കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ജനദ്രോഹ നയങ്ങൾക്കെതിരെ യുഡിഎഫ് കോങ്ങാട് നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചു

മങ്കര : കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ജനദ്രോഹ നയങ്ങൾക്കെതിരെ യുഡിഎഫ് കോങ്ങാട് നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചു. ഡിസിസി ജനറൽ സെക്രട്ടറി വി രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു.യുഡിഎഫ് നിയോജകമണ്ഡലം ചെയർമാൻ ആന്റണി മതിപ്പുറം അധ്യക്ഷത വഹിച്ചു.നിയോജകമണ്ഡലം ജനറൽ സെക്രട്ടറി സലാം തറയിൽ സ്വാഗതം പറഞ്ഞു. മങ്കട ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഗോകുൽദാസ് മാസ്റ്റർ, കോങ്ങാട് മുസ്ലിം ലീഗ് മണ്ഡലം പ്രസിഡന്റ് യൂസഫ് പാലക്കാൽ, ഭാരതീയ രാഷ്ട്രീയ ജനതാദൾ ജില്ലാസെക്രട്ടറി കെ ജെ നൈനാൻ, പറളി ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് അബ്ദുൾ സത്താർ, ഐഎൻടിയുസി ജില്ലാ സെക്രട്ടറി എം കെ മുഹമ്മദ് ഇബ്രാഹിം, യുഡിഎഫ് മങ്കര മണ്ഡലം ചെയർമാൻ അച്യുതൻകുട്ടി തുടങ്ങിയവർ ധർണയിൽ സംസാരിച്ചു.

Related posts

Leave a Comment