യു.എ.ഇ സെൻട്രൽ ബാങ്ക് എക്സ്പോ ഔദ്യോഗിക ചിഹ്നങ്ങൾ ഉൾക്കൊള്ളുന്ന വെള്ളി നാണയങ്ങൾ പുറത്തിറക്കുന്നു.

ദുബായ് : എക്സ്പോ 2020 ഔദ്യോഗിക ചിഹ്നങ്ങൾ ഉൾക്കൊള്ളുന്ന വെള്ളി നാണയങ്ങൾ പുറത്തിറക്കുമെന്ന് യു.എ.ഇയിലെ സെൻട്രൽ ബാങ്ക് (C.B.U.A.E) വെള്ളിയാഴ്ച പ്രഖ്യാപിച്ചു. ഈ ആഘോഷത്തിൻറെ ഓർമ്മയ്ക്കായി നിർമ്മിക്കുന്ന രണ്ടാമത്തെ സ്മാരക നാണയമാണിത്. മുൻപ് സ്വർണ്ണ, വെള്ളി സ്മാരക നാണയങ്ങൾ പുറത്തിറക്കിയിട്ടുണ്ടായിരുന്നു.
സെൻട്രൽ ബാങ്ക് 2,020 ഗ്രാം വെള്ളി നാണയങ്ങളാണ് പുറത്തിറക്കുക. ഓരോന്നിനും 40 ഗ്രാം തൂക്കമുണ്ടാകും. നാണയത്തിൻറെ മുൻവശത്ത് എക്സ്പോ 2020 ൻറെ ചിഹ്നങ്ങളും ദുബായിലെ ഏറ്റവും പ്രധാനപ്പെട്ട ലാൻഡ്മാർക്കും ഉൾപ്പെടും. നാണയത്തിൻറെ പിൻഭാഗത്ത് അറബിയിലും ഇംഗ്ലീഷിലും യുണൈറ്റഡ് അറബ് എമിറേറ്റ്സ് എന്ന് എഴുതിയിട്ടുണ്ടാകും.
പുറത്തിറക്കിയ എല്ലാ സ്മാരക നാണയങ്ങളും എക്സ്പോ 2020 ഔദ്യോഗിക സ്റ്റോറുകളിലൂടെയും ന്യൂസിലാൻറ് മിൻറ്സിൻറെ വെബ്‌സൈറ്റിലൂടെയും ലഭ്യമാണ്. നാണയങ്ങൾ 180 ഡോളറിനാണ് (662 ദിർഹം) വിൽപ്പനയ്ക്ക് വയ്ക്കുക. അതേസമയം സെൻട്രൽ ബാങ്ക് ആസ്ഥാനത്തു നിന്നും ശാഖകളിൽ നിന്നും നാണയങ്ങൾ ലഭ്യമാകില്ല.

Related posts

Leave a Comment