Kerala
പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ്: ആവേശത്തേരിൽ ചാണ്ടി ഉമ്മൻ

കോട്ടയം: പുതുപ്പള്ളിയെ ഇളക്കിമറിച്ച് പ്രചാരണത്തിന്റെ ഗതിവേഗം കൂട്ടി യുഡിഎഫ്സ്ഥാനാർഥി ചാണ്ടി ഉമ്മൻ. വാഹനപര്യടനം ആരംഭിച്ച യുഡിഎഫ് സ്ഥാനാർഥി ചാണ്ടി ഉമ്മൻ ഇന്ന് മീനടം പഞ്ചായത്തിൽ പ്രചാരണത്തിനെത്തും. ആയിരക്കണക്കിന് പ്രവർത്തകരും അനുഭാവികളുമാണ് റോഡ് ഷോയിൽ പങ്കെടുക്കുന്നത്.
യുഡിഎഫ് സ്ഥാനാർഥി ചാണ്ടി ഉമ്മൻ്റെ വാഹന പര്യടന പാമ്പാടി പത്താഴക്കുഴിയിൽ നിന്നാണ് തുടക്കം കുറിച്ചത്. പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പര്യടനം ഉദ്ഘാടനം ചെയ്തു. മുൻ തെരഞ്ഞെടുപ്പുകളിലെല്ലാം ഉമ്മൻ ചാണ്ടി തെരഞ്ഞെടുപ്പുകളിൽ വാഹന പ്രചരണത്തിന് തുടക്കം കുറിച്ചിരുന്നതും പത്താം കുഴിയിൽ നിന്നായിരുന്നു.
പുതുപ്പള്ളി പള്ളിയിലെ പ്രാർത്ഥനയ്ക്ക് ശേഷം ഉമ്മൻചാണ്ടിയുടെ കല്ലറയിലെത്തി പ്രാർത്ഥനയോടെയാണ് ചാണ്ടി ഉമ്മൻ തിരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചത്. ഇടവക്കാട് ഗീവർഗീസ് റമ്പാച്ഛനും ഫാ.കുര്യാക്കോസ് ഈപ്പനും കല്ലറയിലെ പ്രാർത്ഥനകൾക്ക് നേതൃത്വം നൽകി.
ചിങ്ങവനത്തുള്ള ക്നാനായ സമുദായ മെത്രാപ്പോലീത്ത ആർച്ച് ബിഷപ്പ് മോർ സേവേറിയോസ് കുര്യാക്കോസിനെ സന്ദർശിച്ച് അനുഗ്രഹം തേടിയ ചാണ്ടി ഉമ്മൻ പിന്നീട് കോട്ടയത്തുള്ള സിഎസ്ഐ ബിഷപ്പ് ഹൗസ് സന്ദർശിച്ച് റവ ഡോ. മലയിൽ സാബുകോശി ചെറിയാനുമായും ചർച്ച നടത്തി. അയർക്കുന്നം നീറിക്കാട്ഡ് പ്രദേശത്തെ ഭവന സന്ദർശനത്തിന് ശേഷം ലൂർദ് മാതാ ചർച്ച് അച്ചൻകോവിക്കൽ അമ്പലം എന്നിവിടങ്ങളിൽ ചാണ്ടി ഉമ്മൻ സന്ദർശനം നടത്തി. ശേഷം അമ്മയന്നൂർ സ്പിന്നിങ് മിൽ സന്ദർശിക്കുകയും ചെയർമാൻ സിസി മൈക്കിളുമായും വൈസ് ചെയർമാൻ ബിനോയ് ഇടയലുമായും ചർച്ച നടത്തി. തുടർന്ന് സ്ഥാനാർഥി പര്യടനം അയർക്കുന്നം സെന്റ് സെബാസ്റ്റ്യൻ കാത്തലിക് ചർച്ചിലെത്തി പുരോഹിതരെ സന്ദർശിച്ചു.

അയർക്കുന്നം ബസ്റ്റാൻഡിലും പരിസരത്തും വോട്ടർമാരെ കണ്ട് വോട്ട് അഭ്യർത്ഥിച്ച ചാണ്ടി ഉമ്മൻ സെന്റ് തോമസ് ഓർത്തഡോക്സ് പള്ളി കഴുന്നുവളം മെത്രാഞ്ജരി അമയന്നൂർ എന്നിവിടങ്ങളിലെ സന്ദർശനത്തിന് ശേഷം അമയന്നൂരിലെ കൊച്ചുതോടുങ്കൽ സൂസമ്മ കുര്യന്റെ മരണാന്തര ചടങ്ങുകളിൽ ചടങ്ങുകളിലും പങ്കെടുത്തു. പിന്നീട് അയർക്കുന്നം പഞ്ചായത്ത് പൂതിരി പ്രദേശത്ത് വീടുകളിലത്തി വോട്ടർമാരെ കണ്ടു. തുടർന്ന് പ്രദേശത്ത് തൊഴിലുറപ്പ് തൊഴിലാളികളുമായും സംസാരിച്ച് വോട്ട് അഭ്യർത്ഥിക്കുകയും ചെയ്തു. ശേഷം ഉറവക്കൽ ജപമാല ഭവൻ, കൂരോപ്പട പഞ്ചായത്ത് വടക്കമണ്ണൂർ സെന്റ് തോമസ് ചർച്ച് കൂരോപ്പട അപ്പസ്തോലിക ഒബിലെറ്റ് മഠം സാന്താ മരിയ പബ്ലിക് ആൻഡ് ജൂനിയർ കോളേജ് ശാന്തിഗിരി ആശ്രമം എന്നിവിടങ്ങളിൽ സന്ദർശിച്ചു. ളാക്കാട്ടൂർ ജംഗ്ഷനിലെത്തി വോട്ടർമാരെ നേരിൽ കണ്ട ചാണ്ടി ഉമ്മൻ ളാക്കാട്ടൂർ എജിഎം എൻഎസ്എസ് ഹയർ സെക്കൻഡറി സ്കൂളിലും സന്ദർശനം നടത്തി.
പാമ്പാടി കാഞ്ഞിരക്കാട് , വെള്ളറ ഭാഗങ്ങളിൽ വീട് കയറി വോട്ട് അഭ്യർത്ഥിച്ചു. ഓരോ വീടുകളിലും വലിയ സ്വീകാര്യതയാണ് ലഭിച്ചത്.
ശേഷം സൗത്ത് പാമ്പാടി ഇലക്കൊടിഞ്ഞി കവലയിൽ അഭ്യർത്ഥിച്ചു. ശേഷം വിവിധ മണ്ഡലങ്ങളിൽ നടന്ന അവലോകന മീറ്റിങിൽ പങ്കെടുത്തു
Idukki
ഇടുക്കിയില്‍ കാട്ടാനയാക്രമണത്തില്‍ ഒരാള്‍ക്ക് ദാരുണാന്ത്യം

കാന്തല്ലൂര്‍: ഇടുക്കിയില്‍ കാട്ടാന ആക്രമണത്തില്‍ ഒരാള്‍ക്ക് ദാരുണാന്ത്യം. ചെമ്പക്കാട് സ്വദേശി ബിമല്‍(57) എന്നയാളാണ് മരിച്ചത്. ചിന്നാര്‍ വന്യജീവി സങ്കേതത്തില്‍ വ്യാഴാഴ്ച രാവിലെയാണ് സംഭവം. വനം വകുപ്പിന്റെ പാമ്പാര്‍ ലോഗ് ഹൗസിലേക്കുള്ള വഴി വെട്ടിത്തെളിക്കുന്നതിനായി എത്തിയതായിരുന്നു ബിമൽ ഉൾപ്പെടെയുള്ള ഒമ്പതംഗ സംഘം. ഇക്കൂട്ടത്തിൽ രണ്ട സ്ത്രീകളും ഉണ്ടായിരുന്നു. സംഘം നടന്നുപോകുന്നതിനിടെയാണ് ആനയുടെ ആക്രമണമുണ്ടാകുന്നത്. ആനയുടെ മുന്നിൽ അകപ്പെട്ട ബിമലിന് രക്ഷപ്പെടാനായില്ലെന്നാണ് കൂടെയുണ്ടായവര്‍ പറയുന്നത്. ഗുരുതരമായി പരിക്കേറ്റ ബിമലിനെ വനം വകുപ്പിന്റെ വാഹനത്തില്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
Kozhikode
റാഗിങ് പരാതി; കോഴിക്കോട് മെഡിക്കൽ കോളേജിലെ 11 എംബിബിഎസ് വിദ്യാർഥികൾക്ക് സസ്പെൻഷൻ

കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജിൽ ഒന്നാം വർഷ എംബിബിഎസ് വിദ്യാർഥികളെ റാഗ് ചെയ്ത സീനിയർ വിദ്യാർഥികൾക്ക് സസ്പെൻഷൻ. പതിനൊന്ന് രണ്ടാം വർഷ വിദ്യാർഥികളെയാണ് സസ്പെൻഡ് ചെയ്തത്. ഒന്നാം വർഷ വിദ്യാർഥികൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു നടപടി. കോളേജ് ഹോസ്റ്റലിൽ വെച്ച് സീനിയർ വിദ്യാർഥികൾ ശാരീരികമായും മാനസികമായും ഉപദ്രവിച്ചെന്നായിരുന്നു ജൂനിയർ വിദ്യാർത്ഥികൾ നൽകിയ പരാതിയിൽ പറയുന്നത്. വിദ്യാർത്ഥികളുടെ പരാതിയിൽ അഞ്ചംഗ സമിതി നടത്തിയ അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് വിദ്യാർഥികളെ പ്രിൻസിപ്പൽ സസ്‌പെൻഡ് ചെയ്തത്. തുടർ നടപടികൾക്കായി പ്രിൻസിപ്പൽ മെഡിക്കൽ കോളജ് പൊലീസിനു റിപ്പോർട്ട് കൈമാറി.
Ernakulam
ഷാരോൺ വധക്കേസ്: ശിക്ഷ റദ്ദാക്കണമെന്ന് ഗ്രീഷ്മ; അപ്പീൽ ഹൈക്കോടതി ഇന്ന് പരിഗണിക്കും

കൊച്ചി: ഷാരോൺ വധക്കേസിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട പ്രതി ഗ്രീഷ്മ അപ്പീലുമായി ഹൈക്കോടതിയെ സമീപിച്ചു. അപ്പീൽ ഹൈക്കോടതി ഇന്ന് പരിഗണിക്കും. നെയ്യാറ്റിൻകര അഡീഷണൽ സെഷൻസ് കോടതിയുടെ ശിക്ഷാവിധി റദ്ദാക്കണമെന്ന് എന്നാവശ്യപ്പെട്ടുകൊണ്ടാണ് ഗ്രീഷ്മ ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്.
ഷാരോണ്‍ വധക്കേസില്‍ ഒന്നാം പ്രതി ഗ്രീഷ്മയ്ക്കും ഗ്രീഷ്മയുടെ അമ്മാവനും മൂന്നാം പ്രതിയുമായ നിര്‍മല്‍ കുമാറിനും ശിക്ഷ വിധിച്ചിരുന്നു. ഗ്രീഷ്മയ്ക്ക് വധശിക്ഷയാണ് കോടതി വിധിച്ചത്. മൂന്നാം പ്രതിയായ നിർമൽ കുമാറിന് മൂന്ന് വർഷം തടവ് ശിക്ഷയും വിധിച്ചു. ഗ്രീഷ്മയ്ക്ക് രണ്ട് ലക്ഷം രൂപ പിഴയും നിർമൽകുമാറിന് 50,000 രൂപയും പിഴ ചുമത്തിയിരുന്നു. നെയ്യാറ്റിന്‍കര അഡീഷണല്‍ സെഷന്‍സ് കോടതിയാണ് ശിക്ഷ വിധിച്ചത്.
-
Kerala2 months ago
ജീവനക്കാരുടെ ശമ്പളബില്ല്
കേന്ദ്രീകൃതമാക്കാനുള്ള നീക്കം,
ശമ്പളം കവര്‍ന്നെടുക്കാനുള്ള ആസൂത്രിത ശ്രമമാണെന്ന് ; ചവറ ജയകുമാര്‍ -
News2 months ago
ക്ഷാമബത്ത കേസില്‍ ഇടക്കാല ഉത്തരവ്
-
News3 months ago
ക്ഷാമ ബത്ത കേസിൽ ഇടക്കാല ഉത്തരവ്
-
News1 week ago
സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധി: കേന്ദ്രത്തോട് 24,000 കോടി രൂപയുടെ പ്രത്യേക പാക്കേജ് ആവശ്യപ്പെട്ട് കേരളം
-
News3 months ago
ജീവനക്കാരെ രണ്ടു തട്ടിലാക്കുന്ന നടപടി സർക്കാർ അവസാനിപ്പിക്കണം
-
News3 weeks ago
പണിമുടക്ക് നോട്ടീസ് നൽകി
-
News2 months ago
സര്‍ക്കാര്‍ ജീവനക്കാരും അധ്യാപകരുംഅനിശ്ചിത കാല പണിമുടക്കിലേക്ക്: സെറ്റോ
-
Featured4 weeks ago
സംസ്ഥാനത്ത് നാളെ 6 ജില്ലകൾക്ക് അവധി
You must be logged in to post a comment Login