യു.എ.ഇ കൊവിഡ് വാക്സിൻ ; പ്രതിരോധശേഷി കുറഞ്ഞ താമസക്കാർക്കായുള്ള ഫൈസറിൻറെ മൂന്നാം ഡോസ് പ്രഖ്യാപിച്ച് ദുബായ്

യു.എ.ഇ കൊവിഡ് വാക്സിൻ ; പ്രതിരോധശേഷി കുറഞ്ഞ താമസക്കാർക്കായുള്ള ഫൈസറിൻറെ മൂന്നാം ഡോസ് പ്രഖ്യാപിച്ച് ദുബായ്.
പ്രതിരോധശേഷി കുറഞ്ഞ താമസക്കാർക്കായുള്ള ഫൈസർ-ബയോഎൻടെക് കൊവിഡ് വാക്സിൻറെ മൂന്നാമത്തെ ഡോസ് ഉടൻ തന്നെ നൽകുമെന്ന് ദുബായ് ആരോഗ്യ മന്ത്രാലയം (D.H.A). ബുധനാഴ്ച്ചയാണ് D.H.A ഇത്തരമൊരു പ്രഖ്യാപനം നടത്തിയത്.

ഫൈസർ ബൂസ്റ്റർ ഷോട്ടിന് യോഗ്യരായവർ :-

  • പ്രതിരോധശേഷി കുറവുള്ള ആളുകൾ.
  • നിലവിൽ ട്യൂമർ രോഗബാധിതരും, രക്തവുമായി അല്ലെങ്കിൽ ഹെമറ്റോളജിയുമായി ബന്ധപ്പെട്ടത് മാരക രോഗമുള്ളവരും അല്ലെങ്കിൽ അടുത്തിടെ ഈ അവസ്ഥയ്ക്ക് ചികിത്സ ലഭിച്ചതുമായ വ്യക്തികൾ.
  • വൃക്ക, കരൾ, കുടൽ, ഹൃദയം, ശ്വാസകോശം, പാൻക്രിയാസ് എന്നീ അവയവമാറ്റത്തിൻറെ സ്വീകർത്താക്കൾ അല്ലെങ്കിൽ ഹെമറ്റോപോയിറ്റിക് സ്റ്റെം സെൽ ട്രാൻസ്പ്ലാൻറേഷന് ( ചില തരം അർബുദം പ്രത്യേകിച്ച് രക്തത്തിലെ മാരകമായ രോഗങ്ങൾക്കുള്ള ചികിത്സ) വിധേയരായ രോഗികൾ.
  • പ്രതിരോധ ശേഷി കുറഞ്ഞതിനെ തുടർന്ന് കഠിനമായ ബുദ്ധിമുട്ടനുഭവപ്പെടുന്ന ആളുകൾ.
  • എച്ച്.ഐ.വി രോഗികൾ.
  • കുറഞ്ഞ രോഗപ്രതിരോധ സംവിധാന മുള്ളവർ, ഇമ്മ്യൂണോമോഡുലേറ്ററി (രോഗപ്രതിരോധ സംവിധാനത്തിൻറെ മോഡുലേഷനാണ് ഇമ്മ്യൂണോമോഡുലേഷൻ) കുറഞ്ഞ് ചികിത്സിക്കു വിധേയരാകുന്ന രോഗികൾ.

പ്രതിരോധശേഷി കുറഞ്ഞ വിഭാഗങ്ങളിലെ 12 വയസ്സിന് മുകളിൽ പ്രായമുള്ളവർക്കു മാത്രമേ ബൂസ്റ്റർ ലഭിക്കുകയുള്ളു. മൂന്നാമത്തെ ഡോസ് എടുക്കുന്നതിന് മുൻപ് രോഗികൾ അവരുടെ ഡോക്ടർമാരെ കാണേണ്ടതുണ്ട്. മൂന്നാമത്തെ ഡോസ് എടുക്കേണ്ടതുണ്ടെങ്കിൽ അതേ ആശുപത്രിയിൽ തന്നെ ഡോക്ടർമാർ അവർക്കായി അപ്പോയിൻമെൻറ് ബുക്ക് ചെയ്യും.

നഗരത്തിന് പുറത്ത് ചികിത്സ ലഭിച്ച ദുബായ് താമസവിസയുള്ളവർ മൂന്നാമത്തെ ഡോസ് ലഭിക്കുന്നതിന് അവരുടെ ഡോക്ടർ അംഗീകരിച്ച് സാക്ഷ്യപ്പെടുത്തിയ മെഡിക്കൽ റിപ്പോർട്ട് സമർപ്പിക്കേണ്ടതുണ്ട്. അതേസമയം ചില സന്ദർഭങ്ങളിൽ രോഗപ്രതിരോധ സംബന്ധമായ രോഗങ്ങളാൽ ബുദ്ധിമുട്ടുന്ന രോഗികൾക്ക് കൊവിഡ് -19 വാക്സിൻറെ മൂന്നാമത്തെ ഡോസ് ആവശ്യമില്ലെന്നും അധികൃതർ കൂട്ടിച്ചേർത്തു.

Related posts

Leave a Comment