Connect with us
48 birthday
top banner (1)

Kerala

വിലക്കയറ്റത്തിൽ പൊറുതിമുട്ടി ജനം; സർക്കാരിനെതിരെ ശക്തമായ പ്രക്ഷോഭത്തിനൊരുങ്ങി യുഡിഎഫ്; ഡിസംബർ 1 മുതൽ സർക്കാരിനെതിരെ കുറ്റവിചാരണ സദസ്

Avatar

Published

on

തിരുവനന്തപുരം: എൽഡിഎഫ് സർക്കാരിന്റെ അഴിമതിയും ധൂർത്തും സംസ്ഥാനത്തിന്റെ സാമ്പത്തിക തകർച്ചയും അക്രമവും കെടുകാര്യസ്ഥതയും ജനങ്ങളോട് വിശദീകരിക്കാൻ യുഡിഎഫിന്റെ നേതൃത്വത്തിൽ 140 നിയോജകമണ്ഡലങ്ങളിലും ഡിസംബർ 1 മുതൽ 20 വരെ കുറ്റവിചാരണ സദസ് സംഘടിപ്പിക്കും. ഇന്നലെ ചേർന്ന യുഡിഎഫ് കക്ഷി നേതാക്കളുടെ യോഗം തീരുമാനിച്ചതായി കൺവീനർ എം.എം. ഹസൻ പറഞ്ഞു. സൂം മീറ്റിംഗിലൂടെയാണ് യോഗം ചേർന്നത്.

യുഡിഎഫ് ജില്ലാ ചെയർമാന്മാരും കൺവീനറന്മാരും പ്രത്യേക ക്ഷണിതാക്കളായി സൂം മീറ്റിംഗിൽ പങ്കു ചേർന്നു. പ്രതിപക്ഷ നേതാവിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ എംപി, ഉപനേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി, രമേശ് ചെന്നിത്തല, സി.പി. ജോൺ, പി.ജെ. ജോസഫ്, അനൂപ് ജേക്കബ്, ഷിബു ബേബി ജോൺ, ജി. ദേവരാജൻ എന്നിവരും പങ്കെടുത്തു. തകരുന്ന കേരളത്തിന്റെ നേർചിത്രം ജനങ്ങൾക്കുമുമ്പിൽ “കുറ്റപത്രമായി” സദസ്സിൽ അവതരിപ്പിക്കുകയും മുഖ്യമന്ത്രിയെയും മന്ത്രിമാരെയും വിചാരണ നടത്തുകയും ചെയ്യുമെന്ന് എം.എം. ഹസൻ

Advertisement
inner ad

സർക്കാരിനെതിരായ കുറ്റവിചാരണ സദസിൽ
യുഡിഎഫ് പ്രവർത്തകർക്കു പുറമേ
സർക്കാരിൽ നിന്നു പണം കിട്ടാതെ കഷ്ടത
അനുഭവിക്കുന്ന നെൽ, നാളികേര, റബ്ബർ
കർഷകർ, കെഎസ്ആർടിസി അടക്കമുള്ള
സ്ഥാപനങ്ങളിലെ പെൻഷൻ ലഭിക്കാതെ
ദുരിതമനുഭവിക്കുന്നവർ, ആനുകൂല്യങ്ങൾ
ലഭിക്കാതെ പ്രയാസമനുഭവിക്കുന്ന
പട്ടികജാതി-പട്ടികവർഗ വിഭാഗക്കാർ, മത്സ്യത്തൊഴിലാളികൾ, സാമൂഹ്യക്ഷേമ പെൻഷനും ചികിത്സാ സഹായവും ലഭിക്കാത്തവർ, പിഎസ്സി റാങ്ക് ലിസ്റ്റിൽപ്പെട്ടവരും, എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളിൽ ജോലിക്കു കാത്തിരിക്കുന്ന തൊഴിൽരഹിതർ
തുടങ്ങിയവരെ കൂടി പങ്കെടുപ്പിക്കും.

ദുരിതമനുഭവിക്കുന്നവരുടെ കാഴ്ചപ്പാടുകൾ പറയാൻ അവർക്കു സമയം നൽകും. കുറ്റവിചാരണ സദസ് സംഘടിപ്പിക്കുവാൻ നിയോജകമണ്ഡലം തലത്തിൽ വിപുലമായ സംഘാടക സമിതി രൂപീകരിക്കും.
നവംബർ 10-ാം തീയതിക്കു മുമ്പായി യുഡിഎഫ് ജില്ലാ കമ്മറ്റികളും, നവംബർ 10-നും 15-നുമിടയ്ക്ക് യുഡിഎഫ് നിയോജകമണ്ഡലം നേതൃയോഗങ്ങളും, നവംബർ 15-നും 25-നും ഇടയ്ക്ക് പഞ്ചായത്ത്തല നേതൃയോഗങ്ങളും നടത്തുവാനും നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് എം.എം. ഹസൻ പറഞ്ഞു.

Advertisement
inner ad

കുറ്റവിചാരണ സദസിന്റെ മുന്നോടിയായി നിയോജകമണ്ഡലം തലത്തിൽ വിളംബര ജാഥകൾ നടത്തും. ലോക്സഭാ തിരഞ്ഞെടുപ്പിന്റെ മുന്നോടിയായി യുഡിഎഫിന്റെ നേതൃത്വത്തിൽ “സേവ് സെക്കുലറിസം, സേവ് ഇന്ത്യ” എന്ന മുദ്രാവാക്യം ഉയർത്തിക്കൊണ്ട് ഫെബ്രുവരി മാസത്തിൽ സംസ്ഥാനതല ജാഥ സംഘടിപ്പിക്കാനും തീരുമാനിച്ചതായും കൺവീനർ എം.എം. ഹസൻ പറഞ്ഞു.

Advertisement
inner ad

chennai

മധുരയിൽ ജെല്ലിക്കെട്ടിനിടെ യുവാവിന് ദാരുണാന്ത്യം

Published

on

മധുര: തമിഴ്നാട്ടിൽ പൊങ്കൽ ആഘോഷങ്ങളുടെ ഭാഗമായി നടത്തിയ ജെല്ലിക്കെട്ടിനിടെ യുവാവിന് ദാരുണാന്ത്യം. മധുര സ്വദേശി നവീൻ കുമാർ ആണ്‌ മരിച്ചത്. മധുര അവണിയാപുരത്താണ് സംഭവം. ജെല്ലിക്കെട്ടില്‍ കാളയെ പിടിക്കാൻ ശ്രമിക്കുന്നതിനിടെയാണ് യുവാവിന് ഗുരുതരമായി പരിക്കേറ്റത്. കാളയെ പിടിക്കാൻ ശ്രമിക്കുന്നതിനിടെ നവീന് നെഞ്ചില്‍ ചവിട്ടേറ്റിരുന്നു. പിന്നീട് മധുര സർക്കാർ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇരുപതോളം പേർക്കാണ് ജെല്ലിക്കെനിടെ ഇവിടെ പരിക്കേറ്റത്. 1,100 കാളകളും 900 വീരൻമാരുമാണ് മത്സരിച്ചത്. ഒന്നാമത്തെത്തുന്ന കാളയുടെ ഉടമയ്ക്ക് 12 ലക്ഷം രൂപയുടെ ട്രാക്ടറും, കൂടുതല്‍ കാളകളെ മെരുക്കുന്ന യുവാവിന് 8 ലക്ഷം രൂപയുടെ കാറുമായിരുന്നു സമ്മാനം.

Continue Reading

Kerala

നിറത്തിന്റെ പേരില്‍ ഭർത്താവിന്റെ അവഹേളനം, നവവധു ആത്മഹത്യ ചെയ്തു

Published

on

മലപ്പുറം: നിറത്തിന്റെ പേരില്‍ ഭർത്താവ് തുടർച്ചയായി നടത്തിയ അവഹേളനം സഹിക്കവയ്യാതെ മലപ്പുറത്ത് നവവധു ആത്മഹത്യ ചെയ്തു.കൊണ്ടോട്ടി സ്വദേശിനി ഷഹാന മുംതാസ് (19) ആണ് മരിച്ചത്. രാവിലെ പത്ത് മണിയോടെയാണ് മുംതാസിനെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. മുംതാസിന് നിറം കുറവാണെന്നും ഇംഗ്ലീഷ് സംസാരിക്കാൻ അറിയില്ലെന്നും പറഞ്ഞ് ഭർത്താവ് നിരന്തരം മാനസികമായി ഉപദ്രവിച്ചെന്നാണ് ഷഹാനയുടെ കുടുംബം പരാതിയില്‍ പറയുന്നത്.

വിവാഹബന്ധം വേർപ്പെടുത്താൻ ഷഹാനയെ നിർബന്ധിച്ചിരുന്നെന്നും പരാതിയില്‍ പറയുന്നു. ഭർത്താവ് മൊറയൂർ സ്വദേശി അബ്ദുല്‍ വാഹിദിനും മാതാപിതാക്കള്‍ക്കും എതിരെയാണ് പരാതി. 2024 മെയ് 27ന് ആയിരുന്നു ഇരുവരുടെയും വിവാഹം. കുടുംബത്തിന്റെ പരാതിയില്‍ പൊലീസ് കേസെടുത്തു. വിവാഹം കഴിഞ്ഞ ശേഷം 20 ദിവസമാണ് ഇരുവരും ഒന്നിച്ച്‌ കഴിഞ്ഞത്. ശേഷം ഭർത്താവ് ഗള്‍ഫില്‍ തിരിച്ച്‌ പോയി. അവിടെ പോയശേഷം നിരന്തരം പെണ്‍കുട്ടിയെ ഫോണില്‍ വിളിച്ച്‌ വിവാഹമോചനം ആവശ്യപ്പെട്ടിരുന്നു. ബിരുദ വിദ്യാർത്ഥിനിയാണ് ഷഹാന. ഭർത്താവിനും മാതാപിതാക്കള്‍ക്കും എതിരായ കുടുംബത്തിന്റെ പരാതിയില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Advertisement
inner ad
Continue Reading

Ernakulam

തടവുകാർക്ക് ഐക്യദാർഢ്യം, ജാമ്യം അനുവദിച്ചിട്ടും ജയിലിൽ നിന്ന് പുറത്തിറങ്ങാതെ ബോബി ചെമ്മണ്ണൂർ

Published

on

കൊച്ചി: ലൈം​ഗിക അധിക്ഷേപ കേസിൽ ഹൈക്കോടതി ജാമ്യം അനുവദിച്ചിട്ടും ജയിലിൽ നിന്ന് പുറത്തിറങ്ങാതെ ബോബി ചെമ്മണ്ണൂർ. റിമാൻഡ് കാലാവധി കഴിഞ്ഞിട്ടും സാങ്കേതിക പ്രശ്നങ്ങളിൽ കുരുങ്ങി പുറത്തിറങ്ങാൻ പറ്റാത്ത തടവുകാർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൊണ്ടാണ് ബോബി ചെമ്മണ്ണൂരിൻ്റെ നീക്കം. ഇത്തരത്തിലുള്ള തടവുകാർ പുറത്തിറങ്ങും വരെ താനും കാക്കനാട് ജയിലിൽ തുടരുമെന്നാണ് ബോബി ചെമ്മണ്ണൂരിന്റെ നിലപാട്. അഭിഭാഷകർ ഇല്ലാതെയും, ബോണ്ട് തുക കെട്ടിവയ്ക്കാൻ വയ്ക്കാനും പറ്റാത്ത തടവുകാർ നിരവധി പേർ ജയിലിൽ തുടരുന്നുണ്ടെന്നും ബോബി ചെമ്മണ്ണൂർ പറയുന്നു. ജാമ്യം നടപ്പാക്കേണ്ടതില്ലെന്ന് ബോബി ചെമ്മണ്ണൂർ അഭിഭാഷകരോട് അറിയിച്ചിട്ടുണ്ട്. അതേസമയം, ബോബി ചെമ്മണ്ണൂർ ഇന്ന് ജയിലിൽ തുടരും. എന്നാൽ നാളെ പുറത്തിറങ്ങുമോ എന്ന കാര്യത്തിൽ വ്യക്തതയില്ല.

Continue Reading

Featured