ശിവന്‍കുട്ടിയുടെ രാജിഃ 140 കേന്ദ്രങ്ങളില്‍ ഇന്നു യുഡിഎഫ് ധര്‍ണ

തിരുവനന്തപുരം: പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവന്‍ കുട്ടിയുടെ രാജി ആവശ്യപ്പെട്ട് യുഡഎഫിന്‍റെ നേതൃത്വത്തില്‍ 140 കേന്ദ്രങ്ങളില്‍ ധര്‍ണ നടത്തും. നിയമസഭാ നിയോജക മണ്ഡലം അടിസ്ഥാനത്തില്‍ ഒരു സര്‍ക്കാര്‍ ഓഫീസ് കേന്ദ്രീകരിച്ചാണു ധര്‍ണ. മുഴുവന്‍ ഘടകകക്ഷി നേതാക്കളും പ്രവര്‍ത്തകരും ധര്‍ണയില്‍ പങ്കെടുക്കുമെന്ന് കണ്‍വീനര്‍ എം.എം. ഹസന്‍ അറിയിച്ചു. രാവിലെ പത്തുമുതലാണ് ധര്‍ണ. ‌പ്രവപര്‍ത്തകരും നേതാക്കളും കോവിഡ‍് മാനദണ്ഡങ്ങള്‍ പാലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

സെക്രട്ടേറിയറ്റിനു മുന്നില്‍ നടക്കുന്ന ധര്‍ണ പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ ഉദ്ഘാടനം ചെയ്യും. കെപിസിസി പ്രസിഡന്‍റ് കെ. സുധാകരന്‍ നേമത്തും പ്രവര്‍ത്തക സമിതി അംഗവും എഐസിസി ജനറല്‍ സെക്രട്ടറിയുമായ ഉമ്മന്‍ ചാണ്ടി കഴക്കൂട്ടത്തുമാണ് ധര്‍ണയില്‍ പങ്കെടുക്കുന്നത്. മുന്‍ കെപിസിസി പ്രസിഡന്‍റ് രമേശ് ചെന്നിത്തല വട്ടിയൂര്‍കാവിലെ ധര്‍ണ ഉദ്ഘാടനം ചെയ്യും. ഘടക കക്ഷി നേതാക്കളായ പി.കെ. കുഞ്ഞാലിക്കുട്ടി, പി.ജെ. ജോസഫ്, അനൂപ് ജേക്കബ്, ഡി. ദേവരാജന്‍ തുടങ്ങിയവരും വിവിധ ജില്ലകളിലെ ധര്‍ണ ഉദ്ഘാടനം ചെയ്യും.

Related posts

Leave a Comment