യു.എ.ഇ ഗോള്‍ഡന്‍ വിസ ഏറ്റുവാങ്ങി താര രാജാക്കന്മാർ

യു.എ.ഇ ഗോൾഡൻ വിസ ഏറ്റുവാങ്ങി മലയാളത്തിന്റെ സൂപ്പർ താരങ്ങൾ മമ്മൂട്ടിയും മോഹൻലാലും. 10 വർഷത്തെ കാലാവധിയുള്ള വിസ അബുദാബി സാമ്പത്തിക വികസന വിഭാഗം ചെയർമാൻ മുഹമ്മദ് അലി അൽ ഷൊറോ അൽ ഹമാദിയാണ് മലയാളത്തിലെ പ്രിയ താരങ്ങൾക്ക് കൈമാറിയത്. വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിക്കുന്ന പ്രമുഖർക്കാണ് യു.എ.ഇ ഗോൾഡൻ വിസ നൽകി ആദരിക്കുന്നത്. ബോളിവുഡ് താരങ്ങൾക്ക് ഈ ബഹുമതി ലഭിച്ചിട്ടുണ്ടെങ്കിലും ആദ്യമായാണ് മലയാള സിനിമ താരങ്ങൾക്ക് ഗോൾഡൻ വിസ ബഹുമതി ലഭിക്കുന്നത്.
ഗോൾഡൻ വിസ സമ്മാനിച്ച യു.എ.ഇയ്ക്കും വിസ ലഭ്യമാക്കുന്നതിന് മുൻകൈ എടുത്ത ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യുസഫലിക്കും ഇരുവരും നന്ദി അറിയിക്കുകയും ചെയ്തു.

Related posts

Leave a Comment