പന്തീരങ്കാവ് യുഎപിഎ കേസ് ജാമ്യ ഹർജികൾ ഇന്നു സുപ്രീം കോടതിയിൽ

ന്യൂഡൽഹി: പന്തീരാങ്കാവ് യുഎപിഎ കേസ് പ്രതി താഹ ഫസലിന്റെ ജാമ്യാപേക്ഷയിൽ സുപ്രീംകോടതി ഇന്ന് വിധി പറയും. അലൻ ഷുഹൈബിന്റെ ജാമ്യം റദ്ദാക്കണം എന്ന ആവശ്യത്തിലും കോടതി തീരുമാനമെടുക്കും. അന്വേഷണ ഏജൻസിയായ എൻഐഎ ആണ് അലന്റെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിച്ചത്.

കേരളത്തിൽ ഏറെ ചർച്ച ചെയ്യപ്പെട്ട പന്തീരാങ്കാവ് മാവോയിസ്റ്റ് കേസിൽ സുപ്രീംകോടതിയിൽ വാദം നേരത്തെ പൂർത്തിയായിരുന്നു. അലൻ ഷുഹൈബിന്റെ ജാമ്യം റദ്ദാക്കണമെന്ന എൻഐഎയുടെ ആവശ്യത്തിലും, താഹ ഫസൽ സമർപ്പിച്ച ജാമ്യാപേക്ഷയിലുമാണ് വാദം പൂർത്തിയായത്.
എൻഐഎയുടെയും പ്രതികളുടെയും വാദം കേട്ട ശേഷമാണ് ജസ്റ്റിസ് അജയ് രസ്‌തോഗി അധ്യക്ഷനായ ബെഞ്ച് കേസ് വിധി പറയാൻ മാറ്റിയത്.
നേരത്തെ എൻഐഎ കോടതിയാണ് അലൻ ഷുഹൈബിന് ജാമ്യം നൽകിയത്. എന്നാൽ താഹക്ക് ജാമ്യം നൽകിയിരുന്നില്ല.

Related posts

Leave a Comment