തിരുവനന്തപുരം: യുഡിഎഫ് ഉന്നതാധികാര സമതി യോഗം കന്റോൺമെന്റ് ഹൗസിൽ തുടങ്ങി. സിൽവർ ലൈൻ പദ്ധതിക്കെതിരായ പ്രക്ഷോഭം ശക്തിപ്പെടുത്തുക, ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ സ്വേച്ഛാധിപത്യ- രാഷ്ട്രീയ താത്പര്യങ്ങൾക്കു പ്രതിരോധം തീർക്കുക തുടങ്ങിയവയാണ് മുഖ്യ അജൻഡ. യുഡിഎഫ് ചെയർമാനും പ്രതിപക്ഷ നേതാവുമായ വി.ഡി. സതീശന്റെ അധ്യക്ഷതിയിലാണു യോഗം. കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ, മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. യുഡിഎഫ് കൺവീനർ എം.എം ഹസൻ, മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി, കെപിഎ മജീദ്, ഘടകക്ഷി നേതാക്കളായ പി.ജെ. ജോസഫ്, മോൻസ് ജോസഫ്, അനൂപ് ജേക്കബ്, എ.എ. അസീസ്, ജി. ദേവരാജൻ, സിപി ജോൺ തുടങ്ങിയവർ പങ്കെടുക്കുന്നു.
സിൽവർ ലൈൻ, ഗവർണർ വിവാദങ്ങൾ ചർച്ച ചെയ്യാൻ യുഡിഎഫ് യോഗം തുടങ്ങി
