യുഎപിഎയിൽ സിപിഎമ്മിന് രണ്ടു തരം നിലപാട്; കമ്യൂണിസ്റ്റ് ഭരണകൂടമാണന്ന് പറഞ്ഞതു കൊണ്ട് കാര്യമില്ല; വിമർശിച്ച് ജയിൽ മോചിതനായ താഹ ഫസൽ

യുഎപിഎ നിയമത്തിൽ സി പി എം രണ്ടു തരം നിലപാട് അവസാനിപ്പിക്കണമെന്ന് പന്തീരാങ്കാവ് കേസിൽ ജയിൽ മോചിതനായ താഹ ഫസൽ. കമ്യൂണിസ്റ്റ് ഭരണകൂടമാണന്ന് പറഞ്ഞതു കൊണ്ട് കാര്യമില്ലന്നും താഹ. വിയ്യൂർ ജയിലിൽ നിന്നിറങ്ങിയ താഹ പത്തുമാസത്തെ ഇടവേളയ്ക്ക് ശേഷമാണ് പന്തീരാങ്കാവിലെ സ്വന്തം വീട്ടിലെത്തിയത്. തങ്ങൾ യു.എ.പി.എക്ക്​ എതിരാണെന്ന്​ പ്രസംഗിക്കുന്നവരാണ്​ ഇടതുപക്ഷം. എന്നാൽ, അവർ തന്നെയാണ്​ ഇവിടെ യു.എ.പി.എ ചുമത്തിയത്​​. ഇടതുപക്ഷത്തിന്‍റെ കാപട്യമാണ്​ ഇവിടെ തുറന്നുകാട്ടപ്പെട്ടത്​.വിശ്വസിച്ച പാർട്ടിയുടെ ഇരട്ടത്താപ്പിനെതിരെയാണ് താഹയുടെ വിമർശനം. പഠനം തുടരണം. രാഷ്ട്രീയം ഉപേക്ഷിക്കില്ലെന്നും ആക്ടിവിസ്റ്റായി തന്നെ മുന്നോട്ടു പോകുമെന്നും താഹ പറഞ്ഞു. വ്യാഴാഴ്ചയാണ് സുപ്രീം കോടതി താഹയ്ക്ക് ജാമ്യം അനുവദിച്ചത്.

Related posts

Leave a Comment