99 മതി, 100 കിട്ടിയാൽ കേരളം നിങ്ങൾ ശ്രീലങ്കയാക്കും റെജിമോൻ കുട്ടപ്പൻ എഴുതുന്നു

തൃക്കാക്കര ഉപതിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ മാധ്യമപ്രവർത്തകനും എഴുത്തുകാരനുമായ റെജിമോൻ കുട്ടപ്പൻ എഴുതുന്നു.

റെജിമോൻ കുട്ടപ്പൻ ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിന്റെ പൂർണ്ണരൂപം

100 തികയാത്തത് കൊണ്ട് ?

100 തികയാത്തതു കൊണ്ടാണോ KSRTC 2000 കോടി നഷ്ടത്തിൽ ഓടുന്നത്?

100 തികയാത്തതു കൊണ്ടാണോ ബിവറേജസ് 1600 കോടി നഷ്ടത്തിൽ ആയത്?

100 തികയാത്തതു കൊണ്ടാണോ KSEB 14600 കോടി നഷ്ടത്തിൽ ഓടുന്നത്?

100 തികയാത്തതു കൊണ്ടാണോ KWA 500 കോടി നഷ്ടത്തിൽ ഓടുന്നത്?

100 തികയാത്തതു കൊണ്ടാണോ Kochi Metro 350 കോടി നഷ്ടത്തിൽ ഓടുന്നത്?

100 തികയാത്തതു കൊണ്ടാണോ കശുവണ്ടി കോർപ്പറേഷൻ 56 കോടി നഷ്ടത്തിൽ ഓടുന്നത്?

100 തികയാത്തതു കൊണ്ടാണോ സിവിൽ സപ്ലൈസ് 40 കോടി നഷ്ടത്തിൽ ഓടുന്നത്?

100 തികയാത്തതു കൊണ്ടാണോ ടെക്സ്റ്റൽ വകുപ്പ് 39 കോടി നഷ്ടത്തിൽ ഓടുന്നത്?

100 തികയാത്തതു കൊണ്ടാണോ ട്രാവൻകോർ കെമിക്കൽസ് 35 കോടി നഷ്ടത്തിൽ ഓടുന്നത്?

100 തികയാത്തതു കൊണ്ടാണോ ട്രാവൻകോർ ടൈറ്റാനിയം 34 കോടി നഷ്ടത്തിൽ ഓടുന്നത്?

100 തികയാത്തതു കൊണ്ടാണോ സംസ്ഥാന പൊതു കടം 3:25 ലക്ഷം കോടി ആയത് ?

100 തികയാത്തതു കൊണ്ടാണോ സംസ്ഥാനം 25 ലക്ഷത്തിന് മേൽ ചെക്ക് പിടിച്ച് വയക്കാൻ പറഞ്ഞത് ?

100 തികയാത്തതു കൊണ്ടാണോ സംസ്ഥാനത്ത് ജനിച്ച് വീഴുന്ന കുട്ടിക്ക് 75,000 രൂപ തലക്കടം ഉണ്ടാകുന്നത് ?

100 തികയാത്തതു കൊണ്ടാണോ നിങ്ങൾ എടുത്ത കടത്തിന് വർഷാവർഷം 20,000 കോടി പലിശ അടയക്കുന്നത് ?

100 തികയാത്തതു കൊണ്ടാണോ കിഫ്ബി പദ്ധതികൾ പൊളിയുന്നത് ?

100 തികയാത്തതു കൊണ്ടാണോ പെട്രോൾ ഡീസൽ നികുതി കുറയ്ക്കാൻ പറ്റാത്തത്?

100 തികയാത്തതു കൊണ്ടാണോ 47 ലക്ഷം തൊഴിൽരഹിതർക്ക് തൊഴിൽ കൊടുക്കാൻ പറ്റാത്തത് ?

100 തികയാത്തതു കൊണ്ടാണോ കർഷകരുടെ നെല്ല് എടുക്കാൻ പറ്റാത്തത് ?

100 തികയാത്തതു കൊണ്ടാണോ കൊച്ചിയിലെ സമാർട്ട് സിറ്റി ആളൊഴിഞ്ഞ് കിടക്കുന്നത് ?

100 തികയാത്തതുകൊണ്ടാണോ 6 വർഷം കഴിഞ്ഞിട്ടും കൊച്ചി മെട്രോയുടെ എക്സ്റ്റൻഷൻ നടക്കാത്തത്?

100 തികയാത്തതുകൊണ്ടാണോ തിരുവനന്തപുരം – കൊച്ചി ലൈറ്റ് മെട്രോ പദ്ധതി എങ്ങുമെത്താത്തത്?

100 തികയാത്തതു കൊണ്ടാണോ അടുത്ത മാസം ശമ്പളത്തിന് മാർഗ്ഗം കാണാത്തത്?

100 തികയാത്തതു കൊണ്ടാണോ പെൻഷൻ മുടങ്ങാൻ പോകുന്നത് ?

ഞങ്ങൾ നികുതി അടയ്ക്കുന്നുണ്ട് പ്രളയ കിഫ്ബി സെസ്സ് അടയ്ക്കുന്നുണ്ട്. KSRTC KSEB KWA KOCHI Metro BEVCO എന്നിടങ്ങളിൽ കടം പറയുന്നില്ലാ !

അപ്പോൾ ഇതെല്ലാം നഷ്ടത്തിൽ ഓടാൻ പൊളിയാൻ കാരണം നിങ്ങടെ തലതിരിഞ്ഞ ആശയങ്ങൾ സാമ്പത്തിക തിരിമറി പിടിപ്പ് കേട് അഴിമതി ധൂർത്ത് ഒക്കെയാണ്

അത് തന്നെയാണ് കേപ്റ്റൻ . അത് തന്നെയാണ് !!!

അതുകൊണ്ട് 99 മതി. 100 കിട്ടിയാൽ കേരളം നിങ്ങൾ ശ്രീലങ്കയാക്കും

Related posts

Leave a Comment