Connect with us
48 birthday
top banner (1)

Kerala

16 വാർഡുകളിൽ യുഡിഎഫ് മുന്നേറ്റം

Avatar

Published

on

തിരുവനന്തപുരം: സംസ്ഥാനത്തെ 33 തദ്ദേശ വാർഡുകളിൽ നടന്ന ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ പുരോ​ഗമിക്കുന്നു. ഒടുവിൽ ഫലം ലഭിക്കുമ്പോൾ യുഡിഎഫിന് 16 സീറ്റുകളിൽ ഭൂരിപക്ഷമുണ്ട്. കൊല്ലം ജില്ലയിലെ പോരുവഴി പഞ്ചായത്തിൽ ഒഴിവു വന്ന സീറ്റ് എസ്ഡിപിഇിയിൽ നിന്നു കോൺ​ഗ്രസ് പിടിച്ചെടുത്തു. തഴവാ ​ഗ്രാമ പഞ്ചായത്ത് 18ാം വാർഡിൽ കോൺ​ഗ്രസ് സ്ഥാനാർഥി എം. മുകേഷ് 249 വോട്ടുകളു‌ടെ ഉജ്വല ഭൂരിപക്ഷത്തിൽ തൊട്ടടുത്ത ബിജെപി സ്ഥാനാർഥിയെ പരാജയപ്പെടുത്തി. ഇവി‌ടെ ഇടതു സ്ഥാനാർഥി മൂന്നാം സ്ഥാനത്തായി.
ഫലം ആർക്കനുകൂലം എന്ന് ഇന്നറിയാം. രാവിലെ 10 ന് വിവിധ ജില്ലകളിലായി നടന്ന തദ്ദേശ വാർഡുകളിലെ തെരഞ്ഞെടുപ്പിൻറെ വോട്ടെണ്ണൽ ആരംഭിക്കും. 14 ജില്ലകളിലായി ഒരു ജില്ലാ പഞ്ചായത്ത്, 5 ബ്ലോക്ക് പഞ്ചായത്ത്, 24 ഗ്രാമ പഞ്ചായത്ത്, 3 മുനിസിപ്പാലിറ്റി വാർഡുകളിലാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്. 114 സ്ഥാനാർത്ഥികളാണ് ഇക്കുറി ജനവിധി തേടിയത്. മത്സരിച്ചതിൽ 47 പേർ സ്ത്രീകളായിരുന്നു. ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ഫലത്തിന് രാഷ്ട്രീയ പ്രാധാന്യം ഏറെയാണ്.

Continue Reading
Advertisement
inner ad
Click to comment

You must be logged in to post a comment Login

Leave a Reply

Kerala

പാലക്കാട് കോൺഗ്രസ് വനിതാ നേതാക്കൾ താമസിച്ചിരുന്ന ഹോട്ടൽ മുറികളിൽ അർദ്ധരാത്രി പൊലീസ് പരിശോധന; കാവലിന് സിപിഎം-ബിജെപി സംഘം

Published

on

പാലക്കാട്‌: കോൺഗ്രസ് വനിതാ നേതാക്കൾ താമസിച്ചിരുന്ന റൂമിലേക്ക് സിപിഎം- ബിജെപി- പൊലീസ് സംഘം കടന്നുകയറി. രാത്രി 12 മണിയോടെയായിരുന്നു സിപിഎം ബിജെപി നേതാക്കളെ ഹോട്ടലിന് പുറത്തുനിർത്തി പോലീസ് സംഘം യൂണിഫോം പോലും ധരിക്കാതെ മുറിയിലേക്ക് കടന്നുകയറി പരിശോധിക്കെന്ന പേരിൽ എത്തിയത്. ഷാനിമോൾ ഉസ്മാന്റെ മുറി ഏതെന്ന് ആക്രോശിച്ചുകൊണ്ടായിരുന്നു പോലീസ് സംഘം കടന്നുകയറിയത്. ഇതിനിടയിൽ പുറത്തുനിന്ന സിപിഎം ബിജെപി പ്രവർത്തകർ ഹോട്ടലിനുള്ളിലേക്ക് അതിക്രമിച്ചു കയറി വനിതാ നേതാക്കളെ ഉൾപ്പെടെ അസഭ്യം പറയുകയുണ്ടായി. ബിജെപി സിപിഎം നേതാക്കൾ ഉൾപ്പടെ താമസിക്കുന്ന ഹോട്ടലിലാണ് അനധികൃതമായി ബിജെപി സിപിഎം പ്രവർത്തകരെ പുറത്ത് നിർത്തി പോലീസ് സംഘം അതിക്രമിച്ചു കയറിയത്. അനാവശ്യമായി റെയ്ഡ് മണിക്കൂറുകൾ നീട്ടിക്കൊണ്ട് പോകുകയും ബിജെപി സിപിഎം പ്രവർത്തകർക്ക് വനിതാ നേതാക്കൾ ഉൾപ്പെടെയുള്ളവരെ അസഭ്യം പറയുവാനും അതിക്രമിക്കുവാനും പോലീസ് അവസരം സൃഷ്ടിക്കുകയായിരുന്നു. സ്ഥലത്ത് എംപിമാരായ വി കെ ശ്രീകണ്ഠൻ, ഷാഫി പറമ്പിൽ എന്നിവർ ഉടൻതന്നെ സ്ഥലത്തെത്തി. കോൺഗ്രസ് വനിതാ നേതാക്കളായ അഡ്വ.ബിന്ദു കൃഷ്ണ, മുൻ എംഎൽഎ ഷാനിമോൾ ഉസ്മാൻ എന്നിവർ താമസിച്ച മുറിയിലേക്കാണ് പോലീസ് സംഘം കടന്നു കയറിയത്. യാതൊരു മാനദണ്ഡങ്ങളും പാലിക്കാതെ ആയിരുന്നു പോലീസിന്റെ അതിക്രമം.

Continue Reading

Kerala

ഇരകൾക്കും വേട്ടക്കാർക്കുമൊപ്പം ഒരുപോലെ നിലകൊള്ളുന്ന സർക്കാർ: രാഹുൽ മാങ്കൂട്ടത്തിൽ

Published

on

പാലക്കാട്‌: ഇരകൾക്കും വേട്ടക്കാർക്കും ഒപ്പം ഒരേപോലെ നിലകൊള്ളുന്ന കപടതയുടെ മുഖംമൂടിയണിഞ്ഞ ഭരണകൂടമാണ് കേരളത്തിലെതെന്ന് പാലക്കാട് നിയോജകമണ്ഡലം യുഡിഎഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിൽ. വാളയാർ കുട്ടികളുടെ നീതിക്കുവേണ്ടി സമരസമിതി സംഘടിപ്പിച്ച ഏകദിന സത്യാഗ്രഹ സമരത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കുട്ടികളുടെ മരണത്തിന് കാരണക്കാരായവർ രക്ഷപ്പെടുന്നതിന് വഴിയൊരുക്കിയത് സംസ്ഥാന സർക്കാരാണ്. കേസിന്റെ ആദ്യഘട്ടം മുതൽ പ്രോസിക്യൂഷൻ സമ്പൂർണ്ണ പരാജയം ആയിരുന്നു. കുട്ടികളുടെ നീതിക്കുവേണ്ടി സാധ്യമായത് ഒന്നും തന്നെ ഈ സർക്കാർ ചെയ്തിട്ടില്ല. ഹൈക്കോടതി പോലും ഒരു ഘട്ടത്തിൽ പ്രോസിക്യൂട്ടറെയും സർക്കാരിനെയും വിമർശിക്കുക വരെയുണ്ടായി. ഹൈക്കോടതി പോലും വിമർശിച്ചിട്ടും ഏതുവിധേനയും പ്രതികൾക്ക് സംരക്ഷണം ഒരുക്കുക എന്ന പിടിവാശിയാണ് വിഷയത്തിൽ ഗവൺമെന്റ് സ്വീകരിച്ചത്. കുട്ടികളുടെ നീതിക്കുവേണ്ടിയുള്ള പോരാട്ടത്തിന് എല്ലാവിധ പിന്തുണയും ഉണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Continue Reading

Kerala

സിദ്ധാർത്ഥിന്റെ കുടുംബത്തിന് സാമ്പത്തിക സഹായം നൽകണം; സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി

Published

on

തിരുവനന്തപുരം: പൂക്കോട്
വെറ്ററിനറി കോളേജ് വിദ്യാർത്ഥി ജെ.എസ്. സിദ്ധാർത്ഥൻ കോളേജ് ഹോസ്റ്റലിൽ ക്രൂരമായ റാഗിങ്ങിനെ തുടർന്ന് ദുരൂഹ സാഹചര്യത്തിൽ മരിച്ച് ഏഴുമാസം പിന്നിട്ടിട്ടും, മരണത്തിന് ഉത്തരവാദികൾ എന്ന കാരണത്താൽ ഏതാനും വിദ്യാർത്ഥികളെയും കോളേജ് ഡീൻ, വാർഡൻ എന്നിവരെയും കോളേജിൽ നിന്നും പുറത്താക്കി എന്നതൊഴിച്ചാൽ സിദ്ധാർത്ഥന്റെ കുടുംബത്തെ സഹായിക്കുവാൻ സർക്കാരോ സർവ്വകലാശാലയോ നാളിതുവരെ തയ്യാറായിട്ടില്ലെന്ന് സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി. ഓർമ്മയ്ക്ക് സൂക്ഷിക്കാൻ സിദ്ധാർത്ഥിന്റെ ഡ്രസ്സ്‌, കണ്ണട, ഉപയോഗിച്ചിരുന്ന പുസ്തകങ്ങൾ, ഡ്രസ്സ്‌ എന്നിവ പോലും മാതാപിതാക്കൾക്ക് കൈമാറാതെ യൂണിവേഴ്സിറ്റി അധികൃതർ നഷ്ടപ്പെടുത്തിയിരിക്കുകയാണെന്നും അവർ കുറ്റപ്പെടുത്തി.

Advertisement
inner ad

ഒരു വർഷം മുമ്പ് കുസാറ്റിൽ എൻജിനീയറിങ് വിദ്യാർത്ഥികൾ സംഘടിപ്പിച്ച സംഗീത നിശയിലെ തിരക്കിൽപെട്ട് മരണപ്പെട്ട നാല് വിദ്യാർത്ഥികൾക്ക് സാമ്പത്തിക സഹായം നൽകാൻ തയ്യാറായ സർക്കാർ സിദ്ധാർത്ഥന്റെ കുടുംബത്തിന് സഹായം നൽകുന്ന കാര്യം പരിഗണിക്കാൻ വിമുഖത കാട്ടുകയാണ്. ഒരു വിഭാഗം വിദ്യാർത്ഥികൾ നടത്തിയ ആൾക്കൂട്ടകൊലപാതകമാണെന്നത് മറച്ചു വയ്ക്കുന്നതിന്റെ ഭാഗമായാണ് സിദ്ധാർത്ഥിന്റെ കുടുംബത്തെ സഹായിക്കാൻ സർക്കാരോ സർവ്വകലാശാലയോ തയ്യാറാകാത്തതെന്നും സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി ആരോപിച്ചു.

അതേസമയം സിദ്ധാർത്ഥിന്റെ മരണത്തിൽ പരോക്ഷമായോ പ്രത്യക്ഷമായോ ഉത്തരവാദിത്തമുള്ള ഡീൻ,വാർഡൻ എന്നിവരെ സർവീസിൽ തിരികെ പ്രവേശിപ്പിക്കുന്നതിനുള്ള നിയമപോരാട്ടം നടത്താൻ ഫണ്ട് സ്വരൂപിക്കുമ്പോൾ സിദ്ധാർത്ഥിന്റെ കുടുംബത്തെ സാമ്പത്തികമായി സഹായിക്കുന്നതിൽ യൂണിവേഴ്സിറ്റി അധികൃതരും അധ്യാപകരും പിന്തിരിഞ്ഞു നിൽക്കുന്നത് നീതീകരിക്കാനാവില്ല. സിദ്ധാർത്ഥന്റെ സഹോദരൻറെ തുടർ പഠനചെലവവിനുള്ള സാമ്പത്തിക സഹായം നൽകാൻ സർവ്വകലാശാലയ്ക്ക് നിർദ്ദേശം നൽകണമെന്ന് ആവശ്യപ്പെട്ടുള്ള നിവേദനം സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി ഗവർണർക്കും മുഖ്യമന്ത്രിക്കും മൃഗ സംരക്ഷണ വകുപ്പ് മന്ത്രിക്കും നൽകി.

Advertisement
inner ad
Continue Reading

Featured