Featured
ആവേശം ആകാശത്തോളം, റെക്കോഡ് പ്രതീക്ഷയിൽ പുതുപ്പള്ളി

- സി.പി. രാജശേഖരൻ
കോട്ടയം: പുതുപ്പള്ളിക്കോട്ടയിൽ ആവേശത്തിന്റെ വെടിക്കെട്ടുയർത്തി യുഡിഎഫ് കൊട്ടിക്കലാശം. ഇന്നു നിശബ്ദ പ്രചാരണം. നാളെ രാവിലെ ഏഴു മുതൽ വോട്ടെടുപ്പ്. വൈകുന്നേരം ആറിന് വോട്ടെടുപ്പ് സമാപിക്കും. ക്യൂവിലുള്ളവർക്ക് ആറ് മണിക്കു ശേഷവും വോട്ട് രേഖപ്പെടുത്താൻ അവസരം കിട്ടും. ഈ മാസം എട്ടിനാണ് വോട്ടെണ്ണൽ. 2011ൽ ഉമ്മൻ ചാണ്ടി നേടിയ 33,255 വോട്ടിന്റെ റെക്കോഡ് ഭൂരിപക്ഷം ഇത്തവണ മകൻ ചാണ്ടി ഉമ്മൻ മറികടക്കുമെന്നാണ് യുഡിഎഫ് കണക്കാക്കുന്നത്. കഴിഞ്ഞ തവണ 9044 വോട്ടുകൾക്ക് ജെയ്ക്ക് സി. തോമസ് ഉമ്മൻ ചാണ്ടിയോടു പരാജയപ്പെട്ടിരുന്നു.
തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച നിമിഷം മുതൽ എണ്ണയിട്ട യന്ത്രം കണക്കേയായിരുന്നു പ്രാചാരണം. എ.കെ. ആന്റണി, താരിഖ് അൻവർ, ശശി തരൂർ, കെ. സുധാകരൻ, രമേശ് ചെന്നിത്തല, വി.ഡി. സതീശൻ, ബെന്നി ബഹന്നാൻ, തിരുവഞ്ചൂർ രാധാകൃഷ്ണൻ, കെ. മുരളീധരൻ, പി.സി. വിഷ്ണു നാഥ്, കോടിക്കുന്നിൽ സുരേഷ്, ആർ. ചന്ദ്രശേഖരൻ, പി.കെ. കുഞ്ഞാലിക്കുട്ടി, പി.ജെ. ജോസഫ്, മോൻസ് ജോസഫ്, എൻ.കെ. പ്രേമചന്ദ്രൻ, അനൂപ് ജേക്കബ്, ഡി. ദേവരാജൻ, സി.പി. ജോൺ തുടങ്ങിയ നേതാക്കളെല്ലാം ഇവിടെ ക്യാംപ് ചെയ്യുകയോ ഒന്നിലേറെ ദിവസങ്ങൾ പ്രചാരണത്തിനെത്തുകയോ ചെയ്തിട്ടുണ്ട്.
യുഡിഎഫിന്റെ മാത്രമല്ല, എൽഡിഎഫിന്റെയും എൻഡിഎയുടെയും പ്രചാര വേദികളിലെല്ലാം നിറഞ്ഞു നിന്നത് ഉമ്മൻ ചാണ്ടി ആയിരുന്നു എന്ന പ്രത്യേകതയുമുണ്ട്. എംഎൽഎ, മന്ത്രി, പ്രതിപക്ഷ നേതാവ്, മുഖ്യമന്ത്രി എന്നീ നിലകളിൽ ഉമ്മൻ ചാണ്ടി നടത്തിയിട്ടുള്ള വിലപ്പെട്ട സംഭാവനകൾ മാത്രമല്ല, മനുഷ്യത്വം കൈമുതലാക്കി അദ്ദേഹം ചെയ്ത സേവനങ്ങളാണ് ഈ തെരഞ്ഞെടുപ്പ് കാലത്ത് പുതുപ്പള്ളി ഏറെ ചർച്ച ചെയ്തത്.
പുതുപ്പള്ളിക്കാർ നാളെ വിധി എഴുതുന്നതും ഈ മനുഷ്യത്വത്തിന് അനുകൂലമായിരിക്കും.
ഉമ്മൻ ചാണ്ടിയുടെ പകരക്കാരനെ തേടിയുള്ള തെരഞ്ഞെടുപ്പിൽ വാശിയേറിയ മത്സരമാണ് ഒരുങ്ങിയത്. ചാണ്ടി ഉമ്മനും ജെയ്ക് സി തോമസും ലിജിൻ ലാലും ചേർന്ന് പുതുപ്പള്ളിയെ ഇളക്കിമറിക്കുകയായിരുന്നു. ഉമ്മൻ ചാണ്ടിയുടെ മകൻ ചാണ്ടി ഉമ്മൻ പദയാത്ര നടത്തി കൊട്ടിക്കലാശത്തിൽ പങ്കുടുത്തത്. തന്റെ പിതാവിന്റെ വേർപാട് ഉയർത്തിയ സങ്കടമഴ പെയ്തു തീർന്നിട്ടില്ലാത്തതിനാൽ റോഡ് ഷോയ്ക്കും അലങ്കാരങ്ങൾക്കും മനസ് അനുവദിക്കുന്നില്ലെന്ന് ചാണ്ടി ഉമ്മൻ. ഇടത് മുന്നണി സ്ഥാനാർത്ഥി ജെയ്ക് റോഡ് ഷോയും പ്രസംഗവും നടത്തിയാണ് പ്രവർത്തകർക്ക് ആവേശം പകർന്നത്. ലിജിൻ ലാലും മണ്ഡലത്തിലുടനീളം നിറഞ്ഞു നിന്നു.
ചാണ്ടി ഉമ്മന് വേണ്ടി വോട്ട് തേടി കലാശക്കൊട്ടിനിടെ അച്ചു ഉമ്മൻ റോഡ് ഷോ നടത്തി. തൃക്കാക്കര എം എൽ എ ഉമാ തോമസും അച്ചു ഉമ്മനൊപ്പം റോഡ് ഷോയിൽ പങ്കെടുത്തു. നേരത്തെ കെ പി സി സി അധ്യക്ഷൻ കെ സുധാകരനും ശശി തരൂർ എം പിയുമടക്കമുള്ളവരും പരസ്യ പ്രചാരണത്തിൻറെ അവസാന ദിവസം ആവേശമാക്കാൻ പുതുപ്പള്ളിയിലെത്തിയിരുന്നു.
Featured
കേരളം രഞ്ജിട്രോഫി സെമിയില്‍

പൂന: കേരളം രഞ്ജി ട്രോഫി സെമിയില്‍. ജമ്മു കശ്മീരുമായുള്ള ക്വാർട്ടർ ഫൈനല്‍ മത്സരം മനിലയില്‍ കലാശിച്ചതോടെയാണ് കേരളം സെമിയിലേക്ക് മുന്നേറിയത്. ആദ്യ ഇന്നിങ്സില്‍ നേടിയ ഒരു റണ്ണിൻ്റെ ലീഡാണ് മത്സരത്തില്‍ കേരളത്തിന് നിർണ്ണായകമായത്. രണ്ടാം ഇന്നിങ്സില്‍ കേരളം ആറ് വിക്കറ്റിന് 295 റണ്‍സെടുത്ത് നില്‍ക്കെയാണ് മത്സരം സമനിലയിലായത്. സെമിയിൽ കേരളം ഗുജറാത്തിനെ നേരിടും. കേരള ക്രിക്കറ്റിനെ സംബന്ധിച്ച് വലിയൊരു നേട്ടമാണ് സെമിഫൈനല്‍ പ്രവേശനം. ഇതിന് മുൻപ് ഒരു തവണ മാത്രമാണ് കേരളം രഞ്ജി ട്രോഫിയുടെ സെമിയിലെത്തിയിട്ടുള്ളത്. രണ്ടാം ഇന്നിംഗ്‌സിൽ സൽമാൻ നിസാറും മുഹമ്മദ് അസ്ഹറുദ്ദീനും തീർത്ത പ്രതിരോധമാണ് കേരളത്തിനു കരുത്തായത്. സ്കോർ: ജമ്മു കാഷ്‌മീർ 280, 399-9. കേരളം- 281, 295-6.
399 റൺസ് വിജയലക്ഷ്യം പിന്തുടരുന്ന കേരളം അവസാന ദിനം ആറുവിക്കറ്റ് നഷ്ടത്തിൽ 295 റൺസെടുത്തു. 162 പന്തിൽ 44 റൺസുമായി സൽമാൻ നിസാറും 118 പന്തിൽ 67 റൺസുമായി മുഹമ്മദ് അസ്ഹറുദ്ദീനും നങ്കൂരമിട്ടത് കാശ്മീരിന് തിരിച്ചടിയായി. 183 പന്തിൽ 48 റൺസെടുത്ത അക്ഷയ് ചന്ദ്രനും 162 പന്തിൽ 48 റൺസെടുത്ത നായകൻ സച്ചിൻ ബേബിയും മികച്ച പ്രകടനം കാഴ്‌ചവച്ചു. രോഹൻ കുന്നുമ്മൽ 36 റൺസും ജലജ് സക്സേന 18 റൺസും നേടി യിരുന്നു.
2018-19 സീസണിലാണ് കേരളം അവസാനമായി രഞ്ജി ട്രോഫി സെമി ഫൈനല്‍ കളിച്ചത്. അന്ന് സെമിയില്‍ വിദർഭയോട് തോല്‍വി വഴങ്ങുകയായിരുന്നു. എന്നാല്‍ ഇത്തവണ കർണ്ണാടക, മധ്യപ്രദേശ്,ഉത്തർപ്രദേശ്, ബംഗാള്‍, തുടങ്ങിയ കരുത്തരായ ടീമുകളെ മറികടന്നാണ് കേരളം നോക്കൌട്ടിലേക്ക് യോഗ്യത നേടിയത്. മുംബൈ, ബറോഡ തുടങ്ങിയ കരുത്തരെ തോല്പിച്ചെത്തിയ കശ്മീരിനെയാണ് ക്വാർട്ടറില്‍ കേരളം മറികടന്നത്. ദുഷ്കരമായ സാഹചര്യങ്ങളില്‍ നിന്ന് പൊരുതിക്കയറാനുള്ള ആത്മവിശ്വാസമാണ് ഇത്തവണത്തെ ടീമിനെ വേറിട്ട് നിർത്തുന്നത്.ഫോമിലുള്ള ബാറ്റിങ് – ബൌളിങ് നിരകള്‍ക്കൊപ്പം വാലറ്റം വരെ നീളുന്ന ബാറ്റിങ്ങും കേരളത്തിൻ്റെ മുന്നേറ്റത്തില്‍ നിർണ്ണായകമായി.
Featured
ജമ്മു കാശ്മീരിൽ സ്‌ഫോടനം; രണ്ട് സെെനികർക്ക് വീരമൃത്യു

ശ്രീനഗർ: ജമ്മു കാശ്മീരിലെ അഖ്നൂർ സെക്ടറിലുണ്ടായ സ്‌ഫോടനത്തില്‍ രണ്ട് സെെനികർക്ക് വീരമൃത്യു. ഭീകരർ സ്ഥാപിച്ച സ്‌ഫോടകവസ്തു പൊട്ടിത്തെറിക്കുകയായിരുന്നു. സ്‌ഫോടനത്തില്‍ ഒരു സെെനികന് പരിക്കേറ്റിട്ടുമുണ്ട്. ഇദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
അഖ്നൂർ സെക്ടറിലെ നിയന്ത്രണരേഖയ്ക്ക് അടുത്ത് സെെന്യം പട്രോളിംഗ് നടത്തുന്നതിനിടെയാണ് സ്‌ഫോടനം ഉണ്ടായത്. വെെറ്റ് നെെറ്റ് കോർപ്സ് സ്‌ഫോടനം സ്ഥിരീകരിച്ചിട്ടുണ്ട്. സ്ഥലത്ത് പരിശോധന നടത്തുകയാണെന്നും അധികൃതർ അറിയിച്ചു. ഒരു സെെനിക ഉദ്യോഗസ്ഥനും ഒരു ജവാനുമാണ് വീരമൃത്യു വരിച്ചതെന്നാണ് റിപ്പോർട്ട്.
Featured
കുംഭമേള: പ്രയാഗ്‍രാജില്‍ വൻ ഗതാഗതക്കുരുക്ക്; 300 കിലോമീറ്ററോളം നീളത്തില്‍ വാഹനങ്ങള്‍ കുടുങ്ങിക്കിടക്കുന്നു

പ്രയാഗ്‍രാജ്: കുംഭമേള നടക്കുന്ന ഉത്തർപ്രദേശിലെ പ്രയാഗ്‍രാജില്‍ വൻ ഗതാഗതക്കുരുക്ക്. 300 കിലോമീറ്ററോളം നീളത്തില്‍ വാഹനങ്ങള്‍ കുടുങ്ങിക്കിടന്നു.റോഡുകളില്‍ മണിക്കൂറുകളായി വാഹനങ്ങള്‍ നിരങ്ങിനീങ്ങുകയാണ്. ഞായറാഴ്ച കുംഭമേളക്ക് വന്ന ലക്ഷക്കണക്കിന് തീർത്ഥാടകരാണ് മേള സ്ഥലത്ത് നിന്ന് നൂറുകണക്കിന് കിലോമീറ്റർ അകലെ കാറുകളക്‍ലും മറ്റും കുടുങ്ങിക്കിടക്കുന്നത്. ലോകത്തിലെ ഏറ്റവും വലിയ ഗതാഗതക്കുരുക്ക് എന്നാണ് നെറ്റിസണ്‍സ് ഇതേക്കുറിച്ച് വിശേഷിപ്പിക്കുന്നത്. മധ്യപ്രദേശ് വഴി മഹാകുംഭമേളക്ക് പോകുന്ന തീർഥാടകരുടെ വാഹനങ്ങളുടെ നിര 200-300 കിലോമീറ്റർ ദൂരെ വരെ നീണ്ടുനില്‍ക്കുകയാണ്. ഇതോടെ വിവിധ ജില്ലകളിലൂടെയുള്ള ഗതാഗതം നിർത്തിവെക്കാൻ പൊലീസ് നിർദേശം നല്‍കി.പ്രയാഗ്‌രാജിലേക്ക് പോകുന്ന നൂറുകണക്കിന് വാഹനങ്ങള്‍ തിരക്ക് ഒഴിവാക്കുന്നതിനായി മധ്യപ്രദേശിലെ വിവിധ പ്രദേശങ്ങളില്‍ തടഞ്ഞുവെച്ചതായി പി.ടി.ഐ വാർത്ത ഏജൻസി റിപ്പോർട്ട് ചെയ്തു. വാഹനങ്ങളിലുള്ളവരോട് സുരക്ഷിതമായ താമസസ്ഥലങ്ങള്‍ കണ്ടെത്താൻ പൊലീസ് ആവശ്യപ്പെട്ടു.
-
Kerala2 months ago
ജീവനക്കാരുടെ ശമ്പളബില്ല്
കേന്ദ്രീകൃതമാക്കാനുള്ള നീക്കം,
ശമ്പളം കവര്‍ന്നെടുക്കാനുള്ള ആസൂത്രിത ശ്രമമാണെന്ന് ; ചവറ ജയകുമാര്‍ -
News2 months ago
ക്ഷാമബത്ത കേസില്‍ ഇടക്കാല ഉത്തരവ്
-
News3 months ago
ക്ഷാമ ബത്ത കേസിൽ ഇടക്കാല ഉത്തരവ്
-
News2 weeks ago
സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധി: കേന്ദ്രത്തോട് 24,000 കോടി രൂപയുടെ പ്രത്യേക പാക്കേജ് ആവശ്യപ്പെട്ട് കേരളം
-
News3 months ago
ജീവനക്കാരെ രണ്ടു തട്ടിലാക്കുന്ന നടപടി സർക്കാർ അവസാനിപ്പിക്കണം
-
News4 weeks ago
പണിമുടക്ക് നോട്ടീസ് നൽകി
-
News2 months ago
സര്‍ക്കാര്‍ ജീവനക്കാരും അധ്യാപകരുംഅനിശ്ചിത കാല പണിമുടക്കിലേക്ക്: സെറ്റോ
-
Thiruvananthapuram6 days ago
ജീവനക്കാരെ പറ്റിച്ച ബജറ്റ്: സെ ക്രട്ടറിയേറ്റ് ആക്ഷൻ കൗൺസിൽ
You must be logged in to post a comment Login