യു.പി നിയമസഭാതെരഞ്ഞെടുപ്പ് ; മത്സരിക്കുമോ ഇല്ലയോ എന്ന ചോദ്യത്തിന് മറുപടി നൽകി പ്രിയങ്ക

യു.പി തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന കാര്യം തീരുമാനമായിട്ടില്ലെന്ന് പ്രിയങ്ക ഗാന്ധി . എന്നായാലും ഒരു ദിവസം മത്സരിക്കേണ്ടി വരുമെന്നും എന്നാൽ അത് എന്നാണെന്ന് ഇപ്പോൾ പറയാനാകില്ലെന്നും പ്രിയങ്ക പറഞ്ഞു .റായ്ബറേലിയിൽ നിന്നോ അമേത്തിയിൽ നിന്നോ മത്സരിക്കുമോയെന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അവർ.

അടുത്ത വർഷം നടക്കാനിക്കുന്ന യു.പി നിയമസഭാ തെരഞ്ഞെടുപ്പ് പ്രിയങ്കയുടെ നേതിർത്വത്തിലായിരിക്കും കോൺഗ്രസ് നേരിടുക . യു.പി യിൽ കോൺഗ്രസ് സ്ഥാനാർഥികളിൽ 40 ശതമാനവും സ്ത്രീകൾ ആയിരിക്കുമെന്നും ജാതിയുടെയോ മതത്തിന്റെയോ അടിസ്ഥാനത്തിൽ അല്ലാതെ തീർത്തും യോഗ്യതയുടെ അടിസ്ഥാനത്തിൽ മാത്രമായിരിക്കും സ്ഥാനാർഥി നിർണയം നടത്തുക എന്ന് പ്രിയങ്ക ഇന്ന് പറഞ്ഞിരുന്നു .

Related posts

Leave a Comment