Connect with us
top banner (3)

Featured

പുതുപ്പള്ളി ആവേശത്തേരിൽ, മണ്ഡലം നിറഞ്ഞ് ചാണ്ടി ഉമ്മൻ

Avatar

Published

on

കോട്ടയം: ഉപതെരഞ്ഞെടുപ്പിന്റെ തിരക്കിലേക്ക് പുതുപ്പള്ളി നിയോജക മണ്ഡലം. ഇന്നലെ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ച് മണിക്കൂറുകൾക്കകം യുഡിഎഫ് സ്ഥാനാർഥിയെ കോൺ​ഗ്രസ് പ്രഖ്യാപിച്ചതോടെ പ്രചാരണ പ്രവർത്തനങ്ങൾക്കും തുടക്കമായി. കഴിഞ്ഞ 53 വർഷം മണ്ഡലത്തെ പ്രതിനിധീകരിച്ച പ്രിയ നേതാവ് ഉമ്മൻ ചാണ്ടി തന്നെയാണ് ഇത്തവണയും പ്രചാരണത്തിന് നേതൃത്വം നൽകുന്നത്. ഭൗതികദേഹമില്ലെങ്കിലും ഉമ്മൻ ചാണ്ടിയുടെ ആത്മാവ് തങ്ങൾക്കൊപ്പമുണ്ടെന്ന് പ്രവർത്തകരും നേതാക്കളും ഒന്നടങ്കം വിശ്വസിക്കുന്നു.
മണ്ഡലത്തിലുയർ‍ന്ന ഫ്ലക്സുകളിലെല്ലാം ഉമ്മൻ ചാണ്ടിയുടെ ചിത്രമുണ്ട്. ഒപ്പം സ്ഥാനാർഥിയും ഉമ്മൻ ചാണ്ടിയുടെ മകനുമായ ചാണ്ടി ഉമ്മനും.
നൂറു കണക്കിന് പ്രവർത്തകരാണ് ഇന്നു രാവിലെ പുതുപ്പള്ളി വലിയ പള്ളിയിലെത്തി ഉമ്മൻ ചാണ്ടിയുടെ കബറിടത്തിനു മുന്നിൽ പ്രാർഥിച്ചത്. മെഴുകുതിരി കത്തിച്ചും പുഷ്പാർച്ചന നടത്തിയും അവർ തങ്ങളുടെ നേതാവിനെ അനുസ്മരിച്ചു. ചാണ്ടി ഉമ്മനും രാവിലെ കബറിടത്തിലെത്തി അച്ഛന്റെ അനു​ഗ്രഹം വാങ്ങിയ ശേഷം മണ്ഡലത്തിലേക്കിറങ്ങി. ഇന്നലെ രാത്രി മുതൽ തന്നെ പ്രചാരണങ്ങൾക്കു തുടക്കം കുറിച്ചു. ഉമ്മൻ ചാണ്ടിയുടെ പ്രവർത്തന മികവും മാതൃകയും അസാധ്യമെങ്കിലും ഒരു പരിധിവരെ അതെല്ലാം പിന്തുടരാൻ ശ്രമിക്കുമെന്ന് ചാണ്ടി ഉമ്മൻ. ഉമ്മൻ ചാണ്ടി തുടങ്ങിവച്ചതും തുടർന്നു പോന്നതുമായ പദ്ധതികളും പ്രവർത്തനങ്ങളും ഏറ്റെടുത്ത് പൂർത്തിയാക്കുക ശ്രമകരമായ ജോലിയാണ്. എങ്കിലും അദ്ദേഹത്തിന്റെ അനു​ഗ്രഹത്തോടെ എല്ലാം സാധ്യമാകുമെന്നും ചാണ്ടി ഉമ്മൻ.
പുതുപ്പള്ളിയിലെ സ്ഥാനാർഥി നിർണയം നേതാക്കളെല്ലാം ഏക മനസോടെ കൈക്കൊണ്ടതാണെന്ന് എൈസിസി ജനറൽ സെക്രട്ടറി കെ.സി. വേണു ​ഗോപാൽ അറിയിച്ചു. പുതുപ്പള്ളിയിൽ വിജയം അനായാസമാണ്. പക്ഷേ, ഉമ്മൻ ചാണ്ടിയില്ലാത്ത തെരഞ്ഞെടുപ്പും പ്രവർത്തനങ്ങളും വിഷമമേറിയതാണെന്നും അദ്ദേഹം പറഞ്ഞു. പുതുപ്പള്ളിയിൽ യുഡിഎഫ് വിജയിക്കുന്നതിലല്ല, ഭൂരപിക്ഷം ഉയർത്തുന്നതിലാണ് കാര്യമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പറഞ്ഞു. പ്രവർത്തകർ ഏകമനസോടെ ചാണ്ടി ഉമ്മനു വേണ്ടി രം​ഗത്തിറങ്ങും. ഉമ്മൻ ചാണ്ടിക്കു നൽകുന്ന കൃതജ്ഞത കൂടിയാവും ഈ തെരഞ്ഞെടുപ്പ് ഫലമെന്നും സതീശൻ ചൂണ്ടിക്കാട്ടി.
പുതുപ്പള്ളിയിൽ യുഡിഎഫ് സ്ഥാനാർഥി ചാണ്ടി ഉമ്മൻ റെക്കോഡ് ഭൂരിപക്ഷത്തിൽ വിജയിക്കുമെന്ന് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അവകാശപ്പെട്ടു പഴുതില്ലാത്ത പ്രവർത്തനമാണ് പുതുപ്പള്ളിയിൽ നടത്തുക. ഇടതു മുന്നണിക്കു മേലുള്ള വൻ രാഷ്‌ട്രീയ വിജയമാണ് പുതുപ്പള്ളിയിൽ യുഡിഎഫ് കാത്തിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

Featured

കൊല്‍ക്കത്തയില്‍ കൊല്ലപ്പെട്ട ബംഗ്ലാദേശ് എംപി ഹണി ട്രാപ്പിനിരയായതായി പൊലീസ്

Published

on

ധാക്ക: കൊല്‍ക്കത്തയില്‍ കൊല്ലപ്പെട്ട ബംഗ്ലാദേശിലെ ഭരണകക്ഷിയായ അവാമി ലീഗ് എം.പി എം.ഡി. അൻവാറുല്‍ അസിം അനാർ ഹണി ട്രാപ്പിനിരയായതായി പൊലീസ്. സംഭവത്തില്‍ എം.പിയുടെ സുഹൃത്തായ സ്ത്രീയെ ധാക്കയില്‍ പൊലീസ് പിടികൂടി. ഷീലാന്തി റഹ്മാൻ എന്ന സ്ത്രീയെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. കേസിലെ മുഖ്യപ്രതി അക്തറുസ്സമാൻ ഷഹിൻറെ പെണ്‍സുഹൃത്താണ് ഷീലാന്തി റഹ്മാനെന്ന് പൊലീസ് പറഞ്ഞു.

അൻവാറുല്‍ അസിമിനെ കൊലപ്പെടുത്തിയ ശേഷം തൊലിയുരിച്ച് മാറ്റി കശാപ്പുകാരനെ ഉപയോഗിച്ച് മൃതദേഹം പല കഷണങ്ങളാക്കി മുറിക്കുകയായിരുന്നു. ശേഷം മൃതദേഹ ഭാഗങ്ങള്‍ കൊല്‍ക്കത്തയില്‍ പലയിടത്തായി ഉപേക്ഷിക്കുകയായിരുന്നു. സംഭവത്തില്‍ മുംബൈയില്‍ നിന്നുള്ള കശാപ്പുകാരന്‍ ജിഹാദ് ഹവലാദര്‍ എന്നയാളെ അറസ്റ്റുചെയ്തിരുന്നു.

Advertisement
1000x200 PX MALAYALI DCTR MDX-02-02

ബംഗ്ലാദേശിലെ ഭരണകക്ഷി എം.പിയായ അൻവാറുല്‍ അസിം അനാറിനെ കാണാനില്ലെന്നുകാണിച്ച്‌ കൊല്‍ക്കത്തയിലെ സുഹൃത്തായ ഗോപാല്‍ ബിശ്വാസ് ഈ മാസം 18ന് നല്‍കിയ പരാതിയെ തുടർന്ന് പ്രത്യേക അന്വേഷണ സംഘം രൂപവത്കരിച്ചിരുന്നു. ചികിത്സയ്ക്കായി മേയ് 12ന് കൊല്‍ക്കത്തയിലെത്തിയതായിരുന്നു എം.പി. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കൊലപാതക വിവരങ്ങള്‍ പുറത്തുവന്നത്.

കൊല്ലപ്പെട്ട അൻവാറുല്‍ അസിമിന്‍റെ സുഹൃത്തായ അക്തറുസ്സമാൻ ഷഹിൻ യു.എസ് പൗരത്വമുള്ളയാളാണ്. കൊല്‍ക്കത്തയില്‍ അക്തറുസ്സമാൻ ഷഹിന്‍റെ ഉടമസ്ഥതയിലുള്ള വീട്ടില്‍വെച്ചാണ് എം.പി കൊല്ലപ്പെട്ടതെന്നാണ് കരുതുന്നത്. കൊലപാതകം നടക്കുമ്പോള്‍ ഷീലാന്തി കൊല്‍ക്കത്തയില്‍ ഉണ്ടായിരുന്നതായി വിവരം ലഭിച്ചിട്ടുണ്ട്. കൊലപാതകം നിർവഹിച്ച അമാനുല്ല അമാൻ എന്നയാളോടൊപ്പം ഇവർ സംഭവത്തിന് പിന്നാലെ ധാക്കയിലേക്ക് പോകുകയായിരുന്നു. അൻവാറുല്‍ അസിമിനെ കൊല്‍ക്കത്തയിലേക്ക് എത്തിക്കാൻ ഷീലാന്തിയെ ഉപയോഗിച്ച്‌ അക്തറുസ്സമാൻ ഷഹിൻ ഹണി ട്രാപ്പ് ഒരുക്കിയെന്ന് പൊലീസ് പറയുന്നു.അഞ്ച് കോടി രൂപ അക്തറുസ്സമാൻ പ്രതിഫലമായി നല്‍കിയെന്നാണ് സൂചന.

Advertisement
1000x200 PX MALAYALI DCTR MDX-02-02
Continue Reading

Featured

ബാർകോഴ: എം ബി രാജേഷിന്റെ ഓഫീസിലേക്ക് നാളെ യൂത്ത്കോൺഗ്രസ് മാർച്ച്

Published

on

പാലക്കാട്‌: ബാർ ഉടമസ്ഥരുടെ പക്കൽ നിന്നും കോഴ വാങ്ങിയെന്ന വെളിപ്പെടുത്തലിൽ മന്ത്രി എംബി രാജേഷിന്റെ രാജി ആവശ്യപ്പെട്ട് തൃത്താലയിലെ കൂറ്റനാട്ടെ മന്ത്രിയുടെ ഓഫീസിലേക്ക് പ്രതിഷേധ മാർച്ച്‌ നടത്തുമെന്ന് യൂത്ത്കോൺഗ്രസ്‌ ജില്ലാ പ്രസിഡന്റ്‌ കെ എസ് ജയഘോഷ് പറഞ്ഞു.

Continue Reading

Featured

യുവാവ് ഷോക്കേറ്റ് മരിച്ച സംഭവം; 25 ലക്ഷം നഷ്ടപരിഹാരം നൽകണമെന്ന് രമേശ് ചെന്നിത്തല

Published

on

കുറ്റിക്കാട്ടൂർ: കെഎസ്ഇബിയുടെ അനാസ്ഥ മൂലം ജീവൻ നഷ്ടമായ മുഹമ്മദ് റിജാസിൻ്റെ കുടുംബത്തിന് 25 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. സർക്കാർ അ‍ഞ്ച് ലക്ഷം രൂപ ധനസഹായം നൽകാൻ തീരുമാനിച്ചിരുന്നു.

ഷോക്കേറ്റതിനെ തുടർന്നാണ് ആലി മുസ്‌ലിയാരുടെ മകനും യൂത്ത് കോൺഗ്രസ് കുന്നമംഗലം നിയോജക മണ്ഡലം വൈസ് പ്രസിഡന്റ്‌ റാഫിയുടെ സഹോദരനുമായ മുഹമ്മദ്‌ റിജാസ് (18) മരിച്ചത്. കെഎസ്ഇബി ഉദ്യോഗസ്ഥരുടെ അനാസ്ഥ മൂലമെന്ന ഇലക്ടിക്കൽ ഇൻസ്പകറ്ററേറ്റിൻ്റെ റിപ്പോർട്ട് പുറത്ത് വന്നിരുന്നു.

Advertisement
1000x200 PX MALAYALI DCTR MDX-02-02

‘ഉദ്യോഗസ്ഥർക്ക് ഗുരുതര വീഴ്ച ഉണ്ടായി. കെഎസ്ഇബിയുടെ അനാസ്ഥ മൂലമാണ് യുവാവിന്റെ ജീവൻ നഷ്ടമായത്. ഇക്കാര്യത്തിൽ കുറ്റക്കാർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുന്നതിനോടപ്പം കുടുംബത്തിന് മതിയായ നഷ്ട പരിഹാരം നൽകണമെന്നും’ രമേശ് ചെന്നിത്തല പറഞ്ഞു.

Advertisement
1000x200 PX MALAYALI DCTR MDX-02-02
Continue Reading

Featured