കാലടി സംസ്‌കൃത സർവ്വകലാശാലയിലേക്ക് യുഡിഎഫ് മാർച്ച് 17ന്; സിൽവർ ലൈൻ പദ്ധതിക്കെതിരെ ജനജാഗ്രത സദസ്സുകൾ സംഘടിപ്പിക്കും

കാലടി: സർവ്വകലാശാലകളുടെ രാഷ്ട്രീയവൽക്കരണവും അഴിമതിയും കൊടുക്യാരസ്ഥതയും അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് യു ഡി എഫിൻ്റെ നേതൃത്വത്തിൽ 17ന് കാലടി സംസ്കൃത യൂണിവേഴ്സിറ്റിയിലേയ്ക്ക് മാർച്ച് നടത്തും. രാവിലെ പത്തിന് നടക്കുന്ന മാർച്ച് കേരള കോൺഗ്രസ് ചെയർമാൻ പി ജെ ജോസഫ് ഉദ്ഘാടനം ചെയ്യും .പ്രതിഷേധ സമ്മേളനം ബെന്നി ബെഹന്നാൻ എം പി ഉദ്ഘാടനം ചെയ്യും വിദ്യാർത്ഥികളുടെ ഭാവി നശിപ്പിക്കുന്ന വിധത്തിൽ കേരളത്തിലെ സർവ്വകലശാലകളുടെ സ്വയം ഭരണത്തെ തകർക്കുന്ന നടപടികളിൽ പ്രതിഷേധിച്ച് സംസ്ഥാനത്തെ അഞ്ച് സർവ്വകലാശാലകളിലേയ്ക്ക് നടത്തുന്ന മാർച്ചിൻ്റെ ഭാഗമായിട്ടാണ് കാലടി സംസ്കൃത സർവ്വകലാശാലയിലേയ്ക്ക് മാർച്ച് സംഘടിപ്പിച്ചിട്ടുള്ളത് . ഗവർണ്ണർ നിയമ വിരുദ്ധമായി നിയമിച്ച കണ്ണൂർ യൂണിവേഴ്സിറ്റി വൈസ് ചാൻസിലർ രാജിവെയ്ക്കുക , സർവ്വകലാശാലകളിൽ സർക്കാർ നടത്തുന്ന രാഷ്ട്രീയവൽക്കരണം അവസാനിപ്പിക്കുക , അനധികൃത നിയമനങ്ങൾ റദ്ദാക്കുക , ഗവർണ്ണർ ഭരണഘടനാപരമായ ഉത്തരവാദിത്തം ‘നിറവേറ്റുക , ഉന്നത വിദ്യാഭ്യാസ മന്ത്രി രാജിവെയ്ക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ടാണ് മാർച്ച് നടത്തുന്നതെന്ന് വാർത്ത സമ്മേളനത്തിൽ യുഡിഎഫ് ജില്ലാ ചെയർമാൻ ഡൊമനിക് പ്രസൻ്റേഷൻ പറഞ്ഞു.

പ്രൊ വൈസ് ചാൻസലറും വൈസ് ചാൻസലറും ഇല്ലാത്തതു കൊണ്ട് കാലടി സംസ്കൃത സർവ്വകലാശാലയിൽ യാതൊരു വിധ പ്രവർത്തനങ്ങളും നടത്തുവാൻ പറ്റുന്നില്ല .രാഷ്ട്രീയ നിറം നോക്കി മാത്രമാണ് കാലടിയിലെ സർവ്വകലാശാലയിലെ പ്രവർത്തനങ്ങൾ നടക്കുന്നതെന്നും അതുകൊണ്ട് യൂണിവേഴ്സിറ്റി നിലവാര തകർച്ചയിലാണന്നും റോജി എം ജോൺ എം എൽ എ പറഞ്ഞു . ഗവർണറും മുഖ്യമന്ത്രിയും തമ്മിലുള്ള ശീതസമരം രാഷ്ട്രീയ കേരളത്തിന് അപമാനമാണന്നും സർവ്വകലാശാലകളെ സ്വതന്ത്രമായി പ്രവർത്തിക്കുവാൻ അനുവദിക്കാതെ സർക്കാരിൻ്റെ കീഴിലുള്ള ഒരു വകുപ്പാക്കി മാറ്റുവാനാണ് ശ്രമിക്കുന്നതെന്നും എം എൽ എ വ്യക്തമാക്കി .പത്രസമ്മേളനത്തിൽ യു ഡി എഫ് ജില്ല കൺവീനർ ഷിബു തെക്കുപുറം , മുൻ എം എൽ എ പി ജെ ജോയി , നിയോജക മണ്ഡലം ചെയർമാൻ ബേബി വി മുണ്ടാടൻ , നിയോജക മണ്ഡലം കൺവീനർ മാത്യു തോമസ് ,ഡി.സി സി സെക്രട്ടറി ‘അഡ്വ കെ ബി സാബു , ബേബി പാറേക്കാട്ടിൽ തുടങ്ങിയവർ പങ്കെടുത്തു സിൽവർ ലൈൻ പദ്ധതിക്കെതിരെ വമ്പിച്ച ജനകീയ പ്രക്ഷോഭം ആരംഭിക്കുമെന്നും, പദ്ധതിയുടെ രൂക്ഷ വശങ്ങൾ ജനങ്ങളോട് വിശദീകരിക്കുവാൻ യു ഡി എഫ് ജില്ലയിലെ നിർദിഷ്ട വില്ലേജുകളിൽ ജനജാഗ്രത സദസ്സുകൾ സംഘടിപ്പിക്കൂമെന്നും യു.ഡി എഫ് നേതാക്കൾ വാർത്ത സമ്മേളനത്തിൽ അറിയിച്ചു.

Related posts

Leave a Comment