സംസ്ഥാന നേതൃത്വത്തിന്റെ ആഹ്വാനമനുസരിച്ച് കൊല്ലത്തെ 11 കേന്ദ്രങ്ങളിൽ യു.ഡി.എഫ് ധർണ്ണ നടത്തി

യു ഡി എഫ് സംസ്ഥാന നേതൃത്വത്തിന്റെ ആഹ്വാനമനുസരിച്ച് കേന്ദ്ര – സംസ്ഥാന സർക്കാരുകളുടെ ജനദ്രോഹ നടപടികൾക്കെതിരെ യു ഡി എഫ് നിയോജക മണ്ഡലം കമ്മിറ്റികളുടെ ആഭിമുഖ്യത്തിൽ ജില്ലയിലെ 11 കേന്ദ്രങ്ങളിൽ ഇന്ന് കൂട്ടധർണ നടത്തിയതായി ജില്ലാ ചെയർമാൻ കെ സി രാജൻ അറിയിച്ചു. ധർണ്ണയുടെ ജില്ലാതല ഉദ്ഘാടനം ചിന്നക്കട ഹെഡ് പോസ്റ്റോഫീസിന് മുന്നിൽ ആർ എസ് പി സംസ്ഥാന സെക്രട്ടറി എ എ അസീസ് നിർവ്വഹിച്ചു. ഇരവിപുരത്ത് കെ സി രാജൻ, ചവറയിൽ എൻ കെ പ്രേമചന്ദ്രൻ എം പി, കൊട്ടാരക്കര, പത്തനാപുരം എന്നിവിടങ്ങളിൽ കൊടിക്കുന്നിൽ സുരേഷ് എം പി, കുന്നത്തൂരിൽ പി രാജേന്ദ്രപ്രസാദ്, ചാത്തന്നൂരിൽ ബിന്ദുകൃഷ്ണ, പുനലൂരിൽ പുനലൂർ മധു, ചടയമംഗലത്ത് അൻസറുദ്ദീൻ, കരുനാഗപ്പള്ളിയിൽ പ്രതാപവർമ്മതമ്പാൻ, കുണ്ടയിൽ പി സി വിഷ്ണുനാഥ് എന്നിവർ ധർണ്ണ ഉദ്ഘാടനം ചെയ്തു.

Related posts

Leave a Comment