യുഎഇ ഗോള്‍ഡന്‍ വിസ സ്വീകരിച്ച്‌ നടൻ ആസിഫ് അലി

യുഎഇ ഗോള്‍ഡന്‍ വിസ സ്വീകരിച്ച് നടന്‍ ആസിഫ് അലി. ആസിഫ് അലി തന്നെയാണ് സമൂഹ മാധ്യമങ്ങളിലൂടെ ഇക്കാര്യം അറിയിച്ചത്. ഈ അംഗീകാരത്തിന് ഏറെ നന്ദിയുണ്ടെന്ന് ഗോള്‍ഡന്‍ വിസ ഏറ്റുവാങ്ങുന്ന തന്‍റെ ചിത്രത്തിനൊപ്പം ആസിഫ് അലി കുറിച്ചു.

വിവിധ മേഖലകളില്‍ മികച്ച സംഭാവന നല്‍കിയ വ്യക്തികള്‍ക്കാണ് യുഎഇ ഗോള്‍ഡന്‍ വിസ നല്‍കുന്നത്. മോഹന്‍ലാല്‍, മമ്മൂട്ടി, ടൊവീനോ തോമസ്, നൈല ഉഷ, പൃഥ്വിരാജ്, ദുല്‍ഖര്‍ സല്‍മാന്‍, ആശ ശരത്ത്, ലാല്‍ജോസ് എന്നിവരാണ് മലയാള സിനിമാ മേഖലയില്‍ നിന്നും നേരത്തെ ഈ നേട്ടത്തിന് അര്‍ഹരായ മറ്റുള്ളവര്‍.

Related posts

Leave a Comment