Connect with us
48 birthday
top banner (1)

Kerala

യുഡിഎഫ് ഏകോപനസമിതി യോഗം 13ന്

Avatar

Published

on

പുതുപ്പള്ളിയിലെ പരാജയം സർക്കാരിന്റെ അഴിമതിക്കും ജനദ്രോഹ ഭരണത്തിനും എതിരായ ജനവിധിയായി അംഗീകരിക്കാൻ മുഖ്യമന്ത്രിയോ മാർക്സിസ്റ്റ് പാർട്ടിയോ തയ്യാറാകാത്ത സാഹചര്യത്തിൽ സർക്കാരിനെതിരെ യുഡിഎഫ് നടത്തിവരുന്ന സമരപരിപാടികൾ കൂടുതൽ ശക്തമായി തുടരുമെന്ന് യു ഡി എഫ് കൺവീനർ എം എം ഹസൻ പറഞ്ഞു. ഉപതിരഞ്ഞെടുപ്പിനെ തുടർന്ന് മാറ്റിവെച്ച സമരപരിപാടികളെ കുറിച്ച് ചർച്ച ചെയ്യാൻ യുഡിഎഫ് സംസ്ഥാന ഏകോപന സമിതി യോഗം സെപ്റ്റംബർ 13ന് ഉച്ചയ്ക്ക് 3 മണിക്ക് തിരുവനന്തപുരം കന്റോൺമെന്റ് ഹൗസിൽ ചേരുമെന്ന് കൺവീനർ എംഎം ഹസൻ അറിയിച്ചു.

അഴിമതിക്കും സ്വജനപക്ഷപാതത്തിനും പോലീസിന്റെ നിഷ്ക്രിയത്വത്തിനും എതിരെ യുഡിഎഫ് നടത്തിയ സമരപരിപാടികളെ ജനങ്ങൾ സ്വീകരിച്ചു എന്നതിന് തെളിവാണ് പുതുപ്പള്ളിയിലെ യുഡിഎഫ് സ്ഥാനാർത്ഥിയുടെ ചരിത്ര ഭൂരിപക്ഷമെന്ന് ഹസൻ ചൂണ്ടിക്കാട്ടി.

Advertisement
inner ad

ഓണക്കാലത്ത് സിവിൽ സപ്ലൈസ് കോർപ്പറേഷന് ആവശ്യത്തിന് പണം നൽകാതെ സാധാരണക്കാരെയും സംഭരിച്ച നെല്ലിൻറെ വില നൽകാതെ കർഷകരെയും തിരുവോണനാളിൽ പട്ടിണിക്കിട്ടതിനും കുട്ടികളുടെ ഉച്ചക്കഞ്ഞി മുടക്കിയതിനും ലഭിച്ച തിരിച്ചടി കൂടിയാണ് പുതുപ്പള്ളിയിലെ തിരഞ്ഞെടുപ്പ് ഫലം. എഐ ക്യാമറ, കെ – ഫോൺ തുടങ്ങിയ പദ്ധതികളിലെ അഴിമതിയും മുഖ്യമന്ത്രിയുടെ മകൾ ഉൾപ്പെട്ട മാസപ്പടിയിലും അന്വേഷണം നടത്താതെ ഒളിച്ചോടാൻ ഗവൺമെന്റിനെ അനുവദിക്കുകയില്ലെന്ന് ഹസൻ പറഞ്ഞു.

Advertisement
inner ad
Continue Reading
Advertisement
inner ad
Click to comment

You must be logged in to post a comment Login

Leave a Reply

Kerala

ആവർത്തിക്കപ്പെടുന്ന റാഗിങ് ഭീകരത; അഡ്വ. വിഷ്ണു വിജയൻ എഴുതുന്നു

Published

on

റാഗിങ്ങിനെതിരേ കർശനമായ നിയമങ്ങൾ ഉള്ളപ്പോഴും അത് ആവർത്തിക്കപ്പെടുകയാണ്. വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ റാഗിങ് തടയാനുള്ള സംവിധാനങ്ങൾ നിർബന്ധമായും ഉണ്ടാവേണ്ടതുണ്ട്. ജൂനിയർ വിദ്യാർഥികൾക്ക് സീനിയർ വിദ്യാർഥികളുടെ ക്രൂരതകളിൽ നിന്നു സംരക്ഷണം നൽകുന്നതിൽ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ അധികൃതർ പ്രത്യേക ജാഗ്രതയും പുലർത്തേണ്ടതുണ്ട്. റാഗിങ്ങിനെതിരേ ബോധവത്കരണ പ്രവർത്തനങ്ങളും കൂടുതൽ ഊർജിതമായി തന്നെ നടപ്പിലാക്കേണ്ടതുണ്ട്. കോട്ടയത്ത് ഗവൺമെന്‍റ് നഴ്സിങ് കോളെജിലുണ്ടായ റാഗിങ്ങുമായി ബന്ധപ്പെട്ട റിപ്പോർട്ടുകൾ ഓരോന്നായി പുറത്തുവരുമ്പോൾ ഏറെ ഞെട്ടിക്കുന്നതാണ്. കട്ടിലിൽ കെട്ടിയിട്ടു ശരീരം മുഴുവൻ ലോഷൻ പുരട്ടിയ ശേഷം ഡിവൈഡർ കൊണ്ട് കുത്തിപ്പരുക്കേൽപ്പിക്കുന്നതുപോലുള്ള ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ഇരകൾ വേദനകൊണ്ടു പുളയുമ്പോൾ സീനിയർ വിദ്യാർഥികൾ അട്ടഹസിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. റാഗിങ്ങുകാരെ ഭയന്നാണ് ഇതുവരെ ആരും ഒന്നും പുറത്തുപറയാതിരുന്നതത്രേ. ഓരോ ദിവസവും അനുഭവിക്കേണ്ടിവരുന്ന വേദനകൾ മാതാപിതാക്കളെ പോലും ഇരകൾ അറിയിച്ചില്ല. പീഡനം സഹിക്കാൻ കഴിയാതെ വന്നപ്പോഴാണ് ഇരകളായ വിദ്യാർഥികൾ ഹോസ്റ്റലിൽ എന്താണു നടക്കുന്നതെന്നു പുറംലോകത്തോടു പറയുന്നത്. വയനാട്ടിലെ പൂക്കോട് വെറ്ററിനറി സർവകലാശാലാ ക്യാംപസിൽ ഒരു സംഘം വിദ്യാർഥികളുടെ ക്രൂര മർദനത്തിന് ഇരയായ രണ്ടാം വർഷ ബിവിഎസ് സി വിദ്യാർഥി ജെ.എസ്. സിദ്ധാർഥനെ പിന്നീട് ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയ സംഭവമുണ്ടായിട്ട് ഒരു വർഷം ആയതേയുള്ളൂ. ഹോസ്റ്റലിലെ ശുചിമുറിയിൽ തൂങ്ങിമരിച്ച നിലയിൽ സിദ്ധാർഥനെ കാണുന്നത് കഴിഞ്ഞ വർഷം ഫെബ്രുവരി പതിനെട്ടിനാണ്. ഒരു സംഘം സീനിയർ വിദ്യാർഥികളുടെ മൃഗീയമായ റാഗിങ് സിദ്ധാർഥനെ ശാരീരികമായും മാനസികമായും തളർത്തുകയായിരുന്നു. റാഗിങ്ങിനെതിരേ കർശന നടപടിയും അതീവ ജാഗ്രതയും ആവശ്യമാണെന്ന് ഈ സംഭവം തെളിയിച്ചതാണ്. പക്ഷേ, പല വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ആ ജാഗ്രതയില്ല എന്നാണു കരുതേണ്ടത്. അടുത്തിടെ തൃപ്പൂണിത്തുറയിൽ പതിനഞ്ചു വയസുകാരൻ ഫ്ലാറ്റിനു മുകളിൽ നിന്നു ചാടി മരിച്ചത് സ്കുളിൽ സഹപാഠികളുടെ റാഗിങ്ങിനെത്തുടർന്നാണെന്നു പരാതി ഉയർന്നതാണ്. അതിക്രൂരമായ ശാരീരിക- മാനസിക പീഡനമാണ് കുട്ടി നേരിട്ടതെന്നു ബന്ധുക്കൾ ആരോപിക്കുന്നുണ്ട്. റാഗിങ് വിരുദ്ധ സമിതിയൊക്കെ പേരിനു മാത്രമായി പോകുന്നതിന്‍റെ ഫലമാണ് പലപ്പോഴും ജൂനിയർ കുട്ടികൾ അനുഭവിക്കേണ്ടിവരുന്നത്. സഹ വിദ്യാർഥിയോട് പൊറുക്കാനാവാത്ത ക്രൂരതകൾ കാണിക്കുന്ന മുഴുവൻ പേരും ശിക്ഷിക്കപ്പെടുന്ന സാഹചര്യമുണ്ടാകുകയാണ് വേണ്ടത്.

Continue Reading

Kerala

ചാലക്കുടിയില്‍ കാറും ബൈക്കും കൂട്ടിയിടിച്ച് ; 2 പേര്‍ മരിച്ചു

Published

on

തൃശൂര്‍ : ചാലക്കുടിയില്‍ കാറും ബൈക്കും കൂട്ടിയിടിച്ച് രണ്ടുപേര്‍ മരിച്ചു. പട്ടിമറ്റം സ്വദേശികളായ സുരാജ്, വിജേഷ് എന്നിവരാണ് മരിച്ചത്.
മുരിങ്ങൂര്‍ ഡിവൈന്‍ കേന്ദ്രത്തില്‍ നടക്കുന്ന കുടുംബ സംഗമത്തില്‍ പങ്കെടുക്കുന്നതിന് വേണ്ടിയാണ് ഇരുവരും ചാലക്കുടിയില്‍ എത്തിയത്. ഇരുവരുടെയും കുടുംബാംഗങ്ങളും ധ്യാനകേന്ദ്രത്തില്‍ എത്തിയിരുന്നു. വെളുപ്പിന് ബൈക്ക് എടുത്ത് ഇരുവരും തൃശൂരിലേക്ക് മടങ്ങുകയായിരുന്നു. പുലര്‍ച്ചെ നാലുമണിയോടെയായിരുന്നു അപകടം. രണ്ടു പേരും സംഭവ സ്ഥലത്ത് വച്ചു തന്നെ മരിച്ചു. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. ബൈക്ക് പൂര്‍ണമായും തകര്‍ന്ന നിലയിലാണ്.

Continue Reading

Kerala

‘ടിപി ശ്രീനിവാസനെ അടിച്ചത് തെറ്റായ കാര്യമാണെന്ന് തോന്നുന്നില്ല, മാപ്പ് പറയേണ്ട കാര്യമില്ല’; പി എം ആർഷോ

Published

on

തിരിവനന്തപുരം: ടിപി ശ്രീനിവാസനെ എസ്എഫ്ഐ നേതാവ് തല്ലിയതിനെ ന്യായീകരിച്ച് എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പിഎം ആർഷോ. ശ്രീനിവാസൻ തെറി പറഞ്ഞതുകൊണ്ടാണ് ഒരു വിദ്യാർത്ഥി തല്ലിയത്. അതിന് എസ്എഫ്‌ഐ മാപ്പ് പറയേണ്ട കാര്യമില്ലെന്നും ആർഷോ മാധ്യമങ്ങളോട് പറഞ്ഞു. സംസ്ഥാന ഉന്നതവിദ്യാഭ്യാസ കൗൺസിൽ വൈസ് ചെയർമാൻ ടിപി ശ്രീനിവാസനെ 2016 ലാണ് എസ്എഫ്ഐ പ്രവർത്തകർ മർദ്ദിച്ചത്. സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ മേഖലയെ സ്വകാര്യവൽക്കരിക്കാനുള്ള ശ്രമം നടത്തുന്നു എന്ന് ആരോപിച്ചാണ് ആഗോള വിദ്യാഭ്യാസ ഉച്ചകോടിക്കിടെ എസ്എഫ്ഐ പ്രവർത്തകർ ടിപി ശ്രീനിവാസനെ മുഖത്തടിച്ചു വീഴ്ത്തിയത്. കാമിനി ശരത് (23) എന്ന ജെ എസ് ശരത് എന്ന എസ്എഫ്ഐ നേതാവാണ് ടിപി ശ്രീനിവാസനെ ആക്രമിക്കുന്നതിന് നേതൃത്വം നൽകിയത്. വധശ്രമക്കേസ് ഉൾപ്പെടെ നിരവധി കേസുകളിൽ നേരത്തെ പ്രതികൂടിയാണ് ഇയാൾ.

വിദേശ സർവകലാശാലകൾക്ക് കേരളത്തിൽ അനുമതി നൽകുന്നത് സംബന്ധിച്ച് ചർച്ചയ്ക്കു വഴിവെച്ചു എന്ന് ആരോപിച്ചാണ് മർദനത്തിന് കാരണം. അതേസമയം ഉന്നത വിദ്യാഭ്യാസ മേഖലയിൽ സ്വകാര്യ സർവകശാലകൾ സ്ഥാപിക്കുന്നത് സംബന്ധിച്ച് ഇടതു സർക്കാരിന്റെ നയമാറ്റത്തിന് പിന്നാലെ പിന്നാലെയാണ് ആക്രമിച്ച സംഭവം വീണ്ടും ചർച്ചയായത്. അദ്ദേഹം നേരിട്ട മർദനത്തിന് ന്യായീകരണവുമായി എത്തിയിരിക്കുകയാണ് എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി.എം.ആർഷോ. ശ്രീനിവാസൻ തന്തയ്ക്ക് വിളിച്ചതുകൊണ്ടാണ് തല്ലിയത് എന്ന ന്യായമാണ് ഇപ്പോൾ നിരത്തുന്നത്. അദ്ദേഹത്തെ ആക്രമിച്ച പ്രതി ശരത്തിനെ സഹകരണ മേഖലയിൽ ജോലി നൽകുകയും പാർട്ടിയിൽ ഉന്നത സ്ഥാനം നൽകുകയും ചെയ്ത സിപിഎം നടപടിക്കെതിരെ രൂക്ഷ വിമർശനം അടുത്തിടെ ഉയർന്നിരുന്നു.

Advertisement
inner ad
Continue Reading

Featured