യു സി പഠന സഹായ പദ്ധതി തുടങ്ങി

മാന്നാർ: യൂണിവേഴ്സൽ സർവീസസ് എൻവയോൺമെൻ്റൽ അസോസിയേഷൻ (യു സി) ആലപ്പുഴ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ചെങ്ങന്നൂർ നിയോജക മണ്ഡലത്തിൽ നടപ്പാക്കുന്ന പഠന സഹായ പദ്ധതിയുടെ ഉദ്ഘാടനം മാന്നാർ കുട്ടം പേരൂർ യു.പി.സ്കൂളിൽ സിനിമാ-നാടക സംവിധായകനും യു.സി സംസ്ഥാന സമിതിയംഗവുമായ മാന്നാർ അയുബ് ഉദ്ഘാടനം ചെയ്തു.യു സി ആലപ്പുഴ ജില്ലാ പ്രസിഡൻ്റ് രാജു പളളിപറമ്പിൽ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ എം.ജി.സർവ്വകലാശാല കലാ തിലകം അമലു ശ്രീരംഗിനെ സ്കൂൾ മാനേജർ പ്രദീപ് ശാന്തി സദനം ചടങ്ങിൽ ആദരിച്ചു. യു സി സംസ്ഥാന സെക്രട്ടറി ബിന്ദു മംഗലശ്ശേരിൽ, യു സി ജില്ലാ ജനറൽ സെക്രട്ടറി വർഗീസ് പോത്തൻ, ട്രഷറർ സിതാര ഷേയ്ഖ് ,പ്രോ,ഗ്രാം കോർഡിനേറ്റർ റിയാസ് പുലരിയിൽ യു സി ജില്ലാ വൈസ് പ്രസിഡൻ്റ് എ.പി.നൗഷാദ് , ജില്ലാ സെക്രട്ടറി റീനി സണ്ണി, പുഷ്പാ ഹരിമോഹൻ തുടങ്ങിയവർ പ്രസംഗിച്ചു. സഹായ പദ്ധതിയുടെ ഭാഗമായി ടെലിവിഷനും അനുബന്ധ ഉപകരണങ്ങളും സ്കൂൾ ഹെഡ്മാസ്റ്റർ ഡി.ജയമോഹന് കൈമാറി. സ്കൂൾ വളപ്പിൽ ‘ യു സി സൗഹൃദ മരം’ പദ്ധതിയുടെ ഭാഗമായി ഫലവൃക്ഷ തൈകൾ നട്ടു.

Related posts

Leave a Comment