കള്ളത്തരങ്ങൾ പുറത്തുവരുമോ എന്ന് പേടി ; കസ്റ്റഡിയിൽ മരിച്ച ദളിത് യുവാവിന്റെ കുടുംബത്തെ സന്ദർശിക്കാനെത്തിയ പ്രിയങ്ക ഗാന്ധിയെ യു.പി പോലീസ് തടഞ്ഞു ; പ്രതിക്ഷേധം ശക്തം

ഉത്തർപ്രദേശിൽ പോലീസ് കസ്റ്റഡിയിൽ മരിച്ച ദളിത് യുവാവിന്റെ കുടുംബത്തെ സന്ദർശിക്കാനെത്തിയ പ്രിയങ്ക ഗാന്ധിയെ ആഗ്രയിൽ വെച്ച് പൊലീസ് തടഞ്ഞു.കുടുംബത്തെ സന്ദർശിക്കാനാവശ്യമായ അനുമതി ഇല്ലാത്തതിനാലാണ് പ്രിയങ്കയെ തടഞ്ഞതെന്നാണ് പൊലീസ് അധികൃതരുടെ വിശദീകരണം .

പൊലീസ് വെയർഹൗസിൽ 25 ലക്ഷം മോഷ്ടിച്ചു എന്ന് ആരോപിച്ചാണ് പൊലീസ് തൂപ്പുകാരനായ അരുണിനെ കസ്റ്റഡിയിലെടുത്തത്. ഇയാൾ പൊലീസ് കസ്റ്റഡിയിലിരിക്കെ മരിക്കുകയായിരുന്നു.

പ്രിയങ്കയുടെ വാഹന വ്യൂഹത്തെ പൊലീസിന്റെ വൻ സംഘം തടഞ്ഞു വച്ചിരിക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. പൊലീസുകാർ വാഹനത്തിന്റെ മുൻപിൽ നിന്ന് പ്രിയങ്കയോട് മടങ്ങി പോവാൻ ആവശ്യപ്പെടുന്നതും ദൃശ്യങ്ങളിലുണ്ട്. തടയാനെത്തിയ വനിത പൊലീസ് ഉദ്യോഗസ്ഥർ പ്രിയങ്കയുമായി സെൽഫി എടുക്കുന്ന ചിത്രങ്ങളും ചിലർ ട്വീറ്റ് ചെയ്തിരുന്നു .

കള്ളത്തരങ്ങൾ പുറത്തു വരുമോ എന്ന പേടികൊണ്ടാണ് യു.പി പോലീസ് പ്രിയങ്കയെ തടഞ്ഞത് എന്നാരോപിച്ച് വലിയ പ്രതിക്ഷേധമാണ് ഇതിനെതിരെ ഉയർന്നു വന്നത് .

താൻ എവിടെ പോവണമെങ്കിലും അനുമതി ആവശ്യമാണെന്ന് പറയുന്നത് എന്തുകൊണ്ടാണെന്ന് പ്രിയങ്ക പൊലീസ് ഉദ്യോഗസ്ഥരോട് ചോദിക്കുന്നുണ്ട്. നേരത്തെ ലഖിംപുരിൽ കൊല്ലപ്പെട്ട കർഷകരുടെ കുടുംബത്തെ സന്ദർശിക്കാൻ പോയപ്പോഴും പ്രിയങ്കയെ യു.പി പൊലീസ് തടഞ്ഞിരുന്നു.

Related posts

Leave a Comment