Connect with us
48 birthday
top banner (1)

Kerala

​ഗണേഷ് കുമാറിന്റെ ഓഫീസിലേക്ക് യുഡിഎഫ് മാർച്ച്

Avatar

Published

on

പത്തനാപുരം: സോളാർ കേസിന്റെ പേരു പറഞ്ഞ് ഉമ്മൻ ചാണ്ടിക്കെതിരേ രാഷ്‌ട്രീയ ഹീനകൃത്യങ്ങൾ നടത്തിയ കെ.ബി ​ഗണേഷ് കുമാർ എംഎൽഎ സ്ഥാനം രാജി വയ്ക്കണണമെന്നാവശ്യപ്പെട്ട് യുഡിഎഫ് പ്രവർത്തകർ അദ്ദേഹത്തിന്റെ ഓഫീസിലേക്കു മാർച്ച് ചെയ്തു. കേരളം ഏറെ ബഹുമാനിച്ച ഒരു വ്യക്തിയെ നുണക്കഥകൾ കൊണ്ട് അപകീർത്തിപ്പെടുത്താനുള്ള ഹീന ശ്രമമാണ് നടന്നതെന്ന് മാർച്ച് ഉദ്ഘാടനം ചെയ്ത യുഡിഎഫ് കൺവീനർ എം.എം. ഹസൻ പറഞ്ഞു. സിപിഎമ്മിന്റെയും പിണറായി വിജയന്റെയും വി.എസ്. അച്യുതാനന്ദന്റെയും ചട്ടുകമായിരുന്നു ​ഗണേഷ് കുമാർ. നുണക്കഥകൾക്ക് അധികം ആയുസില്ലെന്നും എല്ലാ ദുരാരോപണങ്ങളിൽ നിന്നും ജന ലക്ഷങ്ങൾ ഉമ്മൻ ചാണ്ടിയെ വീണ്ടെടുത്തെന്നും ഹസൻ കൂട്ടിച്ചേർത്തു. അദ്ദേഹത്തിനെതിരേ ഇല്ലാക്കഥകൾ പ്രചരിപ്പിച്ചവരെ കാലം തിരസ്കരിക്കുമെന്നും എം.എം. ഹസൻ ഓർമിപ്പിച്ചു.


ജില്ലാ കൺവീനർ കെ.സി. രാജൻ അധ്യക്ഷത വഹിച്ചു. ഡിസിസി പ്രസിഡന്റ് പി. രാജേന്ദ്ര പ്രസാദ്, കെപിസിസി ജനറൽ സെക്രട്ടറി എം.എം. നസീർ, സെക്രട്ടറി സൂരജ് രവി, ജ്യോതികുമാർ ചാമക്കാല, വാക്കനാട് രാധാകൃഷ്ണൻ, കെ.എസ്. വേണു​ഗോപാൽ, സുൾഫിക്കർ സലാം, പ്രകാശ് മൈനാ​ഗപ്പള്ളി, സൈമൺ അലക്സ് തുടങ്ങിയവർ പ്രസം​ഗിച്ചു. പ്രകടനമായാണ് പ്രവർത്തകർ എംഎൽഎ ഓഫീസിലേക്കു മാർച്ച് ചെയ്തത്. മാർച്ച് ഓഫീസിലെത്തുന്നതിനു മുൻപ് പൊലീസ് തടഞ്ഞു.

Advertisement
inner ad
Continue Reading
Advertisement
inner ad
Click to comment

You must be logged in to post a comment Login

Leave a Reply

Global

തൃശൂർ ഫെസ്റ്റ് 2025ന് ഷാർജയിൽ തുടക്കമായി

Published

on

ഷാർജ: ഷാർജ കെഎംസിസി തൃശൂർ ജില്ല കമ്മിറ്റിയുടെ തൃശൂർ ഫെസ്റ്റ് 2025ന് തുടക്കമായി. ഷാർജ ഇന്ത്യൻ അസോസിയേഷൻ ഹാളിൽ നടന്ന തൃശൂർ ഫെസ്റ്റ് 2025 ന്റെ വിളംബര പ്രഖ്യാപന സംഗമം, നാഷണൽ കെഎംസിസി ജനറൽ സെക്രട്ടറി പി. കെ അൻവർ നഹ ഉദ്ഘാടനം ചെയ്തു. ഷാർജ കെഎംസിസി തൃശൂർ ജില്ല പ്രസിഡന്റ്‌ അബ്ദുൽ ഖാദർ ചക്കനാത്ത് അധ്യക്ഷത വഹിച്ചു, ജനറൽ സെക്രട്ടറി നസറുദ്ദീൻ താജുദ്ദീൻ സ്വാഗതം പറഞ്ഞു.

ജില്ലാ വൈസ്പ്രസിഡന്റ് മാരായ കെ പി കബീർ , ഇക്ബാൽ കടപ്പുറം , അബ്ദുൽ വഹാബ് സെക്രട്ടറി മാരായ നാസർ കടപ്പുറം , ഫവാസ് കൈപ്പമംഗലം , ഷംസുദീൻ, നിയോജകമണ്ഡലം നേതാക്കളായ ആർ.ഒ ഇസ്മായിൽ,ഉസ്മാൻ മണലൂർ, ഹബീബ് നാട്ടിക, നിസാം വാടാനപ്പിള്ളി , ഇർഷാദ് മണലൂർ ശരീഫ് നാട്ടിക, മൊയിനുദ്ധീന് തുടങ്ങിയവർ നേതൃത്വം നൽകിയ വിളംബര സംഗമത്തിൽ സാമൂഹിക, സാംസ്‌കാരിക, കലാ രംഗത്തെ പ്രശസ്തയായ ഇന്ദുലേഖ വാര്യർ മുഖ്യഥിതി ആയിരുന്നു. പാടിയും പറഞ്ഞും ചിന്തിപ്പിക്കും നവാസ് പാലേരിയുടെ സംഗീത വിരുന്നോടെ തൃശൂർ ഫെസ്റ്റ് 2025 ന്റെ പരിപാടികൾക്ക് തുടക്കം കുറിച്ചു.
കുടുംബ സംഗമങ്ങൾ, ഫുട്ബോൾ ടൂർണമെന്റ്, വടം വലി മത്സരം, വിനോദ യാത്ര, ചിത്ര രചന മത്സരങ്ങൾ, എഡ്യൂക്കേഷൻ ഫെസ്റ്റ്, ബ്ലഡ്‌ ഡോനെഷൻ, മെഡിക്കൽ ക്യാമ്പ്, പാചകമത്സരം, ബിസിനെസ്സ് മീറ്റ്, യു എ ഇ തൃശൂർ ലീഡേഴ്‌സ് മീറ്റ്, ആദരവ്, വിവിധ കലാപരിപാടികളും സാംസ്കാരിക സമ്മേളനങ്ങളും തൃശൂർ ഫെസ്റ്റിന്റെ ഭാഗമായി നടക്കുമെന്ന് തൃശൂർ ഫെസ്റ്റ് ഭാരവാഹികൾ അറിയിച്ചു.

Advertisement
inner ad

ഷാർജ കെഎംസിസി സ്റ്റേറ്റ് വൈസ് പ്രസിഡന്റ്‌ ത്വയ്യിബ് ചേറ്റുവ, ഷാർജ ഇന്ത്യൻ അസോസിയേഷൻ മുൻ ജനറൽ സെക്രട്ടറി മാരായ അബ്ദുള്ള മല്ലിശ്ശേരി, ടി വി നസീർ , ചാക്കോ ഊളകാടൻ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.സംസ്ഥാന കമിറ്റി സെക്രട്ടറി ഫൈസൽ അഷ്ഫാഖ് ,ഫസൽ തലശ്ശേരി,കോഴിക്കോട് ജില്ല പ്രസിഡന്റ്‌ അബ്ബാസ്‌, ജനറൽ സെക്രട്ടറി അലി വടയം, ഷാഫി വള്ളിക്കാട്, ഉസ്മാൻ കോറോത് ,ശമീൽ കാസർകോട് ജില്ലാ പ്രസിഡന്റ് ഷാഫി തച്ചങ്ങാട് ,മുഹമ്മദ് മണിയോടി ശരീഫ് പൈക, ഷാഫി സാഹിബ് മലപ്പുറം ജില്ലാ പ്രസിഡന്റ്‌ ഹംസ കോരത്ത് ഹമീദ് ബാബു ഇബ്രാഹിം പള്ളിയറക്കൽ , ഹംസ കണ്ണൂർ ജില്ലാ നേതാക്കൾ മുഹമ്മദ് മാട്ടുമ്മൽ ഉമർ ഫാറൂഖ് , ഷഫീഖ് സാഹിബ് ,റഷീദ് ബാഖവി, ഹംസ മുക്കൂട് ,എന്നിവരുടെയും തൃശൂർ ജില്ല ഭാരവാഹികളുടെയും മണ്ഡലം നേതാക്കന്മാരുടെയും സാനിദ്യത്തിൽ തൃശൂർ ഫെസ്റ്റ് 2025 ന്റെ ബ്രോഷർ പ്രകാശനം നടത്തി.

ഷാർജ കെഎംസിസി വനിതാ വിംഗ് സ്റ്റേറ്റ് പ്രസിഡന്റ്‌ ഫബീന, സെക്രട്ടറി ഷജീല അബ്ദുൽ വഹാബ്, ജില്ല വനിത വിംഗ് പ്രസിഡന്റ്‌ സജ്‌ന ഉമ്മർ, ജനറൽ സെക്രട്ടറി ഹസീന റഫീഖ്, ട്രഷറർ ഷംന നിസാം, റുക്‌സാന നൗഷാദ് , ശഹീറ ബഷീർ , ഷെറീന നജു , ഫസീല കാദർ മോൻ , ബൽകീസ് മുഹമ്മദ്‌ , സബീന ഷാനവാസ്‌, സ്വാലിഹ നസറുദ്ദീൻ മറ്റു വനിത വിംഗ് ഭാരവാഹികളുടെയും നേതൃത്വത്തിൽ മുഖ്യഥിതി ഇന്ദുലേഖ വാര്യർക്ക് സ്നേഹദരവും കൈമാറി. ഷാർജ കെഎംസിസി വനിതാ വിംഗ് സ്റ്റേറ്റ് ഭാരവാഹികളായ സൈനബ മല്ലശ്ശേരി , സുഹറ അഷ്‌റഫ് താമരശ്ശേരി ,സഫിയ , സബിത തുടങ്ങിയവർ സന്നിഹിതരായിരുന്നു.
തൃശൂർ ഫെസ്റ്റ് 2025 പ്രഖ്യാപന സംഗമത്തിൽ മുഹമ്മദ്‌ ഫൈദ് പ്രാർത്ഥനയും ഷാർജ കെഎംസിസി തൃശൂർ ജില്ല ട്രഷറർ മുഹസിൻ മുഹമ്മദ്‌ നന്ദിയും പറഞ്ഞു.

Advertisement
inner ad
Continue Reading

Kerala

മഴ മുന്നറിയിപ്പിൽ മാറ്റം; 3 ജില്ലകളിൽ യെല്ലോ അലർട്ട്

Published

on

സംസ്ഥാനത്തെ മഴ മുന്നറിയിപ്പിൽ മാറ്റം. മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളിലാണ് യെല്ലോ അലർട്ട്. ബംഗാൾ ഉൾക്കടലിൽ വീണ്ടും ന്യൂനമർദ്ദ സാധ്യത കണക്കിലെടുത്ത് കേരളതീരത്ത് മത്സ്യബന്ധനത്തിന് വിലക്കേർപ്പെടുത്തിയിട്ടുണ്ട്. തെക്കൻ ആൻഡമാൻ കടലിനു മുകളിൽ ചക്രവാദ ചുഴി രൂപപ്പെട്ടു. നാളെയോടെ ന്യൂനമർദ്ദമായി മാറി തമിഴ്നാട് തീരത്തേക്ക് നീങ്ങാൻ സാധ്യത.

Continue Reading

Cinema

അമ്മയില്‍ പുതിയ കമ്മിറ്റി ഉടനില്ല; ജൂണ്‍ വരെ അഡ്‌ഹോക് കമ്മിറ്റി തുടരും

Published

on


കൊച്ചി: താരസംഘടന അമ്മയില്‍ പുതിയ കമ്മിറ്റി ഉടനുണ്ടാകില്ല. ജൂണ്‍ വരെ അഡ്‌ഹോക് കമ്മിറ്റി തന്നെ തുടരും.

ജൂണില്‍ ചേരുന്ന ജനറല്‍ ബോഡിക്ക് ശേഷമാകും പുതിയ കമ്മിറ്റി വരിക. ജനുവരി നാലിന് കുടുംബ സംഗമം സംഘടിപ്പിക്കാന്‍ താര സംഘടന തീരുമാനിച്ചിട്ടുണ്ട്.

Advertisement
inner ad

കുടുംബ സംഗമവും അഡ്‌ഹോക് കമ്മിറ്റിയുടെ നേതൃത്വത്തിലായിരിക്കും നടക്കുക. ഇക്കഴിഞ്ഞ ഓഗസ്റ്റിലായിരുന്നു എഎംഎംഎ എക്‌സിക്യൂട്ടീവ് കമ്മിറ്റി പിരിച്ചുവിട്ടത്.

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ താരസംഘടനയായ എഎംഎംഎയ്‌ക്കെതിരെ വ്യാപക വിമര്‍ശനം ഉയര്‍ന്നിരുന്നു. ലൈംഗിക പീഡന പരാതി ഉയര്‍ന്നതോടെ എഎംഎംഎ ജനറല്‍ സെക്രട്ടറിയും നടനുമായ സിദ്ദിഖ് രാജിവെച്ചിരുന്നു.

Advertisement
inner ad

ഇതിന് പിന്നാലെ എഎംഎംഎ ഭരണസമിതി പിരിച്ചുവിട്ടു. രണ്ടു മാസത്തിനകം പുതിയ കമ്മിറ്റി രൂപീകരിക്കും എന്നായിരുന്നു പ്രഖ്യാപനം. എന്നാല്‍ ഇക്കാര്യത്തില്‍ തീരുമാനം വൈകുകയായിരുന്നു.

Advertisement
inner ad
Continue Reading

Featured