പച്ച, ഓറഞ്ച്, ചുവപ്പ് ; കൊവിഡ് സുരക്ഷാ മാനദണ്ഡങ്ങൾ വിലയിരുത്തുന്നതിന് യു.എ.ഇ സ്കൂളുകൾക്ക് മൂന്ന് നിറങ്ങൾ.

വിദ്യാർത്ഥികളിലും സ്ഥാപനങ്ങളിലെ മറ്റ് ജീവനക്കാരിലും കണ്ടെത്തിയ കൊവിഡ് കേസുകളുടെ എണ്ണം, മാർഗ്ഗനിർദ്ദേശങ്ങൾ പാലിക്കുന്നതിനുള്ള അവരുടെ നിലവാരം എന്നിവ കണക്കിലെടുത്ത്,  ആഗസ്റ്റ് 29 ഞായറാഴ്ച്ച മുതൽ മൂന്ന് വിഭാഗമായി വേർതിരിച്ചുകൊണ്ട് യു.എ.ഇ സ്കൂളുൾ വീണ്ടും തുറന്ന് പ്രവർത്തിക്കും. സ്കൂൾ പ്രവർത്തന മേഖല സ്ഥാപനങ്ങളെ പച്ച, ഓറഞ്ച്, ചുവപ്പ് എന്നിങ്ങനെ മൂന്ന് വ്യത്യസ്ത വിഭാഗങ്ങളായി തരംതിരിച്ചിട്ടുണ്ടെന്ന് എമിറേറ്റ്സ് സ്കൂൾ എസ്റ്റാബ്ലിഷ്മെൻറ് (E.S.E) പറഞ്ഞു. 
സ്ഥാപനങ്ങളുടെ വേർതിരിക്കാൻ സ്കൂൾ സമൂഹത്തിൻറെ ആരോഗ്യ സുരക്ഷ ഉയർത്തുന്നതിനുള്ള ഒരു പുതിയ സംവിധാനമാണ്. സ്‌കൂളിൻറെ ജാഗ്രത, അടിസ്ഥാന സൗകര്യം, ബസുകൾ, വിദ്യാർത്ഥികളുടെ ആവശ്യങ്ങൾ, അവരുടെ കരുത്ത്, മുൻഗണന ഗ്രൂപ്പുകളിൽ ഉൾപ്പെടുന്ന വായിക്കാനും എഴുതാനും പ്രയാസമുള്ള കുട്ടികളുടെ ശതമാനം എന്നിവ കണക്കിലെടുത്താണ് സ്‌കൂളുകളെ മൂന്ന് വ്യത്യസ്ത വിഭാഗങ്ങളായി തരംതിരിക്കുക.
കൊവിഡ് -19 അണുബാധ റിപ്പോർട്ട് ചെയ്യപ്പെടാത്ത പൊതു വിദ്യാലയത്തെയാണ് പച്ച എന്ന വിഭാഗത്തിൽ ഉൾപ്പെടുത്തുകയെന്ന് എമിറേറ്റ്സ് സ്കൂൾ എസ്റ്റാബ്ലിഷ്മെൻറും (E.S.E) ദി മിനിസ്ട്രി ഓഫ് എജ്യുക്കേഷനും (MoE) വ്യക്തമാക്കി. ഒരു മീറ്റർ അകലം പാലിച്ച് വിദ്യാർത്ഥികളെ ഇരിപ്പിക്കാൻ കഴിയുന്ന തരത്തിൽ ക്ലാസ് മുറികളിൽ സ്ഥലം ഉണ്ടായിരിക്കണമെന്നും, ഒരു പബ്ലിക് സ്കൂളിലെ 90 ശതമാനം അധ്യാപകരും ക്ലാസ്റൂം അധ്യാപനത്തിന് ലഭ്യമായിരിക്കണമെന്നും പച്ച എന്ന വിഭാഗത്തിലെ നിയമങ്ങൾ പറയുന്നു.
 കൊവിഡ് അണുബാധ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ലാത്ത സ്കൂളുകളെയാണ് ഓറഞ്ച് വിഭാഗം എന്നതുകൊണ്ട് സൂചിപ്പിക്കുന്നത്. ഈ വിഭാഗത്തിൽ പെടുന്ന സ്‌കൂളുകളിലെ ക്ലാസ് മുറികളിൽ ഒരു മീറ്റർ അകലെ ഇരിക്കാൻ കഴിയുന്ന വിദ്യാർത്ഥികളെ ഉൾക്കൊള്ളിക്കാൻ കഴിയില്ല, ക്ലാസ്റൂം അധ്യാപനത്തിനായി 70 ശതമാനം അധ്യാപകരെ മാത്രമേ ആവശ്യമുള്ളു.
കൊവിഡ് അണുബാധ റിപ്പോർട്ടുചെയ്‌ത സ്‌കൂളിനെയാണ് ചുവന്ന വിഭാഗം എന്നതുകൊണ്ട് സൂചിപ്പിക്കുന്നത്. കൂടാതെ ഈ സ്ഥാപനങ്ങൾക്ക് ഉടൻ തന്നെ വെർച്വൽ ലേണിംഗ് തിരഞ്ഞെടുക്കാനും കഴിയും. ഓരോ സ്കൂളിൻറെയും പ്രിൻസിപ്പലാണ് ഇത്തരത്തിലുള്ള വേർതിരിക്കൽ നിർണ്ണയിക്കുക. വിദ്യാർത്ഥികൾ അവരുടെ സ്കൂൾ സ്വീകരിച്ച ആരോഗ്യ, സുരക്ഷാ മാർഗ്ഗനിർദ്ദേശങ്ങൾ പാലിക്കാൻ ബാധ്യസ്ഥരാണെന്ന് അധികൃതർ പറഞ്ഞു.

Related posts

Leave a Comment