കോവിഡ് നിയമങ്ങളിൽ ഇളവുകൾ പ്രഖ്യാപിച്ച് യു.എ.ഇ

യുഎഇയിലെ ഷോപ്പിംഗ് മാളുകൾ, ഹോട്ടലുകൾ, സിനിമാശാലകൾ, ഭക്ഷണശാലകൾ എന്നിടങ്ങളിലെ  ശേഷി 80 ശതമാനമായി ഉയർത്തിയതായി നാഷണൽ എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്മെൻറ്  അതോറിറ്റി (എൻസിഇഎംഎ) പ്രഖ്യാപിച്ചു. കോവിഡ് സുരക്ഷാ നിയമങ്ങളിലെ  ഇളവുകളാണ് ഇത്തരത്തിലുള്ള തീരുമാനത്തിലേക്ക് നയിച്ചത്. 
റെസ്റ്റോറൻറുളിലും കഫേകളിലും ഒരു മേശയിൽ 10 പേരെ വരെ ഇരുത്താം. എന്നാൽ അവിടെ നിന്നും  എഴുന്നേറ്റു പോകുമ്പോൾ   മുഖംമൂടി ധരിക്കേണം. സാമൂഹിക അകലം പാലിക്കുകയും മാസ്ക് ധരിക്കുകയും ചെയ്താൽ 60 ശതമാനം പേരെ പങ്കെടുപ്പിച്ച് കൊണ്ട് സംഘടിപ്പിക്കുന്ന പരിപാടിയിൽ   പങ്കെടുക്കാൻ കഴിയും.
അതുപോലെ തന്നെ പൊതുഗതാഗതത്തിനുള്ള ശേഷി 75 ശതമാനമായി ഉയർത്തി. വിവാഹ ഹാളുകളിൽ 60 ശതമാനം  പേരെ പങ്കെടുപ്പിക്കാം, എന്നാൽ മൊത്തം ആളുകളുടെ എണ്ണം 300 കവിയരുത്.  കൊവിഡ് -19 നെതിരെ പൂർണ്ണമായി പ്രതിരോധ കുത്തിവയ്പ്പ് സ്വീകരിച്ച താമസക്കാർക്ക് മാത്രമാണ് ഇവൻറുകളിലും  എക്സിബിഷനുകളിലും പങ്കെടുക്കാൻ കഴിയുക. ഏറ്റവും കുറഞ്ഞ പ്രതിദിന കോവിഡ് -19 കേസുകൾ രേഖപ്പെടുത്തിയതിനെ തുടർന്നാണ് യുഎഇ ഇളവുകൾ  പ്രഖ്യാപിച്ചത്.

Related posts

Leave a Comment