യുഡിഎഫ് യോഗം ഉച്ച കഴിഞ്ഞ്

തിരുവനന്തപുരംഃ ഐക്യജനാധിപത്യ മുന്നണി ഏകോപന സമിതി യോഗം ഇന്നുച്ച കഴിഞ്ഞ് രണ്ടിന് കന്‍റോണ്‍മെന്‍റ് ഹൗസില്‍ ചേരും. ചെയര്‍മാന്‍ വി.ഡി. സതീശന്‍ അധ്യക്ഷത വഹിക്കും. കെപിസിസി പ്രസിഡന്‍റ് കെ. സുധാകരന്‍, മുതിര്‍ന്ന നേതാക്കളായ ഉമ്മന്‍ ചാണ്ടി, രമേശ് ചെന്നിത്തല, യുഡിഎഫ് കണ്‍വീനര്‍ എം.എം. ഹസന്‍, ഘടക കക്ഷി നേതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുക്കും. രാവിലെ പതിനൊന്നിന് ആര്‍എസ്പി നേതാക്കളുമായും കോണ്‍ഗ്രസ് നേതാക്കള്‍ ഉഭയകക്ഷി ചര്‍ച്ചകള്‍ നടത്തുന്നുണ്ട്. ഐക്യജനാധിപത്യമുന്നണിയുടെ കെട്ടുറപ്പ് ഭദ്രമാക്കാന്‍ യോജിച്ച പ്രവര്‍ത്തനങ്ങള്‍ നടത്തുമെന്നു കഴിഞ്ഞ ദിവസം കൊല്ലത്തു ചേര്‍ന്ന ആര്എസ്പി സംസ്ഥാന സമിതിയ യോഗത്തില്‍ തീരുമാനിച്ചിരുന്നു.

Related posts

Leave a Comment