സെപ്റ്റംബർ മാസത്തെ പെട്രോൾ, ഡീസൽ വിലകൾ പ്രഖ്യാപിച്ചു യു.എ.ഇ

യു.എ.ഇ ഇന്ധന വില കമ്മിറ്റി സെപ്റ്റംബർ മാസത്തെ പെട്രോൾ, ഡീസൽ വിലകൾ പ്രഖ്യാപിച്ചു. സൂപ്പർ 98 പെട്രോളിന് സെപ്റ്റംബർ 1 മുതൽ 2.55 ദിർഹമാണ് ലിറ്ററിന് വില ഈടാക്കുക. മുൻ മാസത്തിൽ 2.58 ദിർഹമായിരുന്നു. 
സ്‌പെഷ്യൽ 95 പെട്രോളിന് 2.44 ദിർഹമാണ് ലിറ്ററിന് വില ഈടാക്കുക. ഓഗസ്റ്റിൽ വില 2.47 ദിർഹമായിരുന്നു. ഇ-പ്ലസ് 91 പെട്രോളിന് ലിറ്ററിന് 23.3 ദിർഹമാണ് വില ഈടാക്കുക. അതേസമയം കഴിഞ്ഞ മാസം ഒരു ലിറ്ററിന് 2.39 ദിർഹമായിരുന്നു. ഡീസലിന് ഒരു ലിറ്ററിന് 2.38 ദിർഹമാണ് വില ഈടാക്കുക . അതേസമയം ഓഗസ്റ്റിൽ ഒരു ലിറ്ററിന് 2.45 ദിർഹമായിരുന്നു.Attachments area

Related posts

Leave a Comment