യു.എ.ഇലേക്കുള്ള യാത്ര ; മുന്നറിയിപ്പുമായി എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്‍മെൻറ് അതോറിറ്റി.


 ആരോഗ്യത്തിനായി എല്ലാ മുൻകരുതലുകളും പ്രതിരോധ നടപടികളും പിന്തുടരുന്ന എല്ലാ സന്ദർശകരെയും യു.എ.ഇലേക്ക്  ഞങ്ങൾ സ്വാഗതം ചെയ്യുകയും അവർക്ക് സുരക്ഷിതവും ആസ്വാദ്യകരവുമായ താമസം ആശംസിക്കുന്നു വെന്ന് നാഷണൽ എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്‍മെൻറ് അതോറിറ്റി (N.C.E.M.A UAE) അറിയിച്ചു. ട്വിറ്ററിലൂടെയാണ് എൻ.സി.ഇ.എം.എ ഇക്കാര്യം അറിയിച്ചത്.
 മറ്റ് അറിയിപ്പുകൾ :
യു.എ.ഇ-യുടെ ആരോഗ്യ മാനദണ്ഡങ്ങൾ  പിന്തുടരാനും. കൊവിഡ് 19 വൈറസിനെക്കുറിച്ചുള്ള അറിവുകൾക്കായി  ബന്ധപ്പെട്ട അധികാരികളുമായി ബന്ധപ്പെടാനും ഞങ്ങൾ ഇവിടേക്ക് എത്തിച്ചേരുന്ന എല്ലാ വ്യക്തികളോടും നിർദ്ദേശിക്കുന്നു.
വരുന്ന വ്യക്തികൾക്കുള്ള രജിസ്ട്രേഷൻ ഐഡൻറിറ്റി ആൻഡ് സിറ്റിസൺഷിപ്പ് അതോറിറ്റി  (ICA) ആപ്പിലും വെബ്സൈറ്റിലും ലഭ്യമാണ്. വ്യക്തിഗത, പാസ്‌പോർട്ട് വിശദാംശങ്ങൾ, യുഎഇയിലെ മേൽവിലാസം പൂരിപ്പിക്കൽ, തുടർന്ന് വാക്സിൻ വിശദാംശങ്ങൾ അപ്‌ലോഡ് ചെയ്ത് തെളിവുകൾ ഉൾപ്പെടുത്തിക്കൊണ്ട്  വളരെ ലളിതമായി ഈ  പ്രക്രിയ പൂർത്തിയാക്കാം.
ആഗസ്റ്റ് 15 മുതൽ യാത്രക്കാർക്ക് ഐഡൻറിറ്റി ആൻഡ് സിറ്റിസൺഷിപ്പ് അതോറിറ്റി ആപ്പിൽ രജിസ്റ്റർ ചെയ്യാവുന്നതാണ്.  ലോകമെമ്പാടുമുള്ള മൊത്തം ഉപയോക്താക്കളുടെ എണ്ണം 63 ആയിരം യാത്രക്കാരെത്തിയതിനാൽ വാക്സിനേഷൻ സർട്ടിഫിക്കറ്റുകൾ ഉൾപ്പെടെയുള്ളവ  വിവിധ യാത്രാ ഡാറ്റ ആപ്പിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
യു.എ.ഇ – ൽ അംഗീകരിച്ച വാക്സിനുകൾ മാത്രമേ യാത്രക്കായി അംഗീകരിക്കപ്പെടുകയുള്ളൂ. അംഗീകൃത സർട്ടിഫിക്കറ്റുകൾ അൽഹോസ്ൻ ആപ്പിൽ ഉണ്ടാകും. യു.എ.ഇ-ൽ ലഭ്യമാകുന്ന ആനുകൂല്യങ്ങൾ ആസ്വദിക്കാൻ ആഗ്രഹിക്കുന്ന വാക്സിനേഷൻ സ്വീകരിച്ച യാത്രക്കാർ വാക്സിനേഷൻ സർട്ടിഫിക്കറ്റുകൾ രജിസ്റ്റർ ചെയ്യണമെന്നില്ലെന്നും എൻ.സി.ഇ.എം.എ ട്വിറ്ററിൽ കുറിച്ചു.

Related posts

Leave a Comment