യുഡിഎഫ് നേതാക്കൾ മണ്ഡലത്തിൽ പര്യടനം നടത്തി

കൊച്ചി : യുഡിഎഫ് സ്ഥാനാർഥി ഉമ തോമസിന്റെ വിജയത്തിനായി പ്രമുഖ യുഡിഎഫ് നേതാക്കൾ മണ്ഡലത്തിൽ പര്യടനം നടത്തി. കോൺഗ്രസ് പ്രവർത്തക സമിതി അംഗം ഉമ്മൻചാണ്ടി, പ്രതിപക്ഷനേതാവ് വി.ഡി സതീശൻ, മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, യുഡിഎഫ് കൺവീനർ എം എം ഹസൻ, എംപിമാരായ കെ മുരളീധരൻ, ബെന്നി ബഹനാൻ, ആർഎംപി നേതാവ് കെ. കെ രമ എംഎൽഎ എന്നിവരാണ് മണ്ഡലത്തിലെ വിവിധ പ്രദേശങ്ങളിൽ വോട്ടഭ്യർഥനയുമായി പര്യടനം നടത്തിയത്. കോൺഗ്രസ് പ്രവർത്തക സമിതി അംഗം ഉമ്മൻചാണ്ടി തമ്മനത്തെ കുടുംബ യോഗങ്ങളിലും തൃക്കാക്കര ഈസ്റ്റിലെ ഫ്ലാറ്റിലും വോട്ടഭ്യർഥനയിലും പങ്കെടുത്തു. പ്രതിപക്ഷനേതാവ് വി.ഡി സതീശൻ തൃക്കാക്കര ഈസ്റ്റിലെ വിവിധ കുടുംബ യോഗങ്ങളിൽ പങ്കെടുത്തു. മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പൂണിത്തുറയിലെയും വൈറ്റിലയിലെയും കുടുംബ യോഗങ്ങളിൽ പങ്കെടുത്തു. യുഡിഎഫ് കൺവീനർ എം.എം ഹസൻ വൈറ്റിലയിലെ കുടുംബ യോഗത്തിൽ പങ്കെടുത്തു. കെ മുരളീധരൻ എംപി ദേവികുളങ്ങരയിലെ പൊതു യോഗത്തിലും വാഴക്കാലയിലെ കുടുംബ യോഗത്തിലും പങ്കെടുത്തു. ബെന്നി ബഹനാൻ എംപി തമ്മനം ഭാഗത്തെ കുടുംബ യോഗത്തിൽ പങ്കുചേർന്നു. ആർഎംപി നേതാവ് കെ.കെ രമ എംഎൽഎ രാവിലെ വിവിധ പ്രദേശങ്ങളിൽ നേരിട്ട് വോട്ടറുന്മാരെ സന്ദർശിച്ച് പിന്തുണ തേടി. തുടർന്ന് തൃക്കാക്കര സെൻട്രലിലെ കുടുംബ യോഗത്തിലും പങ്കെടുത്താണ് മടങ്ങിയത്.

Related posts

Leave a Comment