കൊല്ലത്ത് വന്‍ പ്രതിഷേധം

  • മന്ത്രി ശിവന്‍കുട്ടിയെ പുറത്താക്കണം – യുഡിഫ്.

കൊല്ലംഃ പൊതുമുതല്‍ നശിപ്പിച്ച കേസില്‍ കോടതി വിചാരണ നേരിടുന്ന പൊതു വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി രാജി വയ്ക്കണമെന്നാവശ്യപ്പെട്ട് കൊല്ലത്തു യുഡിഎഫ് ധര്‍ണ നടത്തി. ‘ജനപ്രതിനിധി ‘ എന്ന നിലയിലുള്ള നിയമ പരിരക്ഷ നഷ്ടപ്പെട്ടുവെന്ന സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തില്‍ ക്രമിനലായി ചിത്രീകരിക്കപ്പെട്ട ശിവന്‍കുട്ടിക്ക് മന്ത്രിയായി തുടരാനുള്ള ധാര്‍മ്മിക അവകാശം നഷ്ടപ്പെട്ടുവെന്ന് യുഡിഫ് ജില്ലാ ചെയര്‍മാന്‍ കെ സി രാജന്‍ പറഞ്ഞു. കളക്ടറേറ്റിനു മുന്നില്‍ യുഡിഫ് നടത്തിയ പ്രതിക്ഷേധ ധര്‍ണ്ണ ഉത്ഘാടനം ചെയ്യുകയായിരുന്നു.

കവലച്ചട്ടമ്പികളെ പോലെ സഭക്ക് ഉള്ളില്‍ അഴിഞ്ഞാടിയ ശിവന്‍കുട്ടിയെ മന്ത്രി സ്ഥാനത്തു നിന്നും പുറത്താക്കണമെന്നും യുഡിഫ് ആവശ്യപ്പെട്ടു. പി ആര്‍ പ്രതാപചന്ദ്രന്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ കണ്‍വീനര്‍ രത്‌നകുമാര്‍,
എ ഷാനവാസ്ഖാന്‍, കൈപ്പുഴ റാം മോഹന്‍, സൂരജ് രവി, എ കെ ഹഫീസ്, കോയിവിള രാമചന്ദ്രന്‍,
ആര്‍ സുനില്‍, നയാസ് മുഹമ്മദ്, ചിരട്ടക്കോണം സുരേഷ്, അബ്ദുള്‍ഖാദര്‍, കാട്ടുകുളം സലിം,കൃഷ്ണ വേണി ശര്‍മ്മ,ആര്‍ രമണന്‍, കുഴിയം ശ്രീകുമാര്‍,കോതേത്ത് ഭാസുരന്‍ എസ് നാസറുദീന്‍, ഡി ഗീതാകൃഷ്ണന്‍, ജമീര്‍ലില്‍, മോഹന്‍ ബോസ്, ഡി സ്യമന്ത ഭദ്രന്‍,ഉളിയകോവില്‍ സന്തോഷ്‌കുമാര്‍, ഷെരിഫ്,ജെ ശിവപ്രസാദ്, കെ എം റഷീദ്, എന്‍ മരിയാന്‍,യഹിയ,എം എ ലത്തീഫ്, ചെറാശ്ശേരി കൃഷ്ണകുമാര്‍, മണലില്‍ സുബൈര്‍ എന്നിവര്‍ പ്രസംഗിച്ചു.

Related posts

Leave a Comment