻചാണ്ടിയെ മറക്കാം പക്ഷേ കേരളം ഉമ്മൻ ചാണ്ടിയെ മറക്കില്ല.

Advertisement
inner ad

കെ. ബാബുവിൻ്റെ പേര് കൂടി പറയാതെ വിഴിഞ്ഞം പൂർണമാകുന്നത് എങ്ങനെ? തുറമുഖ മന്ത്രി എന്ന നിലയിൽ കെ. ബാബുവിൻ്റെ കഠിനാധ്വാനത്തിൻ്റെ ഫലം കൂടിയാണ് വിഴിഞ്ഞം. വാഴ്ത്തപ്പെടാതെ പോയ ഹീറോയാണ് കെ. ബാബു.

Advertisement
inner ad
Continue Reading

Featured