യുപിയിൽ ഗുണ്ടാസംഘങ്ങളിൽനിന്ന് 1848 കോടി രൂപയുടെ സ്വത്ത് കണ്ടുകെട്ടിയതായി പോലീസ്

ലഖ്‌നൗ: കഴിഞ്ഞ നാലുവർഷത്തിനിടെ യുപിയിൽ ഗുണ്ടാസംഘങ്ങളിൽനിന്ന് 1848 കോടി രൂപയുടെ സ്വത്ത് കണ്ടുകെട്ടിയതായി പോലീസ് വെളിപ്പെടുത്തൽ . നാല് വർഷത്തിനിടെ 139 കുറ്റവാളികൾ പോലീസ് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടതായും 43294 പേർക്കെതിരേ ഗുണ്ടാനിയമ പ്രകാരം കേസെടുത്തതായും പോലീസ് വ്യക്തമാക്കി .

2017 മാർച്ച്‌ 20 മുതൽ 2021 ജൂൺ 20 വരെയുള്ള കാലയളവിലാണ് 139 കുറ്റവാളികൾ കൊല്ലപ്പെട്ടത്. ഇതിനിടെ, ഗുണ്ടാനിയമ പ്രകാരം കോടിക്കണക്കിന് രൂപയുടെ സ്വത്ത് പിടിച്ചെടുക്കുകയും ചെയ്തു. ജൂലായ്, ഓഗസ്റ്റ് എന്നീ മാസങ്ങളിൽ മുഖ്താർ അൻസാരിയുടെ ഗുണ്ടാസംഘത്തിലുള്ള 248 പേർക്കെതിരേ നടപടി സ്വീകരിച്ചതായും ഇവരുടെ 222 കോടിയുടെ സ്വത്തുക്കൾ പിടിച്ചെടുത്തതായും എ.ഡി.ജി. പ്രശാന്ത്കുമാർ ചൂണ്ടിക്കാട്ടി .

സംസ്ഥാനത്ത് വിവിധ ജില്ലകളിലുള്ള 222 കോടിയുടെ സ്വത്തുക്കളാണ് അധികൃതർ കണ്ടുകെട്ടിയത്. ഈ സംഘത്തിലെ 160 പേർ അറസ്റ്റിലാവുകയും ചെയ്തു . മറ്റുള്ള 121 പേർക്കെതിരേ എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്തതായും അദ്ദേഹം കൂട്ടിച്ചേർത്തു.

Related posts

Leave a Comment