ക്ലീന്‍ മൊബിലിറ്റിക്കായി സ്റ്റാര്‍ട്ട്അപ്പ് ഇന്ത്യ, ഐക്രിയേറ്റ് എന്നിവരുമായി ഊബര്‍ സഹകരിക്കുന്നു

കൊച്ചി: രാജ്യത്തുടനീളം ഇലക്ട്രിക്ക് വാഹനങ്ങള്‍ സ്വീകരിക്കുന്നതിനുള്ള പുതിയ ആശയങ്ങളെ പിന്തുണയ്ക്കുന്നതിനായി സ്റ്റാര്‍ട്ട്അപ്പ് ഇന്ത്യയും ഐ ക്രിയേറ്റുമായി ചേര്‍ന്നുള്ള നവീകരണ ഫണ്ടില്‍ ഊബറും പങ്കാളിയാകുന്നു. സ്റ്റാര്‍ട്ട്അപ്പ് ഇന്ത്യ പോര്‍ട്ടലിലുള്ള ‘ഗ്രീന്‍ മൊബിലിറ്റി ഇന്നവേഷന്‍ ചലഞ്ചില്‍’ വ്യക്തികളില്‍ നിന്നും ടൂ,ത്രീ വീലറുകള്‍, എളുപ്പത്തില്‍ ഉപയോഗിക്കാവുന്ന ചാര്‍ജിങ് സ്റ്റേഷനുകള്‍ എന്നീ മൂന്ന് മേഖലകളുടെ നവീകരണത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്ന സ്റ്റാര്‍ട്ട്അപ്പുകളില്‍ നിന്നും ഇന്ത്യയിലെ ഇലക്ട്രിക്ക് വാഹനങ്ങള്‍ മെച്ചപ്പെടുത്തുന്നതിനുള്ള സാമ്പത്തിക മോഡലുകളില്‍ നിന്നും അഭിപ്രായങ്ങള്‍ ക്ഷണിക്കുന്നു.

അഞ്ച് വ്യവസായ വിദഗ്ധര്‍ ഉള്‍പ്പെട്ട പാനല്‍ തെരഞ്ഞെടുക്കുന്ന പത്ത് വിജയികള്‍ക്ക് ഊബറിന്റെ സാങ്കേതിക, എഞ്ചിനീയറിങ് വിഭാഗത്തിന്റെയും മാര്‍ക്കറ്റ് ടീമിന്റെയും ഐക്രിയേറ്റിന്റെയും ഉപദേശങ്ങള്‍ രണ്ടു മാസത്തേക്ക് ലഭിക്കും. 10 വിജയികളില്‍ മുന്നില്‍ നില്‍ക്കുന്ന അഞ്ച് സ്റ്റാര്‍ട്ട്അപ്പുകള്‍ക്ക് ഐക്രിയേറ്റിലെ ആറുമാസത്തെ ഇന്‍കുബേഷനെ തുടര്‍ന്ന് ഊബര്‍ 75 ലക്ഷം രൂപ ഗ്രാന്റ് നല്‍കും. പുതു സ്റ്റാര്‍ട്ട്അപ്പുകള്‍ക്ക് സാങ്കേതിക സഹായം നല്‍കുന്ന കേന്ദ്രമാണ് ഐക്രിയേറ്റ്.

ലോകത്തെ ഏറ്റവും മലിനമായ ചില നഗരങ്ങളുടെ നാടാണ് ഇന്ത്യയെന്നും രാജ്യത്തെ പ്രമുഖ മൊബിലിറ്റി പ്ലാറ്റ്‌ഫോം എന്ന നിലയില്‍ പച്ചപ്പ് തിരിച്ചു കൊണ്ടുവരുന്നതിനുള്ള ഉത്തരവാദിത്തം തങ്ങള്‍ ഗൗരവമായി എടുക്കുന്നുവെന്നും രാജ്യത്തെ വളര്‍ന്നുകൊണ്ടിരിക്കുന്ന ഇലക്ട്രിക്ക് ആവാസ വ്യവസ്ഥയെ ശക്തിപ്പെടുത്തുവാന്‍ പുതിയ ആശയങ്ങള്‍ക്കായി സ്റ്റാര്‍ട്ട്അപ്പ് ഇന്ത്യ, ഐക്രിയേറ്റ് എന്നിവരുമായി ‘ഊബര്‍ ഗ്രീന്‍ മൊബിലിറ്റി ഇന്നവേഷന്‍ ചലഞ്ചില്‍’സഹകരിക്കുകയാണെന്നും ഇക്കാലത്തെ ഏറ്റവും വലിയ പ്രശ്‌നത്തില്‍ ഇന്ത്യയിലെ പല സംരംഭകരെയും പിന്തുണയ്ക്കുന്നതില്‍ അഭിമാനമുണ്ടെന്നും ഊബര്‍ ഇന്ത്യ, ദക്ഷിണേഷ്യ പ്രസിഡന്റ് പ്രഭ്ജീത് സിങ് പറഞ്ഞു.

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു കീഴില്‍ ഇന്ത്യ എസ്ഡിജി ലക്ഷ്യം നേടുന്നതിന് സ്റ്റാര്‍ട്ട്അപ്പുകളെ ശാക്തീകരിക്കുകയാണ്, പ്രത്യേകിച്ച് ഇലക്ട്രിക്ക് മൊബിലിറ്റി മേഖലയിലെന്നും നവീകരണം ഇന്ത്യയുടെ വികസനത്തിന്റെ മൂലക്കല്ലാണെന്നും ഇത്തരം വെല്ലുവിളികളിലൂടെ ഇന്ത്യയിലെ സ്റ്റാര്‍ട്ട്അപ്പ് ആവാസവ്യവസ്ഥയെ ശക്തിപ്പെടുത്തുന്നതിലേക്ക് ഉറ്റു നോക്കുകയാണെന്നും ഇന്‍വെസ്റ്റ് ഇന്ത്യ എംഡിയും സിഇഒയുമായ ദീപക് ബഗ്‌ല പറഞ്ഞു.

നവീകരണവും സാങ്കേതിക വിദ്യയും പ്രയോജനപ്പെടുത്തുന്ന സംരംഭക മൂലധനത്തിന്റെ വളര്‍ച്ച പ്രോല്‍സാഹിപ്പിക്കുകയെന്നതാണ് തങ്ങളുടെ കാഴ്ചപ്പാടെന്നും ഊബര്‍ ഇന്ത്യയുമായി സഹകരിച്ച് ഇന്ത്യയിലുടനീളമുള്ള സ്റ്റാര്‍ട്ട്അപ്പുകളിലേക്ക് എത്തി ഈ കാഴ്ചപ്പാട് മുന്നോട്ട് കൊണ്ടുപോകുകയാണെന്നും ഇന്ത്യയിലെ ഇലക്ട്രിക്ക് വാഹനങ്ങളുടെ ഭാവി ശോഭനമാണെന്നും പങ്കെടുക്കുന്ന സ്റ്റാര്‍ട്ട്അപ്പുകള്‍ക്ക് മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കുന്നതിലേക്ക് ഉറ്റു നോക്കുകയാണെന്നും ഐക്രിയേറ്റ് ബിസിനസ് മേധാവി രാജീവ് ബോസ് പറഞ്ഞു.

2025ഓടെ ആയിരക്കണക്കിന് ഡ്രൈവര്‍മാരെ ഇലക്ട്രിക്ക് വാഹനങ്ങളിലേക്ക് മാറ്റുന്നതിനായി 800മില്ല്യന്‍ ഡോളറിന്റെ വിഭവങ്ങളാണ് ഊബര്‍ പ്രഖ്യാപിച്ചിട്ടുള്ളത്. 2040ല്‍ ആഗോള തലത്തില്‍ പുറംതള്ളല്‍ 100 ശതമാനം ഒഴിവാക്കുകയാണ് ലക്ഷ്യം. ഇന്ത്യയില്‍ കമ്പനിക്ക് 5500ലധികം ഇലക്ട്രിക്ക് വാഹനങ്ങള്‍ പ്ലാറ്റ്‌ഫോമിലുണ്ട്. റൈഡര്‍മാര്‍ക്ക് ഊബര്‍ ആപ്പിലൂടെ ഇ-റിക്ഷ ബുക്ക് ചെയ്യാവുന്ന ഇന്ത്യയിലെ ആദ്യ നഗരമായി ഡല്‍ഹി. സ്മാര്‍ട്ട് മൊബിലിറ്റിയും ഹരിത നഗരങ്ങളും നിര്‍മ്മിക്കുന്നതില്‍ ആപ്പ് പ്രത്ജ്ഞാബദ്ധമാണ്. ഊബര്‍ നേരത്തെ തന്നെ മഹീന്ദ്ര, സണ്‍ മൊബിലിറ്റി, ലിഥിയം തുടങ്ങിയവരുമായി സഹകരിക്കുന്നുണ്ട്.

Related posts

Leave a Comment