സാര്‍-മാഡം അഭിസംബോധന ഒഴിവാക്കണമെന്നാവശ്യപ്പെട്ട്​ ​​യു.ഡി.എഫ്​ പ്രമേയം ; ബി.ജെ.പി ഭരണസമിതി തള്ളി ; നാളെ പ്രതിഷേധം

പാലക്കാട്​: നഗരസഭയില്‍ സാര്‍-മാഡം അഭിസംബോധന ഒഴിവാക്കണമെന്നാവശ്യപ്പെട്ട്​ ​​യു.ഡി.എഫ്​ അവതരിപ്പിച്ച ​പ്രമേയത്തിന്​ നഗരസഭാധ്യക്ഷ പ്രിയ അജയന്‍ അവതരണാനുമതി നിഷേധിച്ചതില്‍ പ്രതി​ഷേധിച്ച്‌​ സംസ്കാര സാഹിതി ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തില്‍ തിങ്കളാഴ്​ച രാവിലെ 11 ന്​ നഗരസഭക്ക് മുന്നില്‍ സാര്‍ വിളിച്ച്‌ പ്രതിഷേധവും നാടകാവതരണവും സംഘടിപ്പിക്കും.

ബ്രിട്ടീഷ്​ കൊളോണിയല്‍ ഭരണത്തി​െന്‍റ ശേഷിപ്പുകളായ ‘സര്‍’, ‘മാഡം’ തുടങ്ങിയ അഭിസംബോധനകള്‍ നഗരസഭ ഒാഫീസില്‍ ഉപയോഗിക്കുന്നത്​ അവസാനിപ്പിക്കണമെന്ന യു.ഡി.എഫ് ആവശ്യം ബി.ജെ.പി ഭരിക്കുന്ന പാലക്കാട്​ നഗരസഭ തള്ളുകയായിരുന്നു. നഗരസഭ ഒാഫീസിലെ ഉദ്യോഗസ്​ഥരെയും ജനപ്രതിനിധികളെയും പൊതുജനങ്ങള്‍ ‘സര്‍’, ‘മാഡം’ എന്നിങ്ങനെ അഭിസം​ബോധനം ചെ​യ്യുന്നത്​ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് യു.ഡി.എഫ്​ കൗണ്‍സിലര്‍ കെ. മന്‍സൂര്‍ ആണ് കഴിഞ്ഞ ചൊവ്വാഴ്​ച കൗണ്‍സില്‍ യോഗത്തില്‍ പ്രമേയം കൊണ്ടുവന്നത്​.

Related posts

Leave a Comment