സൈക്കിളിൽ യുഡിഎഫ് എംഎൽഎമാർ;വേറിട്ട പ്രതിഷേധം ഇന്ധന നികുതിക്കെതിരെ

തിരുവനന്തപുരം: സംസ്ഥാനത്തെ ഇന്ധനനികുതി കുറയ്ക്കണമെന്ന് ആവശ്യപ്പെട്ട് ശക്തമായ പ്രതിഷേധമുയർത്താൻ തീരുമാനിച്ച് പ്രതിപക്ഷം. സംസ്ഥാനം ഇന്ധന നികുതി കുറയ്ക്കാത്തത് ജനദ്രോഹ നടപടിയാണെന്നു കാണിച്ച് നിയമസഭയ്ക്ക് അകത്തും പുറത്തും പ്രതിഷേധം ഉയർത്തും.എംഎൽഎ ഹോസ്റ്റൽ മുതൽ നിയമസഭ വരെ പ്രതിപക്ഷ നേതാവും യുഡിഎഫ് എംഎൽഎമാരും പ്രതിഷേധ സൈക്കിൾ യാത്ര നടത്തിയാണ് അവസാന ദിവസം സഭയിലെത്തിയത്. പാളയത്തെ എംഎൽഎ ഹോസ്റ്റലിൽ നിന്നും തുടങ്ങിയ പ്രതിഷേധ സൈക്കിൾ യാത്ര നിയമസഭ വരെ നീണ്ടു. കോൺഗ്രസിനൊപ്പം ഘടകകക്ഷികളുടെ പ്രതിനിധികളും പ്രതിഷേധ സൈക്കിൾ മാർച്ചിൽ പങ്കെടുത്തു. നികുതി കുറക്കണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യത്തെ, മറ്റ് സംസ്ഥാനങ്ങളിലെ കോൺഗ്രസ് സർക്കാരുകൾ നികുതി കുറക്കുന്നില്ലെന്ന് വാദം മുൻനിർത്തിയാണ് സിപിഎമ്മും ധനമന്ത്രിയും നേരത്തെ പ്രതിരോധിച്ചിരുന്നത്. എന്നാൽ കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളായ പഞ്ചാബും രാജസ്ഥാനും ഇതിനോടകം നികുതി കുറച്ചു.

Related posts

Leave a Comment