Connect with us
,KIJU

CAMPAIGN

‘ജനദ്രോഹ സർക്കാരിന്റെ രണ്ട് വർഷങ്ങൾ’; യുഡിഎഫ് സെക്രട്ടറിയേറ്റ് വളയൽ സമരം ഇന്ന്

Avatar

Published

on

തിരുവനന്തപുരം: ജനങ്ങളെ സർവ്വ മേഖലകളിലും ബുദ്ധിമുട്ടിലാഴ്ത്തി അഴിമതിയിലും സ്വജനപക്ഷപാതത്തിലും മുങ്ങിക്കുളിച്ച് മുന്നോട്ടുപോകുന്ന പിണറായി വിജയൻ സർക്കാരിനെതിരെ പ്രതിഷേധാഗ്നിയുമായി യുഡിഎഫ്. പ്രതിഷേധത്തിന്റെ ഭാഗമായി ഇന്ന് യുഡിഎഫ് സെക്രട്ടറിയേറ്റ് വളയും. രാവിലെ 7 മണി മുതലാണ് പ്രതിഷേധം ആരംഭിക്കുന്നത്. തുടക്കത്തിൽ തിരുവനന്തപുരം ജില്ലയിലെ പ്രവർത്തകർ പ്രധാനപ്പെട്ട കവാടങ്ങളിൽ പ്രതിഷേധം ആരംഭിക്കും. തുടർന്ന് മറ്റു ജില്ലകളിലെ പ്രവർത്തകരും പ്രതിഷേധത്തിന്റെ ഭാഗമാകും.

എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ, പ്രതിപക്ഷ നേതാവ് വി ഡി സതീശൻ, കെപിസിസി പ്രസിഡന്റ് കെ സുധാകരൻ ഉൾപ്പെടെയുള്ള പ്രമുഖ നേതാക്കൾ സമരത്തെ അഭിസംബോധന ചെയ്യും. സർക്കാരിനെതിരെയുള്ള പ്രതിഷേധം സെക്രട്ടറിയേറ്റ് വളയൽ സമരത്തിൽ പ്രകടമാകും. സമൂഹത്തിന്റെ നാനാ തുറകളിൽ നിന്നുമുള്ള ആയിരങ്ങൾ ജനകീയ സമരത്തിന്റെ ഭാഗമാകും.

Advertisement
inner ad
Continue Reading
Advertisement
inner ad
Click to comment

You must be logged in to post a comment Login

Leave a Reply

Alappuzha

ലഹരിക്കടത്തും വിഭാഗീയതയും, ആലപ്പുഴ സിപിഎമ്മിൽ കൂട്ടനടപടി

Published

on

ആലപ്പുഴ: ലഹരിക്കടത്ത് ആരോപണത്തിലും പാർട്ടിയിലെ വിഭാഗീയ പ്രവർത്തനങ്ങൾ നേതൃത്വം നൽകുന്ന നേതാക്കൾക്കെതിരെയും ആലപ്പുഴയിലെ സിപിഎമ്മിൽ കൂട്ടനടപടി. പി പി ചിത്തരഞ്ജൻ എംഎൽഎയെ ജില്ലാ സെക്രട്ടേറിയറ്റിൽ നിന്നും ജില്ലാ കമ്മിറ്റിയിലേക്ക് തരം താഴ്ത്തിയപ്പോൾ ലഹരിക്കടത്ത് കേസിൽ ആരോപണ വിധേയനായ എ ഷാനവാസിനെ പാർട്ടിയിൽ നിന്ന് പുറത്താക്കി. കൂടാതെ 3 ഏരിയാ കമ്മിറ്റികൾ പിരിച്ചുവിട്ടു. കൂടാതെ എം സത്യപാലനേയും തരംതാഴ്ത്തിയിട്ടുണ്ട്. സംസ്ഥാന സെക്രട്ടറി എംവി ​ഗോവിന്ദന്റെ നേതൃത്വത്തിൽ രാവിലെ മുതൽ നടന്ന ജില്ലാ സെക്രട്ടേറിയറ്റ് യോ​ഗത്തിലാണ് കടുത്ത നടപടിയുണ്ടായത്. മൊത്തം മുപ്പത്തിയേഴ് നേതാക്കൻമാർക്കെതിരെയാണ് നടപടിയുണ്ടായത്. പി പി ചിത്തരഞ്ജൻ, എം സത്യപാലൻ എന്നിവരെ ജില്ലാ സെക്രട്ടറിയേറ്റിൽ നിന്ന് ജില്ലാ കമ്മിറ്റിയിലെക്ക് തരംതാഴ്ത്തുകയായിരുന്നു. കൂടാതെ ആലപ്പുഴ, സൗത്ത്, നോർത്ത്, ഹരിപ്പാട് കമ്മറ്റികൾ പിരിച്ചുവിട്ടു. ആലപ്പുഴ സൗത്ത് ,നോർത്ത് എരിയാ കമ്മിറ്റികൾ ഒന്നാക്കി. ഇവിടെ പുതിയ ഭരണസമിതിയെ ഉണ്ടാക്കുകയും ചെയ്തു. ആലപ്പുഴയുടെ പുതിയ ഏരിയാ സെക്രട്ടറി സി വി ചന്ദ്രബാബു ആണ്. ഹരിപ്പാട് പുതിയ എരിയാ കമ്മിറ്റി സെക്രട്ടറി ബാബുജാൻ ആണ്. 23 ഏരിക്കമ്മിറ്റി അംഗങ്ങളെ ലോക്കൽ കമ്മിറ്റിയിലേക്ക് തരംതാഴ്ത്തി. 3 ഏരിയാ സെക്രട്ടറിമാരെ ലോക്കലിലേക്ക് തരംതാഴ്ത്തുകയും ചെയ്തു. അതേസമയം, മുൻ എംഎൽഎമാരായ സി കെ സദാശിവൻ, ടി കെ ദേവകുമാർ എന്നിവരെ താക്കീത് മാത്രമാണ് നൽകിയത്

Continue Reading

CAMPAIGN

‘എരണം കെട്ടവൻ നാട് ഭരിച്ചാൽ നാട് മുടിയും’; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ മുരളീധരൻ

Published

on

തിരുവനന്തപുരം: എരണം കെട്ടവൻ നാട് ഭരിച്ചാൽ നാടുമുടിയും എന്ന് കെ മുരളീധരൻ എംപി. ഒന്നാം പിണറായി സർക്കാരിന്റെ നേട്ടങ്ങളും കോട്ടങ്ങളും കൃത്യമായി ചർച്ച ചെയ്യപ്പെട്ടിരുന്നു എങ്കിൽ ഇങ്ങനെയൊരു ദുരന്തം ഉണ്ടാകുമായിരുന്നില്ലെന്നും കെ മുരളീധരൻ പറഞ്ഞു. സർക്കാർ സംവിധാനങ്ങളുടെ കെടുകാര്യസ്ഥത മൂലമാണ് താനൂർ അപകടം സംഭവിച്ചത്. യുവ ഡോക്ടർ വന്ദന ദാസിന്റെ മരണത്തിന് കാരണവും ഇതേ സർക്കാർ കെടുകാര്യസ്ഥത തന്നെയാണ്. വീഴ്ചകൾ ഉണ്ടാകുമ്പോൾ ഒറ്റപ്പെട്ട സംഭവം എന്ന് മുഖ്യമന്ത്രി പറയുന്നു. കേരളത്തിൽ ഒരു ദിവസം 10 ഒറ്റപ്പെട്ട സംഭവമെങ്കിലും ഉണ്ടാകുന്നുവെന്നും കെ മുരളീധരൻ പറഞ്ഞു.

Continue Reading

CAMPAIGN

ഭരണകൂടത്തിനെതിരെ ജനങ്ങൾ രോഷാകുലരാണെന്ന് ഷിബു ബേബിജോൺ

Published

on

തിരുവനന്തപുരം: ജനങ്ങളെ ആകെ ബുദ്ധിമുട്ടിച്ചു കൊണ്ടുള്ള ഇടതു ഭരണത്തിനെതിരെ ജനങ്ങൾ രോഷാകുലരാണെന്ന് ആർഎസ്പി സംസ്ഥാന സെക്രട്ടറി ഷിബു ബേബിജോൺ. സിപിഎമ്മുകാരും പിണറായി വിജയന്റെ കുടുംബാംഗങ്ങളും മാത്രമാണ് ഈ ഭരണത്തിൽ സംതൃപ്തർ. സമസ്ത മേഖലകളും തകർന്നു തരിപ്പണമായിരിക്കുകയാണ്. കെ കമ്മീഷൻ സർക്കാരായി കേരളത്തിലെ ഗവൺമെന്റ് അധംപതിച്ചിരിക്കുന്നു. ഏതു പദ്ധതി മുന്നോട്ടുവെക്കുമ്പോഴും അതിനു കമ്മീഷൻ ലക്ഷ്യങ്ങളാണ് സർക്കാർ നോക്കുന്നത്. എത്ര മോശപ്പെട്ട നിലയിലേക്ക് കേരളത്തിൽ ഒരു ഗവൺമെന്റും മാറിയിട്ടില്ല. ജനങ്ങളുടെ മനസ്സിൽ നിലവിലെ ഗവൺമെന്റ് മരണപ്പെട്ടുവെന്നും ഷിബു ബേബിജോൺ കൂട്ടിച്ചേർത്തു.

Continue Reading

Featured