അടിമാലി ടൗണിൽ 2 കോടിയുടെ ഭൂമി വിട്ടുകൊടുക്കാനുള്ള തീരുമാനം യുഡിഎഫ് റദ്ദാക്കി

തൊടുപുഴ : അടിമാലി പഞ്ചായത്തിന്റെ കൈവശമുള്ള 18 സെന്റ് ഭൂമി മുൻമന്ത്രി ടി യു കുരുവിളയ്ക്ക് വിട്ടു നൽകാനുള്ള ഇടത് ഭരണസമിതിയൂടെ തീരുമാനം പുതിയ യുഡിഎഫ് ഭരണസമിതി റദ്ദാക്കി. രണ്ടുകോടിയോളം രൂപ മതിക്കുന്ന സ്ഥലമാണിത്. പഞ്ചായത്ത് ബോർഡ് യോഗമാണ് തീരുമാനമെടുത്തത്. ഭൂമി വിട്ടു നൽകാനുള്ള നീക്കം വിവാദമായതോടെ ബോർഡ് യോഗത്തിൽ ഇടതംഗങ്ങളും റദ്ദാക്കുന്നതിനെ പിന്തുണച്ചു. സംഭവത്തെ കുറിച്ച് അന്വേഷണം നടത്താനും യുഡിഎഫ് ഭരണസമിതി തീരുമാനിച്ചിട്ടുണ്ട്. ടി യു കുരുവിള തൻറേതെന്ന് അവകാശപ്പെടുന്ന ഭൂമി അടിമാലി ടൗണിലെ രണ്ടുകോടിയോളം രൂപ മതിക്കുന്ന സ്ഥലമാണ്.
അടിമാലി പഞ്ചായത്ത് ഓഫീസ്‍ നിൽക്കുന്ന ഒന്നരയേക്കർ സ്ഥലം വിലയ്ക്ക് നൽകിയത് മുൻ മന്ത്രി ടിയു കുരുവിളയാണ്. 1988 ൽ ഈ ഭൂമി വിലക്ക് നൽകുമ്പോൾ 18.5 സെൻറ് സ്ഥലം പഞ്ചായത്ത് അധികമായി കൈവശപെടുത്തിയെന്നാണ് കുരുവിളയുടെ ആരോപണം. അധികമായി കൈവശപെടുത്തിയ ഭൂമി വിട്ടുനൽകണമെന്നാവശ്യപ്പെട്ട് 2019 തിൽ പഞ്ചായത്തിനെ സമീപിച്ചിരുന്നു. ഈ വിഷയത്തിൽ കഴിഞ്ഞ മാർച്ചിൽ ഇടത് ഭരണസമിതിയാണ് തീരുമാനമെടുത്തത്. ഭൂമി വിട്ടുകൊടുക്കാനായിരുന്നു തീരുമാനം. എന്നാൽ അവിശ്വാസത്തിലൂടെ ഇടത് ഭരണസമിതിയെ അട്ടിമറിച്ച് യുഡിഎഫ് അധികാരത്തിലെത്തിയപ്പോഴാണ് ഈ തീരുമാനം പുറത്തറിയുന്നത്. പ‍ഞ്ചായത്തംഗങ്ങളുടെ യോഗം തീരുമാനം റദ്ദാക്കി. റദ്ദാക്കാനുള്ള തീരുമാനത്തെ ഇടതുമുന്നണി എതിർത്തില്ല.

Related posts

Leave a Comment