Connect with us
48 birthday
top banner (1)

chennai

സനാതന ധര്‍മത്തെ എതിര്‍ക്കുകയല്ല, മറിച്ച് ഡെങ്കിയും മലേറിയയും പോലെ ഇല്ലാതാക്കുകയാണ് വേണ്ടതെന്ന് ഉദയനിധി സ്റ്റാലിന്‍

Avatar

Published

on


ചെന്നൈ: അയോധ്യ രാമക്ഷേത്രത്തിലെ പ്രാണപ്രതിഷ്ഠ ചടങ്ങില്‍ ശങ്കരാചാര്യന്മാര്‍ പങ്കെടുക്കാതിരുന്നത് പ്രധാനമന്ത്രി നരേന്ദ്ര മോദി ഒ.ബി.സി വിഭാഗക്കാരനായതുകൊണ്ടാണെന്ന് തമിഴ്‌നാട് യുവജനക്ഷേമ മന്ത്രി ഉദയനിധി സ്റ്റാലിന്‍. സനാതന ധര്‍മത്തിലെ വിവേചനങ്ങളെ കുറിച്ച് താന്‍ പറഞ്ഞത് ശരിവെക്കുന്നതാണ് ഇക്കാര്യമെന്നും അദ്ദേഹം പറഞ്ഞു. ഈസ്റ്റ് ചെന്നൈയില്‍ ഡി.എം.കെയുടെ ബൂത്ത് ഏജന്റുമാരുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു ഉദയനിധി.

രാമക്ഷേത്ര ചടങ്ങിലേക്ക് ബി.ജെ.പി സര്‍ക്കാര്‍ ഇന്ത്യയുടെ രാഷ്ട്രപതി ദ്രൗപതി മുര്‍മുവിനെ ക്ഷണിച്ചില്ല. അവര്‍ ഒരു വിധവയും ഗോത്രവിഭാഗത്തില്‍ നിന്നുള്ള വ്യക്തിയുമായതിനാലാണത്. സനാതന ധര്‍മത്തിലെ വിവേചനങ്ങളെ കുറിച്ച് നാല് മാസം മുമ്പ് ഞാന്‍ പറഞ്ഞതാണ്. അതിന്റെ പേരില്‍ ഒരു മാപ്പും പറയാനില്ല. ഞാന്‍ നിങ്ങള്‍ക്ക് വേണ്ടിയാണ് സംസാരിച്ചത്. എല്ലാവരും തുല്യരാവണമെന്നാണ് ഞാന്‍ പറഞ്ഞത് -ഉദയനിധി വ്യക്തമാക്കി.

Advertisement
inner ad

കഴിഞ്ഞ സെപ്റ്റംബറില്‍ പ്രോഗ്രസിവ് റൈറ്റേഴ്‌സ് ഫോറത്തിന്റെ പരിപാടിയില്‍ സംസാരിക്കവേ സനാതന ധര്‍മത്തിനെതിരെ ഉദയനിധി നടത്തിയ പ്രസ്താവന സംഘ്പരിവാര്‍ കേന്ദ്രങ്ങള്‍ വിവാദമാക്കിയിരുന്നു. സനാതന ധര്‍മത്തെ തുടച്ചുനീക്കണമെന്നായിരുന്നു ഉദയനിധി പറഞ്ഞത്.

‘സനാതന ധര്‍മത്തെ എതിര്‍ക്കുകയല്ല, മറിച്ച് ഡെങ്കിയും മലേറിയയും പോലെ ഇല്ലാതാക്കുകയാണ് വേണ്ടത്’ എന്നായിരുന്നു പ്രസ്താവന. മതവികാരം വ്രണപ്പെടുത്തിയെന്നാരോപിച്ച് സംഘ്പരിവാര്‍ സംഘടനകള്‍ രംഗത്തെത്തുകയും വിവിധയിടങ്ങളില്‍ കേസ് രജിസ്റ്റര്‍ ചെയ്യുകയും ചെയ്തിരുന്നു. എന്നാല്‍, തന്റെ പ്രസ്താവന പിന്‍വലിക്കാനോ മാപ്പ് പറയാനോ തയാറല്ലെന്നാണ് ഉദയനിധിയുടെ നിലപാട്.

Advertisement
inner ad
Continue Reading
Advertisement
inner ad
Click to comment

You must be logged in to post a comment Login

Leave a Reply

chennai

കുവൈറ്റിലെ തീപിടിത്തത്തില്‍ അഞ്ച് തമിഴ്‌നാട് സ്വദേശികള്‍ മരിച്ചതായി മന്ത്രി കെ.എസ്. മസ്താന്‍

Published

on

ചെന്നൈ: കുവൈറ്റിലെ മന്‍ഗഫിലുണ്ടായ തീപിടിത്തത്തില്‍ അഞ്ച് തമിഴ്‌നാട് സ്വദേശികള്‍ മരിച്ചതായി സംസ്ഥാന ന്യൂനപക്ഷ, പ്രവാസിക്ഷേമ മന്ത്രി കെ.എസ്. മസ്താന്‍. തഞ്ചാവൂര്‍, രാമനാഥപുരം, വില്ലുപുരം സ്വദേശികളായ രാമ കറുപ്പന്‍, വീരസാമി മാരിയപ്പന്‍, ചിന്നദുരൈ കൃഷ്ണമൂര്‍ത്തി, മുഹമ്മദ് ഷെരീഫ്, ഗുനാഫ് റിച്ചാര്‍ഡ് റായ് എന്നിവരാണ് മരിച്ചത്.

ഇന്ത്യന്‍ എംബസിയില്‍ നിന്ന് ഔദ്യോഗികമായി വിവരങ്ങള്‍ ലഭിച്ചിട്ടില്ല. എന്നാല്‍, കുവൈറ്റിലെ തമിഴ് സംഘടനകളാണ് മരിച്ചവരുടെ വിവരങ്ങള്‍ കൈമാറിയത്. വിദേശത്തെ തമിഴ് സംഘടനകള്‍ നല്‍കിയ വിവരങ്ങള്‍ പ്രകാരം മരിച്ചവരെ തിരിച്ചറിയാന്‍ കാലതാമസം വരും.

Advertisement
inner ad

ഔദ്യോഗിക അറിയിപ്പ് ലഭിച്ചാലുടന്‍ മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കാനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു. സ്ഥിതിഗതികള്‍ വിലയിരുത്താന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.ബുധനാഴ്ച പുലര്‍ച്ച നാലു മണിക്കാണ് കുവൈത്തിലെ മന്‍ഗഫ് ബ്ലോക്ക് നാലിലെ തൊഴിലാളി ക്യാമ്പില്‍ തീപിടിച്ചത്. മലയാളിയുടെ ഉടമസ്ഥതയിലുള്ള പ്രമുഖ കമ്പനിയായ എന്‍.ബി.ടി.സിയിലെയും ഹൈവേ സൂപ്പര്‍ മാര്‍ക്കറ്റിലെയും ജീവനക്കാരാണ് ദുരന്തത്തില്‍പെട്ടത്.

മലയാളികളടക്കം 49 പേര്‍ മരിച്ചതായാണ് ഔദ്യോഗിക കണക്ക്. 24 മലയാളികള്‍ മരിച്ചതായാണ് റിപ്പോര്‍ട്ട്. പരിക്കേറ്റവര്‍ വിവിധ ആശുപത്രിയില്‍ ചികിത്സയിലാണ്. കെട്ടിടത്തില്‍ 196 പേരായിരുന്നു താമസിച്ചിരുന്നത്.തൊഴിലാളികള്‍ ഉറങ്ങുന്നതിനിടെയാണ് തീപിടിത്തം എന്നത് മരണസംഖ്യ ഉയരാന്‍ കാരണമായി. കെട്ടിടത്തില്‍ തീയും പുകയും നിറഞ്ഞതോടെ ശ്വാസംമുട്ടിയാണ് കൂടുതല്‍ മരണങ്ങളും. തീ പടര്‍ന്നതിനെ തുടര്‍ന്ന് കെട്ടിടത്തില്‍ നിന്നും ചിലര്‍ താഴേക്ക് ചാടി. ദുരന്തകാരണം അന്വേഷിക്കാന്‍ ഉത്തരവായിട്ടുണ്ട്.

Advertisement
inner ad
Continue Reading

chennai

നടന്‍ ജോജു ജോര്‍ജിന് ഷൂട്ടിംഗിനിടെ പരിക്ക്

Published

on

ചെന്നൈ: നടന്‍ ജോജു ജോര്‍ജിന് ഷൂട്ടിംഗിനിടെ പരിക്ക്. മണിരത്നം സംവിധാനം ചെയ്യുന്ന തഗ്ഗ് ലൈഫ് എന്ന ചിത്രത്തിന്റെ ചിത്രീകരണത്തിനിടെയാണ് ജോജുവിന് പരിക്ക് പറ്റിയത്.കാല്‍പാദത്തിന്റെ എല്ല് പൊട്ടിയെന്നാണ് വിവരം.

ഹെലികോപ്റ്ററില്‍ നിന്നും ചാടുന്ന രംഗം ചിത്രീകരിക്കുന്നതിനിടെയാണ് അപകടം സംഭവിച്ചത്.കോളിവുഡ് ഇതിഹാസങ്ങളായ കമല്‍ഹാസനും മണിരത്നവും മൂന്ന് പതിറ്റാണ്ടുകള്‍ക്ക് ശേഷം ഒന്നിക്കുന്ന ചിത്രമാണ് തഗ്ഗ് ലൈഫ്

Advertisement
inner ad
Continue Reading

chennai

തമിഴ്നാട്ടില്‍ ഒരു സീറ്റില്‍ പോലും ബിജെപി ജയിക്കില്ല: തോല്‍ തിരുമാവളവന്‍

Published

on

ചെന്നൈ: തമിഴ്നാട്ടിലെ 39 ലോക്സഭാ സീറ്റില്‍ ഒന്നില്‍ പോലും ബി.ജെ.പി വിജയിക്കില്ലെന്ന് വിടുതലൈ ചിരുതൈകള്‍ കക്ഷി (വി.സി.കെ) നേതാവും പാര്‍ലമെന്റംഗവുമായ തോല്‍ തിരുമാവളവന്‍. ലോക്സഭ തെരഞ്ഞെടുപ്പ് ഫലം വന്നാല്‍ ഇന്‍ഡ്യ മുന്നണി പ്രധാനമന്ത്രി സ്ഥാനാര്‍ഥിയെ തീരുമാനിക്കുമെന്നും വി.സി.കെ സ്ഥാപക നേതാവ് കൂടിയായ തിരുമാവളവന്‍ പറഞ്ഞു.

‘ജൂണ്‍ 4ന് പുതിയ പ്രഭാതം പൊട്ടിവിടരും, ഇന്ത്യയെ മൂടിയ ഇരുട്ട് ഒഴിഞ്ഞുമാറും’ -അദ്ദേഹം പറഞ്ഞു. തമിഴ്നാട്ടിലെ ദളിത് പ്രശ്‌നങ്ങളില്‍ മുന്നണിപ്പോരാളിയായി കണക്കാക്കപ്പെടുന്ന തിരുമാവളവന്‍, ചിദംബരം ലോക്സഭാ മണ്ഡലത്തില്‍ ഇന്‍ഡ്യ മുന്നണി സ്ഥാനാര്‍ഥി കൂടിയാണ്. വി.സി.കെ ജനറല്‍ സെക്രട്ടറി ഡി. രവികുമാറും ഇത്തവണ ജനവിധി തേടുന്നുണ്ട്. വില്ലുപുരം സിറ്റിങ് എം.പിയായ അദ്ദേഹം അതേ മണ്ഡലത്തില്‍ നിന്നാണ് ഇന്‍ഡ്യ മുന്നണി സ്ഥാനാര്‍ഥിയായി മത്സരിക്കുന്നത്.

Advertisement
inner ad
Continue Reading

Featured