Connect with us
48 birthday
top banner (1)

Kerala

പിണറായി സർക്കാരിന്റെ ദുർഭരണത്തിനെതിരെ
യുഡിഎഫ് സായാഹ്ന സദസ്സ് സംഘടിപ്പിച്ചു

Avatar

Published

on

തിരുവനന്തപുരം: പിണറായി സർക്കാരിന്റെ ദുർഭരണത്തിനെതിരെ യുഡിഎഫ് സംഘടിപ്പിക്കുന്ന
നിരന്തരമായ പ്രക്ഷോഭങ്ങൾക്ക് തുടക്കം കുറിക്കുന്നതിന്റെ ഭാഗമായി നിയോജകമണ്ഡലം തലത്തിൽ അഴിമതി വിരുദ്ധ ജനകീയ സായാഹ്ന സദസ്സ് സംഘടിപ്പിച്ചു.ഇന്നലെ വൈകുന്നേരം കേരളത്തിലെ 140 നിയോജക മണ്ഡലങ്ങളിലും യുഡിഎഫിന്റെ നേതൃത്വത്തിൽ അഴിമതി വിരുദ്ധ ജനകീയ സായാഹ്ന സദസ്സ് യുഡിഎഫ് സംഘടിപ്പിച്ചു. എഐ ക്യാമറ ഇടപാടിൽ പ്രതിപക്ഷം ഉന്നയിച്ച ആരോപണങ്ങളിൽ കഴമ്പുണ്ടെന്ന ഹൈക്കോടതിയുടെ പരാമർശത്തോടെ ആവേശകരമായ പങ്കാളിത്തം എല്ലായിടത്തും പ്രകടമായിരുന്നു.

എഐ ക്യാമറ അഴിമതിയിൽ ജുഡീഷ്യൽ അന്വേഷണം നടത്തുക, കെ – ഫോൺ ഇടപാടിലെ വൻ അഴിമതിയിൽ അന്വേഷണം നടത്തുക,മെഡിക്കൽ സർവീസ് കോർപ്പറേഷന്റെ ഗോഡൗണിൽ നടന്ന തീപിടുത്തം അന്വേഷിക്കുക, മയക്കുമരുന്നിന്റെ വ്യാപനം തടയുക,വന്യമൃഗ ആക്രമണം തടയുന്നതിനും രൂക്ഷമായ വിലക്കയറ്റം നിയന്ത്രിക്കുന്നതിനും നടപടി സ്വീകരിക്കുക,മാധ്യമപ്രവർത്തകർക്കെതിരായ പ്രതികാര നടപടി അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചും എൽഡിഎഫ് സർക്കാരിന്റെ രാഷ്ട്രീയ പകപോക്കലിന്റെ ഭാഗമായി പ്രതിപക്ഷ നേതാവ് വിഡി സതീശന് എതിരെയുള്ള വിജിലൻസ് അന്വേഷണത്തിലും കെപിസിസി അധ്യക്ഷൻ കെ സുധാകരനെതിരായക്രൈംബ്രാഞ്ച് നടപടിയിലും പ്രതിഷേധിച്ചുമാണ് യുഡിഎഫ് പ്രതിഷേധം സംഘടിപ്പിച്ചത്.

Advertisement
inner ad

അഴിമതി വിരുദ്ധ ജനകീയ സായാഹ്ന സദസിന്റെ സംസ്ഥാനതല ഉദ്ഘാടനം പ്രതിപക്ഷ നേതാവ് വി ഡി സതീശൻ തിരുവനന്തപുരം വലിയതുറയിൽ നിർവഹിച്ചു.മലപ്പുറം നിയോജകമണ്ഡലത്തിൽ പി കെ കുഞ്ഞാലിക്കുട്ടിയും തൊടുപുഴയിൽ പിജെ ജോസഫും കോഴിക്കോട് യുഡിഎഫ് കൺവീനർ എം എം ഹസനും ഹരിപ്പാട് രമേശ് ചെന്നിത്തലയും കൊടുവള്ളിയിൽ എം.കെ മുനീറും
പിറവത്ത് അനൂപ് ജേക്കബും പാലായിൽ മാണി സി കാപ്പനും നെടുമങ്ങാട് സി പി ജോണും തൃശ്ശൂരിൽ ഷിബു ബേബി ജോണും നേമത്ത് കെ.മുരളീധരനും കൊല്ലത്ത് വിവിധ നിയോജകമണ്ഡലങ്ങളിൽ എൻ കെ പ്രേമചന്ദ്രനും ഡി. ദേവരാജനും കടുത്തുരുത്തിയിൽ മോൻസ് ജോസഫും കൊച്ചിയിൽ രാജൻ ബാബുവും സായാഹ്ന സദസ്സുകൾ ഉദ്ഘാടനം ചെയ്തു. വിവിധ നിയോജക മണ്ഡലങ്ങളിൽ നടക്കുന്ന സായാഹ്ന സദസ്സ് എംപിമാരും എംഎൽഎമാരും യുഡിഎഫിന്റെ മുതിർന്ന നേതാക്കളും പങ്കെടുത്തു.

Advertisement
inner ad
Continue Reading
Advertisement
inner ad
Click to comment

You must be logged in to post a comment Login

Leave a Reply

Kerala

സി. വി. പത്മരാജന് പി. എൻ. പണിക്കർ അവാർഡ്

Published

on

കൊല്ലം :കേരളത്തിലെ പ്രമുഖ സന്നദ്ധ സംഘടനയായ കേരളാ അസോസിയേഷൻ ഫോർ റൂറൽ ഡെവലപ്പ്മെന്റ് (കാർഡ് ) ഏർപ്പെടുത്തിയ മികച്ച സാമൂഹിക പ്രവർത്തകനുള്ള പി.എൻ.പണിക്കർ അവാർഡിന് മുൻ മന്ത്രിയുംകെപിസിസ മുൻ പ്രസിഡന്റുമായ സി. വി. പത്മരാജൻ അർഹനായി.
പി. എൻ പണിക്കരുടെ ജന്മദിനമായ മാർച്ച്‌ ഒന്ന് സാമൂഹിക പ്രവർത്തക ദിനമായി ആചരിക്കുന്നതിന്റെ ഭാഗമായി കൊല്ലം സോപാനം ആഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ മന്ത്രി ചിഞ്ചു റാണി അവാർഡ് വിതരണം ചെയ്യും. കാർഡ് ചെയർമാൻ ഡോ. നടയ്ക്കൽ ശശിയുടെ അധ്യക്ഷതയിൽ നടക്കുന്ന സമ്മേളനം എൻ.കെ പ്രേമചന്ദ്രൻ എം പി ഉത്ഘാടനം ചെയ്യും. എസ് സുധീശൻ പി എൻ പണിക്കർ അനുസ്മരണ പ്രഭാഷണം നടത്തും.

Continue Reading

Kerala

ബൈക്കും സ്‌കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ അച്ഛനു മകളും മരിച്ചു

Published

on

പാലക്കാട്‌: ബൈക്കും സ്‌കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ അച്ഛനു മകളും മരിച്ചു. ഇടക്കുർശി ടി.എ. കോംപ്ലക്സില്‍ വി.വി.എം.സ്റ്റോർ നടത്തുന്ന തുരുത്തുംപള്ളിയാലില്‍ മോഹനൻ (51), മകള്‍ വർഷ(22) എന്നിവരാണ് മരിച്ചത്.ഇരുവരും സ്കൂട്ടറിലായിരുന്നു സഞ്ചരിച്ചിരുന്നത്. ദേശീയപാതയില്‍ ഇടക്കുർശി ശിരുവാണിയിൽ വച്ചാണ് അപകടമുണ്ടായത്.

അപകടത്തില്‍ മോഹനൻ തല്‍ക്ഷണം മരിച്ചിരുന്നു. പരിക്കേറ്റ വർഷ പെരിന്തല്‍മണ്ണ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം വൈകുന്നേരം 6.30 ഓടെയാണ് മരണം സംഭവിക്കുകയായിരുന്നു. കല്ലടിക്കോട് ഭാഗത്തുനിന്നു വന്ന ബൈക്ക് സ്കൂട്ടറില്‍ ഇടിക്കുകയായിരുന്നു. ബൈക്ക് ഓടിച്ചിരുന്ന കല്ലടിക്കോട് മേലേമഠം സ്വദേശിയായ വെട്ടിക്കാട്ടില്‍ കണ്ണന്റെ മകൻ വിഷ്ണു(24)വിനും ഒപ്പമുണ്ടായിരുന്ന മറ്റൊരാള്‍ക്കും പരുക്കേറ്റു.

Advertisement
inner ad
Continue Reading

Kerala

മുള്ളന്‍കൊല്ലിയില്‍ വീണ്ടും കടുവ; പശുക്കുട്ടിയെ കൊന്നു

Published

on

കല്‍പ്പറ്റ: വയനാട് പുല്‍പ്പള്ളി മുള്ളന്‍കൊല്ലിയില്‍ വീണ്ടും കടുവയിറങ്ങി. പശുക്കുട്ടിയെ കടുവ കൊന്നെന്ന് നാട്ടുകാര്‍ പറഞ്ഞു. മുള്ളന്‍കൊല്ലി സ്വദേശി തോമസിന്റെ മൂരിക്കിടാവിനെയാണ്‌ കടുവ കൊന്നത്. രാവിലെ പള്ളിയിലേക്ക് പോയവര്‍ കടുവയെ കണ്ടുവെന്നും വിവരമുണ്ട്. വനം വകുപ്പ് ജീവനക്കാര്‍ മേഖലയില്‍ തിരച്ചില്‍ നടത്തുകയാണ്.

Continue Reading

Featured