Connect with us
48 birthday
top banner (1)

Kerala

ജെയ്ക്ക് തോമസിന്റെ ബന്ധുക്കളുടെ വോട്ടും കിട്ടി: കെ. സുധാകരൻ

Avatar

Published

on

കോട്ടയം: കേരളം കണ്ട ഏറ്റവും വലിയ അഴിമതി ഭരണത്തിനു ജനങ്ങൾ നൽകിയ തിരിച്ചടിയാണ് പുതുപ്പള്ളിയിലെ ഉജ്വല വിജയമെന്ന് കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ. ഉമ്മൻ ചാണ്ടിയുടെ പേരിലുള്ള സഹതാപവോട്ടല്ല, അദ്ദേഹത്തെ വേട്ടയാടിയവർക്കു പുതുപ്പള്ളിയുടെ മറുപടിയാണ് ഈ ഫലം. അതു സാധ്യമാക്കിയത് കോൺ​ഗ്രസും യുഡിഎഫും മാത്രമല്ല. സിപിഎമ്മിന്റെയും ബിജെപിയുടെയും മറ്റ് കക്ഷികളുടെയു വോട്ടുകളുണ്ട്. കേരളത്തിലെ രാഷ്‌ട്രീയത്തിൽ വരാനിരിക്കുന്ന വലിയ മാറ്റങ്ങളുടെ സൂചനയാണിതെന്നും ഡിസിസി ഓഫീസിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ അദ്ദേഹം വ്യക്തമാക്കി. യുഡിഎഫിന്റെ തിളക്കമാർന്ന വിജയത്തിന് അദ്ദേഹം പുതപ്പള്ളിയിലെ വോട്ടർമാരോടു നന്ദി അറിയിച്ചു.
ഉമ്മൻ ചാണ്ടിയെ പുതുപ്പള്ളി മാത്രമല്ല കേരളം മുഴുവൻ സ്നേഹിക്കുന്നു. അത്ര സമുന്നതമായ വ്യക്തിത്വമാണ് അദ്ദേഹത്തിന്റേത്. പക്ഷേ, പുതുപ്പള്ളി തെരഞ്ഞെടുപ്പ് ഫലം സഹതാപ തരം​ഗമായി കാണാനാവില്ല. ഇടതുപക്ഷ ഭരണ വിരുദ്ധ ജനവികാരമാണ് പുതുപ്പള്ളിയിലുണ്ടായത്. ഇടതു മുന്നിണിയുടെ വോട്ടുകൾ കുറഞ്ഞത് അതിന്റെ സൂചകമാണ്. പാമ്പാടിയിൽ ഇടതു സ്ഥാനാർഥിയുടെ ബൂത്തിൽ പോലും യുഡിഎഫിനാണ് ഭൂരിപക്ഷം. അതായത് അവിടെ അദ്ദേഹത്തിന്റെ ബന്ധുക്കൾ പോലും യുഡിഎഫിന് വോട്ട് രേഖപ്പെടുത്തിയിട്ടുണ്ടാവണം. അത്രമാത്രം വെറുക്കപ്പെട്ടിരിക്കുന്നു ഇടതു ഭരണം. ഇടതു പ്രചാരണങ്ങൾക്കു നേതൃത്വം നൽകിയ മന്ത്രി വി.എൻ. വാസവന്റെ ബൂത്തിൽ പോലും ജെയ്ക്ക് പിന്നിലായി. ഇതെന്തു കൊണ്ടു സംഭവിച്ചെന്ന് സിപിഎം പരിശോധിക്കണം. യുഡിഎഫ് ബിജെപിയുടെ വോട്ട് മറിച്ചു എന്നായിരുന്നു സിപിഎം സെക്രട്ടറിയുടെ മുൻകൂർ ജാമ്യം. ശരിയാണ് ബിജെപിയുടെ വോട്ടും ഞങ്ങൾക്കു കിട്ടിയിട്ടുണ്ട്. അതിനെക്കാൾ കൂടുതൽ ഇടതു മുന്നണിയിൽ നിന്നും കിട്ടിയിട്ടുണ്ടെന്നും സുധാകരൻ ചൂണ്ടിക്കാട്ടി.

Continue Reading
Advertisement
inner ad
Click to comment

You must be logged in to post a comment Login

Leave a Reply

Kerala

ഉപതെരഞ്ഞെടുപ്പ്; ചേലക്കര നിയോജകമണ്ഡലത്തിൽ 13ന് പൊതുഅവധി

Published

on

തൃശൂര്‍: ചേലക്കര ഉപതെരഞ്ഞെടുപ്പിന്‍റെ വോട്ടെടുപ്പ് ദിവസമായ നവംബര്‍ 13 ന് ചേലക്കര നിയോജകമണ്ഡലത്തിലെ എല്ലാ സര്‍ക്കാര്‍, അര്‍ദ്ധസര്‍ക്കാര്‍, സ്വകാര്യ സ്ഥാപനങ്ങള്‍ക്കും, ബാങ്കുകള്‍ക്കും, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും, പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കും വേതനത്തോടുകൂടിയുള്ള പൊതുഅവധി പ്രഖ്യാപിച്ചു.ചേലക്കര ഉപതിരഞ്ഞെടുപ്പിനോടനുബന്ധിച്ച് വോട്ടെടുപ്പ് സാമഗ്രികളുടെ സ്വീകരണ-വിതരണ കേന്ദ്രമായി നിശ്ചയിച്ചിട്ടുള്ള ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ ചെറുതുരുത്തി, ചേലക്കര നിയമസഭാമണ്ഡലത്തിലെ പോളിംഗ് സ്റ്റേഷനുകളായി വിജ്ഞാപനം ചെയ്തിട്ടുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, സര്‍ക്കാര്‍, അര്‍ദ്ധ സര്‍ക്കാര്‍, സ്വകാര്യ സ്ഥാപനങ്ങള്‍ക്കും വോട്ടെടുപ്പിന്റെ തലേ ദിവസമായ നവംബര്‍ 12 നും അവധി പ്രഖ്യാപിച്ചുകൊണ്ട് ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്‍കൂടിയായ ജില്ലാ കളക്ടര്‍ ഉത്തരവിറക്കി.

Continue Reading

Kerala

ബിജെപി-സിപിഎം ബാന്ധവം തുറന്നുകാട്ടി കൊടകര മാജിക്

Published

on

പാലക്കാട്‌: അർദ്ധരാത്രിയുടെ മറവിൽ കോൺഗ്രസ് വനിതാ നേതാക്കൾ താമസിച്ചിരുന്ന ഹോട്ടലിൽ സിപിഎം-ബിജെപി തിരക്കഥയിൽ തയ്യാറാക്കിയ റെയ്ഡ് നാടകത്തിന്റെ അജണ്ട തുറന്നുകാട്ടി ‘കൊടകര മാജിക്’. പാലക്കാട് കോട്ടമൈതാനിയിൽ യുഡിവൈഎഫിന്റെ നേതൃത്വത്തിൽ നടത്തിയ മാജിക് യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി കെ ഫിറോസ് ഉദ്ഘാടനം ചെയ്തു. മജീഷ്യൻ ചെർപ്പുളശ്ശേരി മുസ്തഫയാണ് മാജിക് അവതരിപ്പിച്ചത്. നീലനിറത്തിലുള്ള ട്രോളി ബാഗ് പ്രദർശിപ്പിച്ചുകൊണ്ടായിരുന്നു മാജിക് അവതരണം. ചുവപ്പും കാവിയും നിറത്തിലുള്ള തുണികൾ ഒരുമിച്ച് ട്രോളിയിലേക്ക് ഇട്ടശേഷം രണ്ടുംകൂടി ഒന്നായി മാറുന്ന തരത്തിലുള്ള മാജിക് അവതരണമാണ് നടത്തിയത്. യുഡിവൈഎഫ് ജില്ലാ ചെയർമാൻ കെ എസ് ജയഘോഷ് അധ്യക്ഷത വഹിച്ചു. യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് അബിൻ വർക്കി, നേതാക്കളായ അബ്ദുൽ റഷീദ് വിപി, പി റംഷാദ്, ഗഫൂർ കോൽകളത്തിൽ, സി വിഷ്ണു, ഷഫീക്ക് അത്തിക്കോട്, എസ് ശരത്,ജിതേഷ് നാരായണൻ, നിഖിൽ കണ്ണാടി, അജാസ് കുഴൽമന്ദം എന്നിവർ സംസാരിച്ചു.

Continue Reading

Featured

പ്രിയങ്ക ഗാന്ധിക്ക് വോട്ടുതേടി ഒളിമ്പ്യൻ വിനേഷ് ഫോഗട്ട്; നാളെ കുടുംബ യോഗങ്ങളിൽ പങ്കെടുക്കും

Published

on

മുക്കം: വയനാട് ലോക്സഭാ മണ്ഡലം യുഡിഎഫ് സ്ഥാനാർഥി പ്രിയങ്ക ഗാന്ധിയുടെ തെരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങളുടെ ഭാഗമായി നാളെ ഒളിമ്പ്യനും ഹരിയാന നിയമസഭയിലെ കോൺഗ്രസ് എം.എൽ.എയുമായ വിനേഷ് ഫോഗട്ട് വയനാട്ടിൽ വിവിധ കുടുംബ യോഗങ്ങളിൽ പങ്കെടുക്കും.

ഗുസ്തി താരങ്ങളോട് ലൈംഗികാതിക്രമം നടത്തിയ റെസ്‌ലിങ് ഫെഡറേഷൻ  പ്രസിഡൻ്റും ബി.ജെ.പി എം.പിയുമായിരുന്ന  ബ്രിജ് ഭൂഷൺ ശരൺ സിങ്ങിനെതിരെ നടന്ന പ്രതിഷേധത്തിന്റെ നേതൃനിരയിലുണ്ടായിരുന്ന വിനേഷ് ഫോഗട്ട് പാരീസ് ഒളിമ്പിക്സിൽ ഫൈനലിലേക്ക് യോഗ്യത നേടി മെഡൽ ഉറപ്പിച്ചുവെങ്കിലും ഭാരപരിശോധനയിൽ പരാജയപ്പെട്ട് അയോഗ്യയാക്കപ്പെടുകയായിരുന്നു. 2024ൽ കർഷക പ്രതിഷേധത്തെ പിന്തുണച്ചു. കഴിഞ്ഞ ഹരിയാന നിയമസഭ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് സീറ്റിൽ മത്സരിച്ച് എം.എൽ.എയായി.

Advertisement
inner ad

നാളെ രാവിലെ പത്തിന് മാനന്തവാടി നിയോജക മണ്ഡലത്തിലേയും മൂന്നിന് ബത്തേരി നിയോജക മണ്ഡലത്തിലേയും അഞ്ചിന് കൽപ്പറ്റ നിയോജക മണ്ഡലത്തിലേയും വിവിധ കുടുംബ യോഗങ്ങളിലാണ് വിനേഷ് ഫോഗട്ട് പങ്കെടുക്കുക. ഒൻപതാം തീയതി മറ്റുള്ള നിയോജകമണ്ഡലങ്ങളിൽ വിവിധ പ്രചരണ പരിപാടികളിൽ പങ്കെടുക്കും.

Advertisement
inner ad
Continue Reading

Featured