Connect with us
top banner (3)

Featured

ചരിത്രം റെക്കോഡ് പുതുക്കാൻ പുതുപ്പള്ളി

Avatar

Published

on

അന്തം വിട്ടാൽ പ്രതി എന്തും ചെയ്യുമെന്നാണു ക്രിമിനോളജിസ്റ്റുകളുടെ പൊതുവായ വിലയിരുത്തൽ. അതു ശരിവയ്ക്കുന്നതാണ് പുതുപ്പള്ളി നയമസഭാ നിയോജക മണ്ഡലത്തിൽ തുടക്കം മുതൽ സിപിഎം നടത്തുന്ന ഓരോ നീക്കവും. സ്ഥാനാർഥി നിർണയം മുതൽ ഇതു പ്രകടമാണ്. സ്വന്ത നിലയിൽ മികച്ച ഒരു സ്ഥാനാർഥിയെ കിട്ടില്ലെന്ന് ഉറപ്പായപ്പോൾ കോൺഗ്രസിൽ നിന്ന് ജനപിന്തുണയുള്ള ഏതെങ്കിലും പുതുമുഖങ്ങളെ അടർത്തിയെടുക്കാനായിരുന്നു നീക്കം. മന്ത്രി വി.എൻ. വാസവന്റെ നേതൃത്വത്തിൽ ഇതിനായി പല ശ്രമങ്ങൾ നടന്നെങ്കിലും പാളി. ഒടുവിൽ നാണം കെട്ടാണ് സ്വന്തം സ്ഥാനാർഥിയിലേക്ക് അവർ മടങ്ങിയത്. തെരഞ്ഞെടുപ്പിനു മുൻപു തന്നെ സിപിഎം പരാജയം സമ്മതിച്ചതിനു തുല്യമായി ഈ നാടകം.


സിപിഎമ്മിന്റെ അന്തം വിട്ടുള്ള ഈ തന്ത്രങ്ങൾ ഇതാദ്യമല്ല. രണ്ടാം പിണറായി വിജയൻ സർക്കാർ അധികാരത്തിലേറിയ ശേഷം രണ്ടാമത്തെ ഉപതെരഞ്ഞെടുപ്പാണ് പുതുപ്പള്ളിയിൽ അടുത്ത മാസം അഞ്ചിനു നടക്കുന്നത്. ആദ്യത്തേത് എറണാകുളം ജില്ലയിലെ തൃക്കാക്കരയിലായിരുന്നു. പി.ടി തോമസിന്റെ ആകസ്മിക വേർപാടനെ തുടർന്ന് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചപ്പോൾ സിപിഎം അതൊരു സുവർണാവസരമായി കണക്കാക്കണമെന്നായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്റെ ആഹ്വാനം.

Advertisement
1000x200 PX MALAYALI DCTR MDX-02-02

കേരളം കണ്ട ഏറ്റവും മികച്ച നിയമസഭാ സാമാജികരിൽ ഒരാളായിരുന്ന പി.ടിയുടെ വേർപാട് ഉണ്ടാക്കിയ ശൂന്യതയായിരുന്നില്ല പിണറായി വിജയനെ വിഷമിപ്പിച്ചത്. സഭയിലും പുറത്തും തനിക്ക് നിരന്തരം തലവേദന സൃഷ്ടിച്ചിരുന്ന പി.ടി. തോമസ് എന്ന രാഷ്‌ട്രീയ വൈരിയുടെ അന്ത്യം പോലും അദ്ദേഹം ആഘോഷമാക്കി. ദീർഘകാലം പി.ടി. കൈവശം വച്ചിരുന്ന തൃക്കാക്കരയിൽ അട്ടമിറി വിജയം ഉറപ്പാക്കാൻ പണറായി വിജയൻ അവിടെ ചെയ്തത് കോൺഗ്രസ് നേതാവായിരുന്ന പ്രൊഫ. കെ.വി. തോമസിനെ സ്വന്തം പാളയത്തിലെത്തിക്കുകയായിരുന്നു. അതുവഴി കോൺഗ്രസിൽ നിന്ന് വലിയ തോതിൽ ജനപ്രവാഹം പിണറായി പ്രതീക്ഷിച്ചെങ്കിലും തോമസല്ലാതെ വേറാരും പാർട്ടി വിട്ടു പോയില്ല.

തൃക്കാക്കര തെരഞ്ഞെടുപ്പിൽ മന്ത്രിസഭയിലെ ഏറെക്കുറെ മുഴുവൻ മന്ത്രിമാരെയും രംഗത്തിറക്കി. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ മുതൽ സമുന്നത നേതാക്കളെയെല്ലാ രംഗത്തിറക്കി. പക്ഷേ, തരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ചുക്കാൻ മുഖ്യമന്ത്രിക്കു നേരിട്ടായിരുന്നു. ജാതിയ മതവും തിരിച്ച് ഇടതു മുന്നണി വോട്ടു പിടിച്ച ഇതുപോലൊരു തെരഞ്ഞെടുപ്പ് ചരിത്രത്തിലില്ല. ക്രൈസ്തവ വോട്ടർമാരെ തേടി ക്രൈസ്തവ നേതാക്കളും മുസ്ലിം വോട്ടർമാരെ തേടി മുസ്ലിം മന്ത്രിമാരും നേതാക്കളും വീടുകൾ കയറിയിറങ്ങി.

Advertisement
1000x200 PX MALAYALI DCTR MDX-02-02

ഹൈന്ദവരെ തേടി ഹിന്ദു നേതാക്കളല്ല, നായർ വീടുകളിൽ നായർ മന്ത്രിമാരും ഈഴവ വീടുകളിൽ ഈഴവ മന്ത്രിമരും മറ്റു സമുദായക്കാരുടെ വീടുകളിലേക്ക് കഴിയുമെങ്കിൽ ആ സമുദായത്തിൽ നിന്നുമുള്ളവരെയും വോട്ട് പിടിക്കാൻ നിയോഗിച്ചു. പക്ഷേ, ഇതെല്ലാം തൃക്കാക്കരയിലെ വോട്ടർമാർ എഴുതിത്തള്ളി. രണ്ടാം പിണറായി വിജയൻ സർക്കാരിന്റെ അഹങ്കാര ഭരണത്തിന് അന്ത്യം കുറിക്കാനായില്ലെങ്കിലും ശക്തമായ തീക്കീത് നൽകണമെന്ന ജനാഭിലാഷം നിറവേറ്റപ്പെട്ടപ്പോൾ കാൽ ലക്ഷം വോട്ടിന്റെ ഭൂരിപക്ഷമെന്ന റെക്കോഡ് നേട്ടത്തിലേക്ക് യുഡിഎഫ് സ്ഥാനാർഥിയും പി.ടി. തോമസിന്റെ ജീവിത പങ്കാളിയുമായ ഉമാ തോമസ് ജയിച്ചു കയറി. അന്നു രാഷ്‌ട്രീയ പ്രചാര വേദിയിൽ നിന്നു മുങ്ങിയ പിണറായി വിജയൻ ഇപ്പോൾ വീണ്ടും കച്ച മുറുക്കുകയാണ്. കോൺഗ്രസിന്റെ സമുന്നത നേതാവും യുഡിഎഫിന്റെ അമരക്കാരനുമായിരുന്ന ഉമ്മൻ ചാണ്ടിയുടെ മണ്ഡലമായ പുതുപ്പള്ളി പിടിക്കാനുള്ള ദിവാസ്വപ്നവുമായിട്ടാണ് വരവ്.


ഇവിടെയും കലക്ക വെള്ളത്തിൽ മീന‍പിടിക്കാനായിരുന്നു തുടക്കത്തിലെ ശ്രമം. പക്ഷ, തൃക്കാക്കരയിൽ കിട്ടിയതിന്റെ ഡബിൾ പ്രഹരമാണ് പുതുപ്പള്ളിയിൽ പിണറായിയെ കാത്തിരിക്കുന്നത്. ഉമ്മൻ ചാണ്ടിയെ കഴിഞ്ഞ രണ്ടു തെരഞ്ഞെടുപ്പുകളിൽ നേരിട്ട് പരാജയപ്പെട്ട ജെയ്ക്ക് സി തോമസിനെത്തന്നെ കളത്തിലിറക്കി തോൽവിയിൽ ഹാട്രിക് കുറിക്കാനുള്ള സുവർണാവസരമാണ് പിണറായി വിജയൻ ഒരുക്കി കൊടുത്തിരിക്കുന്നത്. ഒരു നിയമസഭാ മണ്ഡലത്തിൽ തുടർച്ചയായി മൂന്നു തവണ പരാജയപ്പെട്ട ഇടതു സ്ഥാനാർഥികളെ ആരെയും പെട്ടെന്ന് ഓർമയിൽ വരുന്നില്ല.


രണ്ടാം പിണറായി സർക്കാർ കേരള ജനതയ്ക്കു പറ്റിയ ഒരു വലിയ നോട്ടപ്പിശകാണ്. കോവിഡ് മഹാമാരിയുടെ പിടിയിൽപ്പെട്ടു വലഞ്ഞു പോയ സാധാരണക്കാരെ കിറ്റ് കൊടുത്തു വശത്താക്കിയ സൂത്രപ്പണിയായിരുന്നു 2016ലെ തെരഞ്ഞെടുപ്പ് വിജയം. ഈ ഓണക്കാലത്ത് ആർക്കും കിറ്റില്ല. തന്നെയുമല്ല അർഹതപ്പെട്ട സാധാരണക്കാർക്ക് അവകാശപ്പെട്ട റേഷൻ അരി വിഹിതം പോലും ഇതുവരെ അനുവദിച്ചിട്ടില്ല. ഈ നെറികേടിനു പറ്റിയ പ്രഹരം ഏല്പിക്കാൻ വടി വെട്ടി കാത്തിരിക്കുകയാണ് പുതുപ്പള്ളിയിലെ ജനങ്ങൾ. തന്നെയുമല്ല തന്റെ രണ്ടാമൂഴം എല്ലാ തരത്തിലുള്ള അഴിമതിക്കും ജനങ്ങൾ നൽകിയ ലൈസൻസ് ആണെന്ന് പിണറായി ധരിച്ചുവശായിരിക്കുന്നു.
ഉളുപ്പ് എന്നൊന്നില്ലാത്ത പർട്ടിയായി സിപിഎം മാറി. അല്ലായിരുന്നെങ്കിൽ പിണറായി സർക്കാരിന്റെ മത നിന്ദയ്ക്കെതിരേ പ്രത്യക്ഷ സമരം നയിക്കുന്ന നായർ സർവീസ് സൊസൈറ്റിയുടെ ആസ്ഥാനത്ത് വോട്ട് തേടി സിപിഎം സ്ഥാനാർഥിയെ വിടില്ലായിരുന്നു. അവസരം കിട്ടുമ്പോഴൊക്കെ നായർ സമുദായത്തെ ആക്ഷേപിക്കുകയും ഗുരുവായൂർ സത്യഗ്രഹ സ്മാരകത്തിൽ നിന്ന് സമുദായാചാര്യനെ ഒഴിവാക്കുകയും ചെയ്തു നെറികേട് കാണിച്ചവരാണ് ഇപ്പോൾ പെരുന്നയിലെ സമുദായ നേതാവിനു മുന്നിൽ സാഷ്ടാംഗം പ്രണമിച്ചു നിൽക്കുന്നത്. സ്പീക്കർ എ.എൻ. ഷംസീർ ഗണപതിയെ മിത്ത് എന്നു വിളിച്ച് അപമാനിച്ചതിനു ക്ഷമ പറയാതെ സർക്കാർ വിരുദ്ധ സമരത്തിൽ നിന്നു പിന്തിരിയില്ലെന്ന എൻഎസ്എസ് നിലപാട് നിലനില്ക്കെയാണ് പുതുപ്പള്ളിയിലെ ഇടതു സ്ഥാനാർഥി പെരന്നയിലെത്തിയത്.

ആദ്യമായി പുതുപ്പള്ളി ഒരു ഉപതിരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കുമ്പോൾ ഉമ്മൻ ചാണ്ടി തന്നെയാവും പുതുപ്പള്ളിയിലെ തിരഞ്ഞെടുപ്പ് അജണ്ടകളെ സ്വാധീനിക്കുന്ന അദൃശ്യ സാന്നിധ്യം. ഉമ്മൻ ചാണ്ടിയെന്ന സൂര്യ തേജസിനെ മുറം കൊണ്ട് മറച്ചു പിടിക്കാനുള്ള പാഴ് ശ്രമങ്ങളും പുതുപ്പള്ളിയിൽ നടക്കുന്നുണ്ട്. ഉമ്മൻ ചാണ്ടിയുടെ ഫ്ളക്സുകൾ, സെന്റ് ജോർജ് വലിയ പള്ളിയിലെ ഉമ്മൻ ചാണ്ടിയുടെ കല്ലറയിലേക്കുള്ള ജനപ്രവാഹം, മരണ ശേഷവും ഉമ്മൻ ചാണ്ടിക്കു ലഭിക്കുന്ന ജനസ്വീകാര്യത എന്നിവയെല്ലാം സിപിഎമ്മിനെ ഭയപ്പെടുത്തുന്നു. അതുകൊണ്ടാണ് ഇതിനല്ലാമെതിരേ അവർ അസ്വസ്ഥരാകുന്നതും കുപ്രചാരണം നടത്തുന്നതും.
1957ലെ ഒന്നാം നിമസഭാ തെരഞ്ഞെടുപ്പ് മുതലിങ്ങോട്ട് 15 തെരഞ്ഞെടുപ്പുകളാണ് പുതുപ്പള്ളിയിൽ തെരഞ്ഞെടുപ്പ് നടന്നിട്ടുള്ളത്. അതിൽ 1967ൽ മാത്രമാണ് സിപിഎം വിജയിച്ചത്. മറ്റെല്ലാ തെരഞ്ഞെടുപ്പുകളിലും കോൺഗ്രസും ഉമ്മൻ ചാണ്ടിയും മാത്രമേ വിജയിച്ചിട്ടുള്ളൂ. 2011ൽ സുജാ സൂസൻ ജോർജിനെതരേ നേടിയ 33,255 വോട്ടുകളുടെ റെക്കോഡ് ഭൂരിപക്ഷം, ഇക്കുറി ചാണ്ടി ഉമ്മനിലൂടെ വീണ്ടും ഉയർത്താനാണ് മണ്ഡലം വോട്ടുകുത്തിനൊരുങ്ങുന്നത്. അവിടെ പിണായി വിജയന്റെയും പാർട്ടി സെക്രട്ടറിയുടെയും അന്തം വിട്ടുള്ള ഒരു കളിയും ക്ലച്ച് പിടിക്കില്ല.


ഇടതു സ്ഥാനാർഥി ജെയ്ക് സി തോമസും അദ്ദേഹത്തിന്റെ പ്രധാന പ്രചാരകൻ മന്ത്രി വി.എൻ വാസവനും പറയുന്നതു പോലെ പുതുപ്പള്ളിയിൽ വികസനം മാത്രമല്ല ചർച്ചയാകുന്നത്. ഉമ്മൻ ചാണ്ടിക്കെതിരേ നടന്ന വേട്ടയാടലും ചർച്ചയാകും.
വികസനത്തിന്റെ വലിയൊരു പട്ടിക തന്നെ നിരത്താനുണ്ട് പുതുപ്പള്ളിയിൽ യുഡിഎഫിന്. ജില്ലയിൽ ഏറ്റവും കുറവ് ഭൂ-ഭവന രഹിതരുള്ള മണ്ഡലമാണ് പുതുപ്പള്ളി. കുടിവെള്ളമെത്താത്ത ഒരു പഞ്ചായത്തുമില്ല. എംഎൽഎ, മന്ത്രി, മുഖ്യമന്ത്രി എന്നീ നിലകളിൽ പ്രവർത്തിച്ച കാലത്തെല്ലാം അതാതിന്റെ പരിധിയിൽ സഹായം ആവശ്യമായി വന്നിട്ടുളള മുഴുവൻ പേരെയും സഹായിച്ചിട്ടുണ്ട് ഉമ്മൻ ചാണ്ടി. അദ്ദേഹം തുടങ്ങിവച്ചതും പിന്തുടർന്നു പോന്നതുമായ പദ്ധതികളും പരിപാടികളും ഏറ്റെടുത്ത് കൂടുതൽ വിജയിപ്പിക്കുകയാണ് തന്റെ ലക്ഷ്യമെന്ന് മകൻ ചാണ്ടി ഉമ്മൻ പറയുന്നു. ഉമ്മൻ ചാണ്ടിയെ പോലെ ജനകീയനായി പ്രവർത്തിക്കുക വലിയ വെല്ലുവിളിയാണ്. പക്ഷേ, അതിനായുള്ള തന്റെ പരിശ്രമമാകും ഇനിയുള്ള തന്റെ ജീവിതമെന്നുകൂടി തുറന്നു പറയുന്നു, പുതുപ്പള്ളിയുടെ പുതിയ നായകൻ ചാണ്ടി ഉമ്മൻ.

ഉമ്മൻ ചാണ്ടി എംഎൽഎ- പുതുപ്പള്ളി തരഞ്ഞെടുപ്പുകളിലൂടെ

Advertisement
1000x200 PX MALAYALI DCTR MDX-02-02

വർഷം എതിരാളി പാർട്ടി ഭൂരിപക്ഷം

1970 ഇ.എം. ജോർജ് സി.പി.എം 5762
1977 പി.സി ചെറിയാൻ ജനതാ പാർട്ടി 15,910
1980 എംആർജി പണിക്കർ സ്വത. 13,659
1982 തോമസ് രാജൻ സ്വത. 15,583
1987 വി.എൻ. വാസവൻ സിപിഎം 9,164
1991 വി.എൻ. വാസവൻ സിപിഎം 13,811
1996 റെജി സഖറിയ സിപിഎം 10,155
2001 ചെറിയാൻ ഫിലിപ് സ്വത. 12,575
2006 സിന്ധു ജോയി സിപിഎം 19,863
2011 സുജാ സൂസൻ ജോർജ് സിപിഎം 33,255
2016 ജെയ്ക് തോമസ് സിപിഎം 27,092
2021 ജെയ്ക് തോമസ് സിപിഎം 9,044

Advertisement
1000x200 PX MALAYALI DCTR MDX-02-02
Continue Reading
Advertisement
1000x200 PX MALAYALI DCTR MDX-02-02
Click to comment

You must be logged in to post a comment Login

Leave a Reply

Featured

കൊല്‍ക്കത്തയില്‍ കൊല്ലപ്പെട്ട ബംഗ്ലാദേശ് എംപി ഹണി ട്രാപ്പിനിരയായതായി പൊലീസ്

Published

on

ധാക്ക: കൊല്‍ക്കത്തയില്‍ കൊല്ലപ്പെട്ട ബംഗ്ലാദേശിലെ ഭരണകക്ഷിയായ അവാമി ലീഗ് എം.പി എം.ഡി. അൻവാറുല്‍ അസിം അനാർ ഹണി ട്രാപ്പിനിരയായതായി പൊലീസ്. സംഭവത്തില്‍ എം.പിയുടെ സുഹൃത്തായ സ്ത്രീയെ ധാക്കയില്‍ പൊലീസ് പിടികൂടി. ഷീലാന്തി റഹ്മാൻ എന്ന സ്ത്രീയെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. കേസിലെ മുഖ്യപ്രതി അക്തറുസ്സമാൻ ഷഹിൻറെ പെണ്‍സുഹൃത്താണ് ഷീലാന്തി റഹ്മാനെന്ന് പൊലീസ് പറഞ്ഞു.

അൻവാറുല്‍ അസിമിനെ കൊലപ്പെടുത്തിയ ശേഷം തൊലിയുരിച്ച് മാറ്റി കശാപ്പുകാരനെ ഉപയോഗിച്ച് മൃതദേഹം പല കഷണങ്ങളാക്കി മുറിക്കുകയായിരുന്നു. ശേഷം മൃതദേഹ ഭാഗങ്ങള്‍ കൊല്‍ക്കത്തയില്‍ പലയിടത്തായി ഉപേക്ഷിക്കുകയായിരുന്നു. സംഭവത്തില്‍ മുംബൈയില്‍ നിന്നുള്ള കശാപ്പുകാരന്‍ ജിഹാദ് ഹവലാദര്‍ എന്നയാളെ അറസ്റ്റുചെയ്തിരുന്നു.

Advertisement
1000x200 PX MALAYALI DCTR MDX-02-02

ബംഗ്ലാദേശിലെ ഭരണകക്ഷി എം.പിയായ അൻവാറുല്‍ അസിം അനാറിനെ കാണാനില്ലെന്നുകാണിച്ച്‌ കൊല്‍ക്കത്തയിലെ സുഹൃത്തായ ഗോപാല്‍ ബിശ്വാസ് ഈ മാസം 18ന് നല്‍കിയ പരാതിയെ തുടർന്ന് പ്രത്യേക അന്വേഷണ സംഘം രൂപവത്കരിച്ചിരുന്നു. ചികിത്സയ്ക്കായി മേയ് 12ന് കൊല്‍ക്കത്തയിലെത്തിയതായിരുന്നു എം.പി. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കൊലപാതക വിവരങ്ങള്‍ പുറത്തുവന്നത്.

കൊല്ലപ്പെട്ട അൻവാറുല്‍ അസിമിന്‍റെ സുഹൃത്തായ അക്തറുസ്സമാൻ ഷഹിൻ യു.എസ് പൗരത്വമുള്ളയാളാണ്. കൊല്‍ക്കത്തയില്‍ അക്തറുസ്സമാൻ ഷഹിന്‍റെ ഉടമസ്ഥതയിലുള്ള വീട്ടില്‍വെച്ചാണ് എം.പി കൊല്ലപ്പെട്ടതെന്നാണ് കരുതുന്നത്. കൊലപാതകം നടക്കുമ്പോള്‍ ഷീലാന്തി കൊല്‍ക്കത്തയില്‍ ഉണ്ടായിരുന്നതായി വിവരം ലഭിച്ചിട്ടുണ്ട്. കൊലപാതകം നിർവഹിച്ച അമാനുല്ല അമാൻ എന്നയാളോടൊപ്പം ഇവർ സംഭവത്തിന് പിന്നാലെ ധാക്കയിലേക്ക് പോകുകയായിരുന്നു. അൻവാറുല്‍ അസിമിനെ കൊല്‍ക്കത്തയിലേക്ക് എത്തിക്കാൻ ഷീലാന്തിയെ ഉപയോഗിച്ച്‌ അക്തറുസ്സമാൻ ഷഹിൻ ഹണി ട്രാപ്പ് ഒരുക്കിയെന്ന് പൊലീസ് പറയുന്നു.അഞ്ച് കോടി രൂപ അക്തറുസ്സമാൻ പ്രതിഫലമായി നല്‍കിയെന്നാണ് സൂചന.

Advertisement
1000x200 PX MALAYALI DCTR MDX-02-02
Continue Reading

Featured

ബാർകോഴ: എം ബി രാജേഷിന്റെ ഓഫീസിലേക്ക് നാളെ യൂത്ത്കോൺഗ്രസ് മാർച്ച്

Published

on

പാലക്കാട്‌: ബാർ ഉടമസ്ഥരുടെ പക്കൽ നിന്നും കോഴ വാങ്ങിയെന്ന വെളിപ്പെടുത്തലിൽ മന്ത്രി എംബി രാജേഷിന്റെ രാജി ആവശ്യപ്പെട്ട് തൃത്താലയിലെ കൂറ്റനാട്ടെ മന്ത്രിയുടെ ഓഫീസിലേക്ക് പ്രതിഷേധ മാർച്ച്‌ നടത്തുമെന്ന് യൂത്ത്കോൺഗ്രസ്‌ ജില്ലാ പ്രസിഡന്റ്‌ കെ എസ് ജയഘോഷ് പറഞ്ഞു.

Continue Reading

Featured

യുവാവ് ഷോക്കേറ്റ് മരിച്ച സംഭവം; 25 ലക്ഷം നഷ്ടപരിഹാരം നൽകണമെന്ന് രമേശ് ചെന്നിത്തല

Published

on

കുറ്റിക്കാട്ടൂർ: കെഎസ്ഇബിയുടെ അനാസ്ഥ മൂലം ജീവൻ നഷ്ടമായ മുഹമ്മദ് റിജാസിൻ്റെ കുടുംബത്തിന് 25 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. സർക്കാർ അ‍ഞ്ച് ലക്ഷം രൂപ ധനസഹായം നൽകാൻ തീരുമാനിച്ചിരുന്നു.

ഷോക്കേറ്റതിനെ തുടർന്നാണ് ആലി മുസ്‌ലിയാരുടെ മകനും യൂത്ത് കോൺഗ്രസ് കുന്നമംഗലം നിയോജക മണ്ഡലം വൈസ് പ്രസിഡന്റ്‌ റാഫിയുടെ സഹോദരനുമായ മുഹമ്മദ്‌ റിജാസ് (18) മരിച്ചത്. കെഎസ്ഇബി ഉദ്യോഗസ്ഥരുടെ അനാസ്ഥ മൂലമെന്ന ഇലക്ടിക്കൽ ഇൻസ്പകറ്ററേറ്റിൻ്റെ റിപ്പോർട്ട് പുറത്ത് വന്നിരുന്നു.

Advertisement
1000x200 PX MALAYALI DCTR MDX-02-02

‘ഉദ്യോഗസ്ഥർക്ക് ഗുരുതര വീഴ്ച ഉണ്ടായി. കെഎസ്ഇബിയുടെ അനാസ്ഥ മൂലമാണ് യുവാവിന്റെ ജീവൻ നഷ്ടമായത്. ഇക്കാര്യത്തിൽ കുറ്റക്കാർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുന്നതിനോടപ്പം കുടുംബത്തിന് മതിയായ നഷ്ട പരിഹാരം നൽകണമെന്നും’ രമേശ് ചെന്നിത്തല പറഞ്ഞു.

Advertisement
1000x200 PX MALAYALI DCTR MDX-02-02
Continue Reading

Featured