Connect with us
WhatsApp Image 2024-05-21 at 1.28.13 AM

Dubai

ഏക സിവില്‍ കോഡ് ശക്തമായി എതിർക്കപ്പെടണം: കെ. ഐ. സി!

കൃഷ്ണൻ കടലുണ്ടി

Published

on

കുവൈത്ത് സിറ്റി: രാജ്യത്തെ പൗരന്മാര്‍ക്ക് ഭരണ ഘടന ഉറപ്പ് നല്‍കിയ മത സ്വാതന്ത്ര്യം ഹനിക്കാനുള്ള ഏത് നീക്കത്തെയും ജനാധിപത്യമാർഗത്തിൽ ശക്തമായി എതിർക്കപ്പെടണമെന്ന് കുവൈത്ത് കേരള ഇസ്ലാമിക്‌ കൌൺസിൽ (കെ.ഐ.സി) വാർത്താ കുറിപ്പിൽ അറിയിച്ചു. ജനാധിപത്യ മതേതര ശക്തികളും പൊതു സമൂഹവും ഏക സിവില്‍ കോഡിനെതിരെ ഒറ്റക്കെട്ടായി നിലകൊള്ളണമെന്നും, മത-സാമൂഹ്യ-രാഷ്ട്രീയ- സാംസ്കാരിക സംഘടനകൾ ഇതിനെതിരെ ഒന്നിച്ചു നിന്ന് ശക്തമായി പ്രധിഷേധിക്കണമെന്നും കെ. ഐ. സി. നേതൃത്വം ആവശ്യപ്പെട്ടു.

വർഗീയ ധ്രുവീകരണത്തിലൂടെ വരാൻ പോകുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിൽ നേട്ടമുണ്ടാക്കുകയെന്ന ലക്ഷ്യത്തോടെയാണ് മോദി സർക്കാർ ഇപ്പോൾ ഏക സിവിൽ കോഡ്‌ എടുത്തിടുന്നതെന്നും, അതേസമയം വിലക്കയറ്റം, തൊഴിലില്ലായ്‌മ തുടങ്ങിയ ജനകീയ വിഷയങ്ങളിൽനിന്ന്‌ ശ്രദ്ധ തിരിക്കാനുള്ള ശ്രമമാണ്‌ ഇതിനു പിന്നിലെന്നും അവർ കൂട്ടിച്ചേർത്തു.

Advertisement
1000x200 PX MALAYALI DCTR MDX-02-02

ഒരു രാജ്യത്തിന് എല്ലാം ഒന്ന് മതിയെന്ന ഫാഷിസ്റ്റ് രീതി അംഗീകരിക്കാൻ കഴിയില്ല. രാജ്യത്ത് മുന്‍തൂക്കമുള്ള വിഭാഗത്തിന്റെ നിയമങ്ങള്‍ മറ്റെല്ലാവരുടെയും മേല്‍ അടിച്ചേല്‍പ്പിക്കാനുള്ള ശ്രമം ജനാധിപത്യവിരുദ്ധമാണ്. ഏതെങ്കിലും ഒരു വിഭാഗം മാത്രമാണ് ഏക സിവില്‍ കോഡിനെതിരെന്നും അവരെ മാത്രമാണ് അത് ബാധിക്കുകയെന്നതും സംഘ്പരിവാര്‍ നടത്തുന്ന തെറ്റായ പ്രചാരണം മാത്രമാണ്. അതിലൂടെ മറ്റ് മത, ജാതി വിഭാഗങ്ങളെ ഏക സിവില്‍കോഡിന് അനുകൂലമാക്കാനാണ് മോദി സർക്കാർ ശ്രമിക്കുന്നത്.

ബഹുസ്വരതയും നാനാത്വവും സാംസ്‌കാരിക വൈവിധ്യവുമാണ് രാജ്യത്തിന്റെ കരുത്ത്. വിവിധ ജാതി, മത വിഭാഗങ്ങള്‍ ഒന്നിച്ചു ജീവിക്കുക എന്ന രാജ്യത്തിന്റെ അടിത്തറയെയാണ് ഏക സിവില്‍കോഡ് നടപ്പാക്കാനുള്ള തീരുമാനം വെല്ലുവിളിക്കുന്നതെന്നും അത് വലിയ പ്രത്യാഘാതമാണ് സമൂഹത്തില്‍ സൃഷ്ടിക്കുകയെന്നും നേതാക്കൾ കൂട്ടിച്ചേർത്തു.

Advertisement
1000x200 PX MALAYALI DCTR MDX-02-02
Continue Reading
Advertisement
1000x200 PX MALAYALI DCTR MDX-02-02
Click to comment

You must be logged in to post a comment Login

Leave a Reply

Dubai

ബോച്ചക്ക് മൂന്നര കോടി ജനങ്ങളുടെ മുപ്പത്തിനാല് കോടി സ്നേഹാദരവ്

Published

on

By

ദുബൈ:സൗദിയിലെ സ്വദേശി ബാലൻ്റ മരണവുമായി ശിക്ഷിക്കപ്പെട്ട കോഴിക്കോട് സ്വദേശി അബ്ദുൾ റഹീമിനെ മോചിപ്പിക്കുന്നതിന്ന് വേണ്ടി മുപ്പത്തിനാല് കോടി രൂപ സമാഹരിക്കാൻ നേത്രത്തം നൽകിയ ചെമ്മന്നൂർ ബോബി ജോർജ് (ബോച്ചെക്ക്) സ്നേഹാദരവ് അറിയിച്ച് കൊണ്ട് യു എ ഇ ടീം ടോളറൻസിൻ്റെ നേത്രത്തിൽ അദ്ധേഹത്തിൻ്റെ സ്ഥാപനമായ ദുബൈ കരാമസെൻ്ററിലെ ചെമ്മന്നൂർ ഇൻ്റർനേഷണൽ ജ്വല്ലേഴ്സിലെ ജീവനക്കാരും ഉപഭോക്താക്കളും ഒരുമിച്ച് ആഹ്ളാദം പങ്കിട്ടു ടീം ടോളറൻസ് ചെയർമാൻ സി സാദിഖ് അലി, ജമാൽ മനയത്ത് ,ഷാഫി ,കെ കെ, , അനന്ദൻ കുളച്ചേരി , ജ്വല്ലറി മാനേജർ ബയാത്ത് വർഗീസ് ഷാക്കിർ പി എ, ഉമേഷ് വള്ളൂർഎന്നിവർ നേത്രത്തം നൽകി

Continue Reading

Dubai

യുഎഇയിൽ മഴ കനത്തു; മൊബൈൽ ഫോണുകളിൽ അടിയന്തര മുന്നറിയിപ്പ്

Published

on

ദുബായ്: യുഎഇയിൽ കനത്ത മഴ തുടരുന്നു. ഇന്നലെ രാത്രി വൈകി മിക്കയിടത്തും മഴ കനത്തു. വടക്കൻ എമിറേറ്റുകളിൽ കനത്ത മഞ്ഞു വീഴ്തയുണ്ട്. ചിലയിടങ്ങളിൽ ഇടിയോടുകൂടിയ മഴയാണ്. റോഡുകളിലെല്ലാം മഴവെള്ളം നിറഞ്ഞു. പലയിടത്തും ഗതാഗതം മന്ദഗതിയിലാണ്. രാജ്യത്ത് മിക്കയിടത്തും ശക്തമായ മഴ പെയ്യുന്നതിനാൽ എല്ലാവരും ജാഗ്രത പാലിക്കണമെന്ന് ആഭ്യന്തര മന്ത്രാലയം മൊബൈല്‍ ഫോണുകളിൽ അടിയന്തര മുന്നറിയിപ്പ് സന്ദേശം അയച്ചു. സ്കൂളുകളിൽ വിദൂര പഠനമാണ് ന‌‌ടക്കുന്നത്. സ്വകാര്യ കമ്പനികളടക്കം വർക് ഫ്രം ഹോം നയം സ്വീകരിച്ചിട്ടുണ്ട്. സ്കൂളുകൾക്കും സ്വകാര്യ കമ്പനികൾക്കും അധികൃതർ ഇന്നലെ ഇതുസംബന്ധിച്ച് അനുവാദം നൽകിയിരുന്നു.

Advertisement
1000x200 PX MALAYALI DCTR MDX-02-02
Continue Reading

Dubai

ഐ.സി.സി ടെസ്റ്റ് ബൗളര്‍മാരുടെ റാങ്കിങ്ങില്‍ ഒന്നാം സ്ഥാനത്ത് ജസ്പ്രീത് ബുംറ

Published

on

ദുബൈ: ഐ.സി.സിയുടെ ടെസ്റ്റ് ബൗളര്‍മാരുടെ റാങ്കിങ്ങില്‍ ഒന്നാം സ്ഥാനത്തേക്ക് ഉയര്‍ന്ന് ഇന്ത്യയുടെ സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറ. ടെസ്റ്റ് റാങ്കിങ്ങില്‍ ഒന്നാമത് എത്തുന്ന ഇന്ത്യയുടെ ആദ്യ പേസ് ബൗളറാണ് ബുംറ. രവിചന്ദ്ര അശ്വിന്‍, രവീന്ദ്ര ജഡേജ, ബിഷന്‍ ബേദി എന്നിവരാണ് ടെസ്റ്റില്‍ ഒന്നാം സ്ഥാനത്തെത്തിയ മറ്റു ഇന്ത്യന്‍ ബൗളര്‍മാര്‍. അതേസമയം, ഐ.സി.സിയുടെ ടെസ്റ്റ്, ഏകദിനം, ട്വന്റി 20 ഫോര്‍മാറ്റുകളില്‍ ഒന്നാമത് എത്തിയ ആദ്യ ഇന്ത്യന്‍ ബൗളര്‍ ആയും ബുംറ മാറി.

ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ മികച്ച പ്രകടനമാണ് ബുംറയെ ഒന്നാം സ്ഥാനത്തെത്തിച്ചത്. ഹൈദരാബാദില്‍ നടന്ന പരമ്പരയിലെ ആദ്യ ടെസ്റ്റില്‍ ആറ് വിക്കറ്റ് വീഴ്ത്തിയ ബുംറ വിശാഖപ്പട്ടണത്ത് നടന്ന രണ്ടാം ടെസ്റ്റില്‍ ഒമ്പത് വിക്കറ്റുകള്‍ നേടിയിരുന്നു. രണ്ടാം ടെസ്റ്റില്‍ ഇന്ത്യയെ ജയത്തിലെത്തിച്ച ബുംറ തന്നെയായിരുന്ന കളിയിലെ താരവും.

Advertisement
1000x200 PX MALAYALI DCTR MDX-02-02

881 റേറ്റിങ്ങുള്ള ജസ്പ്രീത് ബുംറ ദക്ഷിണാഫ്രിക്കയുടെ കഗിസോ റബദയെയാണ് (851) മറികടന്നത്. നേരത്തെ ഒന്നാം സ്ഥാനത്തുണ്ടായിരുന്ന ഇന്ത്യന്‍ സ്പിന്നര്‍ ആര്‍.അശ്വിന്‍ 841 റേറ്റിങ്ങുമായി മൂന്നാമതാണ്. ഒമ്പതാം സ്ഥാനത്തായി രവീന്ദ്ര ജദേജയും പട്ടികയിലുണ്ട്.

Advertisement
1000x200 PX MALAYALI DCTR MDX-02-02
Continue Reading

Featured