അണ്ടർ – 19 ക്രിക്കറ്റ് ലോകകപ്പ് ഫൈനൽ ഇന്ന്; ഇന്ത്യ – ഇംഗ്ലണ്ടിനെ നേരിടും

അണ്ടർ – 19 ക്രിക്കറ്റ് ലോകകപ്പ് ഫൈനൽ ഇന്ന്. ഫൈനലിൽ ഇന്ത്യ ഇംഗ്ലണ്ടിനെ നേരിടും. വിവിയൻ റിച്ചാർഡ്സ് സ്റ്റേഡിയത്തിൽ ഇന്ത്യൻസമയം വൈകീട്ട് 6.30-ന് മത്സരം തുടങ്ങും. ഇത് തുടർച്ചയായ നാലാം തവണയാണ് ഇന്ത്യ അണ്ടർ – 19 ലോകകപ്പിന്റെ ഫൈനൽ കളിക്കുന്നത്. കഴിഞ്ഞ തവണ ഫൈനലിൽ ബംഗ്ലാദേശിനോട് തോറ്റ ഇന്ത്യയ്ക്ക് ഇക്കുറി എതിരാളി ഇംഗ്ലണ്ടാണ്. മൂന്ന് വട്ടം ജേതാക്കളായ ഓസ്‌ട്രേലിയയെ സെമിയിൽ 96 റൺസിന് തകർത്തതിന്റെ ആവേശത്തിലാണ് യഷ് ധുൾ നായകനായ ഇന്ത്യൻ കൗമാരപ്പട. ഉപനായകൻ ഷെയ്ഖ് റഷീദുമൊത്തുള്ള യഷ് ധുള്ളിന്റെ വീരോചിത ഇന്നിങ്‌സായിരുന്നു ഇന്ത്യൻ ബാറ്റിംഗിലെ ഹൈലൈറ്റ്‌സ്. ബൗളിംഗിൽ രവികുമാറും നിഷാന്ത് സിന്ധുവും ഹംഗാർഗെക്കറും വിക്കി ഓസ്വാളും എല്ലാം ഒന്നാന്തരം പ്രകടനമാണ് പുറത്തെടുക്കുന്നത്. കൗമാര ലോകകപ്പിൽ ഇന്ത്യയ്ക്ക് വേണ്ടി ഏറ്റവും ഒടുവിൽ കപ്പുയർത്തിയത് 2018 ൽ പൃഥ്വി ഷായുടെ സംഘമാണ്. 1998-ലാണ് ഇംഗ്ലണ്ടിന്റെ ഏക കിരീടധാരണം. അതിനുശേഷം ഇപ്പോഴാണ് ഫൈനലിൽ എത്തുന്നത്.

Related posts

Leave a Comment