Travel
ലോകത്തെ ഏറ്റവും കരുത്തുള്ള പാസ്‌പോര്‍ട്ട് ഇനി യുഎഇക്ക്
ലോകത്തെ ഏറ്റവും കരുത്തുള്ള പാസ്‌പോര്‍ട്ട് യു.എ.ഇക്ക് സ്വന്തം. വീസ ഇല്ലാതെ 180 രാജ്യങ്ങളിലേക്ക് പറക്കാന്‍ യുഎഇ പാസ്‌പോര്‍ട്ട് കയ്യിലുള്ളവർക്ക് സാധിക്കും. ഫിനാന്‍ഷ്യല്‍ കണ്‍സള്‍ട്ടന്‍സിയായ ആര്‍ടണ്‍ ക്യാപിറ്റലിന്റെ ഏറ്റവും പുതിയ പാസ്‌പോര്‍ട്ട് സൂചിക പ്രകാരമാണ് യുഎഇ ഒന്നാം സ്ഥാനത്ത് എത്തിയത്. 180 രാജ്യങ്ങളിലേക്ക് മുന്‍കൂര്‍ വീസ ആവശ്യമില്ല. 127 രാജ്യങ്ങള്‍ യുഎഇ പൗരന്‍മാര്‍ക്ക് ഫ്രീ വീസ പ്രവേശനമുണ്ട്. അമ്പതിലേറെ രാജ്യങ്ങളിലേക്ക് വീസ ഓണ്‍ അറൈവല്‍ സൗകര്യവും ലഭ്യമാണ്. ഇതോടെ ലോകത്തെ 90 ശതമാനം രാജ്യങ്ങളിലേക്കും മുന്‍കൂട്ടി വീസ എടുക്കാതെ തന്നെ യാത്ര ചെയ്യാം. 18 രാജ്യങ്ങളിലേക്ക് മാത്രമാണ് മുന്‍കൂര്‍ വീസ ആവശ്യമായുള്ളത്. അടുത്തിടെയാണ് യുഎഇയുടെ പാസ്‌പോര്‍ട്ടിന്റെ കാലാവധി പത്ത് വര്‍ഷമായി വര്‍ധിപ്പിച്ചത്.
Travel
പവിഴപ്പുറ്റുകളുടെ അത്ഭുതദ്വീപ്; ഒരു ലക്ഷദ്വീപ് യാത്ര
കുട്ടിക്കാലത്തെന്നോ മനസിലിടം പിടിച്ചൊരിടം. പിന്നീട് സിനിമകളിലൂടെ, എവിടൊക്കെയോ കണ്ടു പരിചയപ്പെട്ടവരിലൂടെ, കണ്ടും കേട്ടുമറിഞ്ഞ പവിഴപ്പുറ്റുകളുടെ ആ അത്ഭുതദ്വീപ്. ലക്ഷദ്വീപ് ഒരു സ്വപ്‌നം തന്നെയായിരുന്നു ഈ യാത്ര തുടങ്ങും വരെ.
പരിചിതമായ ചില മുഖങ്ങള്‍ക്കപ്പുറം തികച്ചും അപരിചിതരായ കുറച്ചു പേരോടൊപ്പമുള്ള ആദ്യത്തെ യാത്ര. യാത്രകളെ സ്‌നേഹിക്കുന്നവരുടെ വാട്ട്ആപ്പ് കൂട്ടായ്മായ ഇടത്തിലൂടെ ലക്ഷദ്വീപിലേക്ക് യാത്ര എന്നു ചര്‍ച്ചയായതു മുതല്‍ ആ യാത്രയ്ക്കുള്ള തയ്യാറെടുപ്പിലായിരുന്നു ഞാന്‍. പെര്‍മിറ്റ്, പോലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് എന്നിങ്ങനെ ഓരോ ഘട്ടത്തിലും എക്‌സൈറ്റ്‌മെന്റും ടെന്‍ഷനുമായിരുന്നു. ഒടുവില്‍, നാല് ദിവസത്തെ സ്വപ്‌നയാത്രയ്ക്കായി കൊച്ചി ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിലേക്ക്. ആവേശം കൊണ്ട് നേരത്തെ എത്തിയെങ്കിലും എയര്‍പോര്‍ട്ടും പരിസരവും കണ്ട് ഫോട്ടോ എടുപ്പുമായി ഞാനും അനിയത്തിയും സമയം പോയതറിഞ്ഞില്ല. 15 പേരടങ്ങുന്ന ടീമായാണ് ഈ യാത്ര. യാത്രയില്‍ കൂടെയുള്ളവരെ പരിചയപ്പെട്ടും സ്വയം പരിചയപ്പെടുത്തിയും കുറച്ചു സമയങ്ങള്‍.. യാത്ര ചെയ്യാന്‍ പ്രായം ഒരു തടസമല്ല എന്ന് തെളിയിച്ചുകൊണ്ട് എഴുപത് വയസിനു മുകളില്‍ പ്രായമുള്ള മേരിക്കുട്ടി അമ്മച്ചി മുതല്‍ സുജ ചേച്ചി, സന്തോഷേട്ടന്‍, സിന്ധു ചേച്ചി, സുരേഷേട്ടന്‍, രണ്ട് ബീനാന്റിമാര്‍, ഹാരി ആന്റി, സഫീനാന്റി, ജിനിഷേച്ചി, പ്രസീതേച്ചി, അനു, അഗസ്റ്റിയേട്ടന്‍, കാവ്യ, പിന്നെ ഞാനും ഉള്‍പ്പെടുന്നതായിരുന്നു ഈ യാത്രാ ടീം. ലക്ഷദ്വീപിലെത്തിപ്പെടാന്‍ സ്‌പോണ്‍സര്‍ വേണമെന്ന് മുന്നേ അറിയാമായിരുന്നു. എയര്‍പോര്‍ട്ടില്‍ എത്തിയ ദില്‍ഷാദ് ഇക്കയേയും നിസയേയും ഇവരാണ് നമ്മുടെ സ്‌പോണ്‍സര്‍മാര്‍’ എന്നു പറഞ്ഞു പരിചയപ്പെടുത്തിയത് അസ്റ്റിയേട്ടനാണ്. ചെക്ക് ഇനും, സെക്യൂരിറ്റി ചെക്കും കഴിഞ്ഞ് ബസില്‍ ഫ്‌ളൈറ്റിനടുത്തേക്ക്… 70 പേര്‍ക്ക് യാത്ര ചെയ്യാവുന്ന ചെറിയ ഫ്‌ളൈറ്റ്… വിന്‍ഡോ സീറ്റാണ് ലഭിച്ചത്. ആകാശത്തേക്ക് പറന്നുയര്‍ന്നപ്പോളും ഇതൊക്കെ യാഥാര്‍ത്ഥ്യമാണോ എന്ന തോന്നലായിരുന്നു മനസു നിറയെ. അങ്ങനെ ലക്ഷദ്വീപില്‍ എയര്‍പോര്‍ട്ടുള്ള ഏക ദ്വീപായ അഗത്തിയിലേക്ക്.
നീലാകാശത്ത് നിന്ന് ചുറ്റും പച്ചക്കടല്‍ മാത്രമുള്ള ഭൂമികയിലേക്കു പറന്നിറങ്ങുമ്പോഴുള്ള ആകാശക്കാഴ്ച്ചകള്‍ അതിമനോഹരമായിരുന്നു. അലയടിക്കുന്ന ആഴക്കടലിന്റെ തിരമാലകള്‍ ദ്വീപിനു ചുറ്റും അതിര്‍വരമ്പുകള്‍ തീര്‍ക്കുന്ന പോലെ. കേവലം 8 കിലോ മീറ്ററില്‍ താഴെ മാത്രം നീളവും ഏറ്റവും വീതി കൂടിയ ഭാഗം 915 മീറ്ററും മാത്രമാണ് അഗത്തി ദ്വീപിന്റെ വിസ്തൃതി. ചെക്ക് ഔട്ട് ചെയ്ത് ഹോംസ്റ്റേ ചെയ്ത സ്ഥലത്തേക്ക് വാനിലാണ് പോയത്. തെങ്ങിന്‍ തോപ്പിനിടയിലൂടെയുള്ള ചെറിയ ടാറിട്ട റോഡിന് ഇരുവശങ്ങളിലായി കടലും ചെറിയ വീടുകളും കാണാം.
ചെറിയൊരു വിശ്രമത്തിന് ശേഷമാണ് കടല്‍ കാണാനിറങ്ങിയത്. നമ്മുടെ നാട്ടിലെ നാലു റോഡുകള്‍ കൂടുന്ന ചെറിയ കവലകള്‍ അവിടുത്തെ പ്രധാന ജംഗ്ഷനുകളാണ്. സ്‌കൂള്‍ കെട്ടിടങ്ങളും ഗവണ്‍മെന്റ് ഓഫീസുകളും പിന്നിട്ട് ബോട്ട് ജെട്ടിയിലെത്തി. മുംബൈയില്‍ നിന്നുള്ള ഷിപ്പ് വന്നിട്ടുള്ളതിനാല്‍ നിരവധി ആളുകള്‍ അവിടെ എത്തിയിട്ടുണ്ട്. വൈകുന്നേരം കയാക്കിംഗും പിറ്റേ ദിവസത്തേക്കുള്ള സ്‌നോര്‍ക്കലിംഗ് പ്രാക്ടീസുമായി സമയം പോയതേ അറിഞ്ഞില്ല. ടീം ബ്ലൂ വെയില്‍ വാട്ടര്‍ സ്‌പോര്‍ട്ട്‌സിലെ അഫസലെന്ന അപ്പുവിന്റെ നേതൃത്വത്തില്‍ ബാബു, ഉലും, അയ്യപ്പ, അസര്‍, ഇങ്ക എന്നിവരാണ് സ്‌നോര്‍ക്കലിംഗ് പരിശീലനം നല്‍കിയത്.
സൂര്യോദയം കാണാനുള്ള പ്രഭാത സവാരിക്കു ശേഷം സ്‌നോര്‍ക്കലിംഗ് ആയിരുന്നു രണ്ടാം ദിവസത്തെ പ്രധാന പരിപാടി. ക്രിസ്റ്റല്‍ ക്ലിയര്‍ വെള്ളത്തിനു മുകളില്‍ പൊങ്ങിക്കിടന്ന് പവിഴപ്പുറ്റുകളും സ്റ്റാര്‍ ഫിഷിനെയും കണ്ട സ്‌നോര്‍ക്കലിംഗ് പുതിയ ഒരനുഭവമായിരുന്നു. വൈകുന്നേരം അഗത്തിയിലെ മ്യൂസിയം കണ്ടതിന് ശേഷം ലഗൂണ്‍ ബീച്ചും ഈസ്റ്റ് ബോട്ട് ജെട്ടിയിലെ സൂര്യാസ്മയവും, അന്താൻ ബീച്ചും കണ്ടാണ് മടങ്ങിയത്. അന്താൻ ബീച്ചിലിരുന്ന ഞങ്ങളെ കടല്‍ക്കരയില്‍ കൊണ്ടുപോയി ബയോ ഇല്ലുമിനസ് എന്ന നീല ഫ്ലൂറസെന്റ് വെളിച്ചം പോലെയുള്ള പ്രതിഭാസം ‘കവര്’ കാണിച്ചു തന്നത് ഡ്രൈവറേട്ടൻ ആണ്. വൈകുന്നേരങ്ങളില്‍ കുട്ടികളും കുടുംബവുമായി വന്നു പ്രായഭേദമന്യേ സൊറ പറഞ്ഞിരിക്കുന്ന, പണ്ട് കാലത്തെ അനുസ്മരിപ്പിക്കുന്ന നൊസ്റ്റാള്‍ജിക് കാഴ്ചകള്‍ വേറിട്ടു നിന്ന അനുഭവമായി. ബീച്ചില്‍ പോയിരിക്കുക എന്നതായിരുന്നു രാത്രിയിലെ പ്ലാന്‍. ചെറിയ തിരമാലകളുടെ ഓളത്തിനൊപ്പം ആകാശത്തു പരവതാനി വിരിച്ച നക്ഷത്രങ്ങളെ നോക്കി, സ്പീക്കറിലെ ചെറിയ ശബ്ദത്തില്‍ വെച്ചിരുന്ന പാട്ടിന് കാതോര്‍ത്ത് ചെറു ബോട്ടില്‍ സ്വയം മറന്നു കിടന്നപ്പോള്‍ ഏതോ മായിക ലോകത്തെത്തിയെന്ന പോലെ തോന്നിച്ചു.
അതികാലത്തെണീറ്റ് ഫിഷിംഗിനു പോകുന്നതോടെ മൂന്നാം ദിവസം ആരംഭിക്കുകയായി. റീഫിനടുത്തു വരെ പോയെങ്കിലും മീനുകളൊന്നും കിട്ടിയില്ല. ചെറിയ ബോട്ടുകളില്‍ പോലും ഒരു മിനി കിച്ചണ്‍ സംവിധാനം തന്നെയുണ്ടെന്നത് അമ്പരപ്പിക്കുന്നതായിരുന്നു. അമ്മാത്തി സ്‌കൂബ സെന്ററിലായിരുന്നു സ്‌കൂബ ചെയ്യാനെത്തിയത്. ഇന്‍സ്ട്രക്ഷനും ട്രെയിനിംഗും കഴിഞ്ഞ് ബോട്ടില്‍ പോകുമ്പോള്‍ വല്ലാത്ത പേടിയായിരുന്നു. ആഴങ്ങളിലേക്ക് പോകുംതോറും ഉള്ളിലെ പേടി മാറിത്തുടങ്ങി. പവിഴപ്പുറ്റുകള്‍ പൊടിഞ്ഞുണ്ടായ വെളുത്ത മണല്‍ത്തരികളും, തെളിനീരിനുള്ളിലൂടെ കിനിഞ്ഞിറങ്ങുന്ന സൂര്യപ്രകാശത്തിന്റെ ചുംബനമേറ്റു വാങ്ങി നാണം കുണുങ്ങുന്ന അടിത്തട്ടിലെ തിളക്കമുള്ള കാഴ്ചകളും ഏറെ കൗതുകകരമായിരുന്നു. ജീവനുള്ളതും ഇല്ലാത്തതുമായ പവിഴപ്പുറ്റുകളും, പല നിറത്തിലും വലിപ്പത്തിലുമുള്ള മീനുകളും, ഭീമാകാരന്മാരായ കടലാമകളും ഒക്കെയായി ജൈവ വൈവിധ്യത്തിന്റെ മറ്റേതോ കോണിലെത്തിച്ച പോലെ തോന്നിച്ചു. അടിത്തട്ടിലെ മായാലോകം തീര്‍ത്ത വിസ്മയ നിമിഷങ്ങളില്‍ ചുറ്റുമുള്ളതെല്ലാം മറന്ന ഒരവസ്ഥയായിരുന്നു. സ്വപ്നതുല്യമെന്നല്ലാതെ പറയാന്‍ മറ്റൊന്നില്ല. സാബു, അയൂബ്, അഫ്രീദ്, മാളവിക, ഹാജ, അബു, ഇജാസ്, നിഖില്‍ തുടങ്ങിയവരാണ് സ്‌കൂബ ഡൈവിന് കൊണ്ടുപോയത്. പവിഴപ്പുറ്റുകള്‍ അടിഞ്ഞുണ്ടായ കല്‍പ്പിട്ടി ദ്വീപിലേക്കുള്ള ഗ്ലാസ്‌ബോട്ടിലെ യാത്ര ആവേശകരമായിരുന്നു. വേലിയിറക്ക സമയങ്ങളില്‍ നടന്നെത്താവുന്ന ദൂരമേ അഗത്തിയില്‍ നിന്ന് കല്‍പ്പിട്ടിയിലേക്കുള്ളൂ. ലക്ഷദ്വീപിന്റെ ചരിത്രത്തില്‍ പ്രധാനപ്പെട്ട സ്ഥാനമാണ് കല്‍പ്പിട്ടി ദ്വീപിനുള്ളത്. ആൾത്താമസമില്ലാത്ത ദ്വീപില്‍ നിറയെ ഇടതൂര്‍ന്ന കുറ്റിച്ചെടികളും പാറക്കെട്ടുകളുമാണ്. ലഗൂണ്‍ ബീച്ചിലായിരുന്നു ഡിന്നര്‍. അവസാനദിവസമായതിനാല്‍ തന്നെ വിഭവസമൃദ്ധമായിരുന്നു ഭക്ഷണം. യാത്രയുടെ അവസാനദിവസമായെന്നും നാളെ തിരിച്ചു പോകണമെന്നും ഓര്‍ത്തത് റൂമിലെത്തിയപ്പോഴാണ്.
സൂര്യോദയം കണ്ട് തിരിച്ചെത്തി പായ്ക്കിംഗ് കഴിഞ്ഞ് തിരികെ നിസയോടും, അപ്പുവിനോടും, ഫരീദയോടും യാത്ര പറയുമ്പോഴും എയര്‍പോര്‍ട്ടിലേക്ക് വരാന്‍ വാനില്‍ കയറുമ്പോഴും എല്ലാവരും നിശബ്ദരായിരുന്നു. പല വഴികളില്‍ ഒന്നായവര്‍ വീണ്ടും വേര്‍പിരിയാന്‍ പോകുന്നു എന്ന തിരിച്ചറിവ് വേദനാജനകമായിരുന്നു. ദില്‍ഷാദ് ഇക്കയോടും ഇര്‍ഷാദ് ഇക്കയും എയര്‍പോര്‍ട്ടിലേക്ക് കൂടെ വന്നു. ഇനിയും തിരിച്ചു വരുമെന്ന് പറഞ്ഞ് ഫ്‌ളൈറ്റിലേക്ക് കയറുമ്പോഴും മൂന്ന് ദിവസം കൊണ്ട് കിട്ടിയ നല്ല സൗഹൃദങ്ങളും, ഓര്‍മ്മകളുമായിരുന്നു മനസു നിറയെ.
ഞാന്‍ മനസിലാക്കിയ ലക്ഷദ്വീപെന്ന നാടിനെക്കുറിച്ച് …
ഭാഷയിലും ഭക്ഷണത്തിലും വേറിട്ടു നില്‍ക്കുന്നവരുടെ, നിഷ്‌ക്കളങ്കതയോടെ കലര്‍പ്പില്ലാത്ത ചിരിയോടെ സ്നേഹിക്കാന്‍ മാത്രമറിയുന്ന ഒരുപറ്റം ആളുകളുടെ നാട് … പരിമിതമായ ആശുപത്രി സംവിധാനം മുതല്‍ പച്ചക്കറിയുല്‍പ്പെടെയുള്ള അവശ്യസാധനങ്ങള്‍ക്ക് കൊച്ചിയില്‍ നിന്നെത്തുന്ന കപ്പലിനെയും വിമാനത്തെയും ആശ്രയിച്ചു കഴിയുന്നവരാണ് ദ്വീപിലുള്ളവര്‍. സ്ത്രീ-പുരുഷ വ്യത്യാസമില്ലാതെ രാത്രികാലങ്ങളില്‍ പോലും സുരക്ഷിതമായി ബീച്ചില്‍ ചെന്നിരിക്കാമെന്നത് ഈ നാടിന്റെ പ്രത്യേകതയാണ്. മോഷണം എന്നൊന്നില്ലാത്തതിനാല്‍ എന്തും എവിടെയും വെച്ച് എങ്ങോട്ടും പോകാന്‍ പേടിക്കേണ്ടതുമില്ല. ചുരുങ്ങിയ ദിവസം കൊണ്ട് അപരിചിതരായി കൂടെ കൂടിയവര്‍ ഏറെ പ്രിയപ്പെട്ടവരായതും, സ്വന്തം വീട്ടിലെ ആരൊക്കെയോ ആയതുമൊക്കെ ആ നാടിന്റെ മാജിക്ക് തന്നെയാവും. മനസു നിറക്കുന്ന പുഞ്ചിരികളും ആതിഥേയത്വവും കൊണ്ട് തിരിച്ചു പോരാന്‍ തോന്നാത്ത വിധം ഒരു സ്നേഹം ആ നാടിനോട് തോന്നുമെന്നതില്‍ സംശയമില്ല.
Travel
കുതിച്ചുയർന്ന് വിമാന നിരക്ക്; ടിക്കറ്റിന് 17,000 രൂപ വരെ
ചെന്നൈ: ക്രസ്തുമസ് – പുതുവത്സര ദിവസങ്ങളിൽ കേരളത്തിലേക്കുള്ള വിമാന നിരക്കിൽ വാൻ കുതിച്ചുകയറ്റം. ട്രെയിനിൽ ടിക്കറ്റില്ലാതെ വലയുന്ന യാത്രക്കാർക്ക് വിമാനടിക്കറ്റ് നിരക്ക് വർധിപ്പിച്ചത് കനത്ത തിരിച്ചടിയാണ്. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് തുടങ്ങിയ സ്ഥലങ്ങളിലേക്ക് 10,000 രൂപയ്ക്കു മുകളിലാണു ടിക്കറ്റ് നിരക്ക്. ചില സർവീസുകളിൽ 14,000–17000 രൂപ വരെ ഈടാക്കുന്നുണ്ട്. തിരുവനന്തപുരത്തേക്ക് 21നു പുലർച്ചെ 4.50നുള്ള വിമാനത്തിൽ 9,281 രൂപയാണു നിരക്ക്. എന്നാൽ മറ്റു രണ്ടു സർവീസുകളിലും 14,846, 17,156 എന്നീ നിലയിലാണ് നിരക്ക്. 22ന് 13,586, 14,846, 15,686, 23ന് 9,281, 12,221, 12,746 എന്നിങ്ങനെയും ഈടാക്കുന്നു. കൊച്ചിയിലേക്ക് 21ന് 11,000 രൂപ മുതലാണു നിരക്ക്. പരമാവധി 15,000 രൂപ. 22ന് 10,519–12,882, 23ന് 11,307–14,142 രൂപ. നാട്ടിലേക്ക് പോകാൻ ആവശ്യക്കാരേറുന്നതോടെ ഇനിയും നിരക്ക് വർധിക്കാനാണ് സാധ്യത.
Travel
ദുബായ് യാത്ര ഇനി അത്ര എളുപ്പമല്ല; വിസ നിരസിക്കല്‍ വര്‍ധിക്കുന്നു
യുഎഇ ടൂറിസ്റ്റ് വിസ നടപടികള്‍ കര്‍ശനമാക്കുന്നതിനാല്‍ ദുബായിലേക്ക് യാത്ര ചെയ്യാനിരിക്കുന്ന ഇന്ത്യന്‍ വിനോദസഞ്ചാരികള്‍ വെല്ലുവിളികള്‍ നേരിടുന്നുവെന്ന് റിപ്പോർട്ട്. വിസ നിരസിക്കലുകളില്‍ കുത്തനെ വര്‍ധനവ് ഉണ്ടായിട്ടുണ്ട്. അംഗീകാര നിരക്ക് ഏകദേശം 99% ല്‍ നിന്ന് ഏകദേശം 94-95% ആയി കുറഞ്ഞു. പുതിയ നിയന്ത്രണങ്ങള്‍ പ്രകാരം, സ്ഥിരീകരിക്കപ്പെട്ട ഹോട്ടല്‍ ബുക്കിംഗുകള്‍, റിട്ടേണ്‍ ഫ്‌ലൈറ്റ് ടിക്കറ്റുകള്‍, ബന്ധുക്കള്‍ക്കൊപ്പം താമസിക്കുന്നവര്‍ക്ക് അവരുടെ ഹോസ്റ്റുകളില്‍ നിന്നുള്ള താമസത്തിന്റെ തെളിവുകള്‍ എന്നിവ ഉള്‍പ്പെടെയുള്ള സമഗ്രമായ ഡോക്യുമെന്റേഷന്‍ യാത്രക്കാര്‍ നല്‍കണം. ഈ ഷിഫ്റ്റ് ഏകദേശം 100 അപേക്ഷകളില്‍ നിന്ന് 5-6% പ്രതിദിന നിരസിക്കല്‍ നിരക്കിലേക്ക് നയിച്ചു. ഇത് മുമ്പത്തെ വെറും 1-2% നിരക്കില്‍ നിന്ന് തികച്ചും വ്യത്യസ്തമാണ്.
വിസ നിരസിക്കലിലൂടെ ഉണ്ടാകുന്ന സാമ്പത്തിക ആഘാതം വലുതാണ്. വിസ ഫീസ് മാത്രമല്ല, മുന്‍കൂട്ടി ബുക്ക് ചെയ്ത ഫ്‌ലൈറ്റുകളിലും ഹോട്ടല്‍ താമസങ്ങളിലും യാത്രക്കാര്‍ക്ക് നഷ്ടം സംഭവിക്കുന്നു. വിസ നിരസിക്കുന്നത് ഭാവിയില്‍ യുഎഇയിലേക്കുള്ള യാത്രയ്ക്ക് ദീര്‍ഘകാല സങ്കീര്‍ണതകള്‍ക്ക് കാരണമാകുമെന്ന് പൂനെയിലെ ട്രാവല്‍ ഏജന്റ്‌സ് അസോസിയേഷന്‍ മുന്നറിയിപ്പ് നല്‍കി. ഡോക്യുമെന്റേഷന്‍ ആവശ്യകതകള്‍ക്ക് പുറമേ, യുഎഇയുടെ പുതിയ നയം വിനോദസഞ്ചാരികള്‍ അവരുടെ താമസത്തിന് മതിയായ സാമ്പത്തിക മാര്‍ഗങ്ങളുടെ തെളിവുകളും നല്‍കണമെന്ന് നിര്‍ബന്ധിക്കുന്നു. ദുബായ് സന്ദർശിക്കാൻ പദ്ധതിയിടുന്ന പലര്‍ക്കും അനിശ്ചിതത്വത്തിലേക്കും സാമ്പത്തിക ബുദ്ധിമുട്ടിലേക്കും നയിക്കുന്നു.
-
Kerala1 month ago
ജീവനക്കാരുടെ ശമ്പളബില്ല്
കേന്ദ്രീകൃതമാക്കാനുള്ള നീക്കം,
ശമ്പളം കവര്‍ന്നെടുക്കാനുള്ള ആസൂത്രിത ശ്രമമാണെന്ന് ; ചവറ ജയകുമാര്‍ -
News1 month ago
ക്ഷാമബത്ത കേസില്‍ ഇടക്കാല ഉത്തരവ്
-
News2 months ago
ക്ഷാമ ബത്ത കേസിൽ ഇടക്കാല ഉത്തരവ്
-
Featured3 months ago
ഡി എ: പ്രഖ്യാപനം നിരാശാജനകമെന്ന് സെക്രട്ടേറിയറ്റ് അസോസിയേഷൻ
-
Kerala3 months ago
ക്ഷാമബത്ത: കുടിശ്ശിക നിഷേധിച്ചാൽ നിയമപരമായി നേരിടും; ചവറ ജയകുമാർ
-
News2 months ago
ജീവനക്കാരെ രണ്ടു തട്ടിലാക്കുന്ന നടപടി സർക്കാർ അവസാനിപ്പിക്കണം
-
News1 month ago
സര്‍ക്കാര്‍ ജീവനക്കാരും അധ്യാപകരുംഅനിശ്ചിത കാല പണിമുടക്കിലേക്ക്: സെറ്റോ
-
Featured21 hours ago
സംസ്ഥാനത്ത് നാളെ 6 ജില്ലകൾക്ക് അവധി
You must be logged in to post a comment Login