കണ്ണൂർ : വൈസ് ചാൻസിലർ നിയമനത്തിലും, പഠന ബോർഡ് കളുടെ നിയമനങ്ങളും അനുകൂലിച്ചു കൊണ്ട് സെനറ്റിൽ സിണ്ടിക്കേറ്റ് അംഗങ്ങൾ കൊണ്ടുവന്ന പ്രമേയം അവതരിപ്പിച്ചതിൽ പ്രതിഷേധിച്ച് യുഡിഎഫ് സെനറ്റഗങ്ങൾ ഇറങ്ങിപോയി.സർവകലാശാല ചട്ടത്തിലെ ആറാം ചാപ്റ്ററിൽ ഏഴമത്തെ ക്ലോസ് പ്രകാരം ബഹു. കോടതിയുടെ പരിഗണനയിൽ ഇരിക്കുന്ന വിഷയത്തിൽ സേനറ്റ് അഭിപ്രായം പറയരുത് എന്നുണ്ട്. ആയതിനാൽ പ്രസ്തുത പ്രമേയം ചട്ട വിരുദ്ധമാണെന്ന് സെനറ്റ് അംഗം ഡോ. ആർ. കെ. ബിജു ഉന്നയിച്ചു. പക്ഷെ ഇതൊന്നും പരിഗണക്ക് എടുക്കാതെ വൈസ് ചാൻസിലർ പ്രമേയം അവതരിപ്പിക്കുവാൻ അനുമതി നല്കുകയായിരുന്നു. പ്രസ്തുത തീരുമാനത്തിൽ പ്രതിഷേധിച്ച് യുഡിഎഫ് സെനറ്റഗങ്ങളായ ഡോ. ആർ. കെ. ബിജു, ഡോ. പ്രേമചന്ദ്രൻ കീഴ്ത്ത്, ഷാനവാസ് എസ്., ലത ഇ എസ്, ഡോ. സ്വരൂപ ആർ, സതീശൻ പി. കെ. എന്നിവർ യോഗം ബഹിഷ്കരിച്ചു.
Related posts
-
കായിക വിദ്യാഭ്യാസ സുരക്ഷക്ക് മാർഗരേഖ പുറപ്പെടുവിക്കണം: ബാലാവകാശ കമ്മീഷൻ
തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകളിൽ കായിക വിദ്യാഭ്യാസ സുരക്ഷയ്ക്ക് വിശദമായ മാർഗരേഖ പുറപ്പെടുവിക്കാൻ ബാലാവകാശ കമ്മീഷൻ ഉത്തരവായി. കുട്ടികൾക്കെതിരായ ലൈംഗികാതിക്രമ കേസുകളിൽ പ്രതികളാവുകയും... -
തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് ഇടതുമുന്നണി വർഗീയ വത്കരിക്കുന്നു : എൻ.കെ പ്രേമചന്ദ്രൻ
കൊച്ചി : തൃക്കാക്കര ഉപതിരഞ്ഞെടുപ്പിനെ ഇടതുമുന്നണി വർഗീയ വത്കരിക്കുകയാണെന്ന് എൻ.കെ പ്രേമചന്ദ്രൻ എംപി. ഭൂരിപക്ഷ-ന്യൂനപക്ഷ വർഗീയതകളെ പ്രീണിപ്പിക്കുന്ന നയമാണ് സിപിഎമ്മിന്റേത്. മന്ത്രിമാർ... -
കല്ലിടൽ പൂർണമായി നിർത്തിയിട്ടില്ലെന്ന് റവന്യൂ മന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്ത് സിൽവർ ലൈൻ പദ്ധതിക്കായുള്ള കല്ലിടൽ പൂർണമായി നിർത്തിയിട്ടില്ലെന്ന് റവന്യൂ മന്ത്രി കെ രാജൻ. കല്ലിടൽ നിർത്തിയെന്നല്ല ഉത്തരവ്. ഉടമകൾക്ക്...