Connect with us
48 birthday
top banner (1)

Kerala

യുക്തിവാദി സംഘം മുന്‍ ജനറല്‍ സെക്രട്ടറി യു കലാനാഥന്‍ അന്തരിച്ചു

Avatar

Published

on

കോഴിക്കോട്: യുക്തിവാദി സംഘം മുന്‍ ജനറല്‍ സെക്രട്ടറി യു കലാനാഥന്‍ അന്തരിച്ചു. 84 വയസ്സായിരുന്നു. വള്ളിക്കുന്ന് പഞ്ചായത്ത് പ്രസിഡന്റും പ്രഭാഷകനും ആയിരുന്നു. മരണാനന്തരം ശരീരവും കണ്ണും കോഴിക്കോട് മെഡിക്കല്‍ കോളജിന് ദാനം ചെയ്യാന്‍ എഴുതിവെച്ചതിനാല്‍ മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളജിന് ദാനം ചെയ്യും.

മലപ്പുറം ജില്ലയിലെ വള്ളിക്കുന്ന് വില്ലേജില്‍ ഉള്ളിശ്ശേരി തെയ്യന്‍ വൈദ്യരുടെയും യു കോച്ചി അമ്മയുടെയും മകനായി 1940 ലായിരുന്നു കലാനാഥന്റെ ജനനം. വള്ളിക്കുന്ന് നേറ്റീവ് എ.യു.പി.സ്‌കൂള്‍, ഫറോക്ക് ഗവണ്‍മെന്റ് ഗണപത് ഹൈസ്‌കൂള്‍, ഫാറൂഖ് കോളേജ്, ഫാറൂഖ് ബി.എഡ്. ട്രെയിനിംഗ് കോളേജ് എന്നിവടങ്ങളില്‍ നിന്നായി വിദ്യാഭ്യാസം നേടി. കേരള സ്റ്റുഡന്റ്‌സ് ഫെഡറേഷന്‍ പ്രവര്‍ത്തകനായാണ് തുടക്കം. ഗണപത് ഹൈസ്‌കൂള്‍ ലീഡറായിരുുന്നു. കേരള യുക്തിവാദി സംഘം കോഴിക്കോട് ജില്ലാ ഓര്‍ഗനൈസിംഗ് സെക്രട്ടറി, സംസ്ഥാന ജനറല്‍ സെക്രട്ടറി, സംസ്ഥാന പ്രസിഡണ്ട്, ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ റാഷനലിസ്റ്റ് അസോസിയേഷന്‍ ദേശീയ സെക്രട്ടറി സ്ഥാനങ്ങളില്‍ പ്രവര്‍ത്തിച്ചിരുന്നു.

Advertisement
inner ad

ഗുരുവായൂരില്‍ കൊടിമരം സ്വര്‍ണ്ണം പൂശുന്നതിനെതിരെ 1977 ല്‍ കേരള യുക്തിവാദി സംഘം നടത്തിയ സമരത്തിന് നേതൃത്വം നല്‍കി. സമരം കയ്യേറിയ ആര്‍.എസ്.എസുകാരുടെ മര്‍ദ്ദനം ഏറ്റു.
1981ല്‍ ശബരിമലയില്‍ മകരവിളക്ക് മനുഷ്യന്‍ കത്തിക്കുന്നതാണന്ന് തെളിയിക്കാനും 1989 ല്‍ കൊടുങ്ങല്ലൂര്‍ ക്ഷേത്രത്തില്‍ കോഴി ബലി അവസാനിപ്പിക്കുന്നതിനുവേണ്ടിയും നിയമനടപടികള്‍ സ്വീകരിച്ചു, വിജയം കൈവരിച്ചു. 1979 മുതല്‍ 1984 വരെയും 1995 മുതല്‍ 2000 വരെയും വള്ളിക്കുന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റായിരുന്നു. 2000 മുതല്‍ 2005 വരെ പഞ്ചായത്ത് മെമ്പറായും പ്രവര്‍ത്തിച്ചു.

ജനകീയാസൂത്രണ പദ്ധതി കാലത്ത് ഏറ്റവും നല്ല ഗ്രാമ പഞ്ചായത്തിനുള്ള ആദ്യത്തെ സ്വരാജ് സംസ്ഥാന അവാര്‍ഡ്, ഏറ്റവും നല്ല ഊര്‍ജ്ജ സംരക്ഷണ പൊജക്ടിനുള്ള അവാര്‍ഡ്, ഏറ്റവും മികച്ച ഗ്രാമപഞ്ചായത്ത് പ്രസിഡന്റിനുള്ള ഭാരത് സേവക് അവാര്‍ഡ്, സമഗ്ര സംഭാവനയ്ക്കുള്ള കേരള സാഹിത്യ അക്കാദമി പുരസ്‌കാരം, എന്‍.സി.മമ്മുട്ടി മാസ്റ്റര്‍ അവാര്‍ഡ്, യുക്തിവിചാരം അവാര്‍ഡ്, വി.ടി. മെമ്മോറിയല്‍ അവാര്‍ഡ്, ഡോ.രാഹുലന്‍ മെമ്മോറിയല്‍ അവാര്‍ഡ്, മുത്തഖി അവാര്‍ഡ് തുടങ്ങിയ പുരസ്‌കാരങ്ങള്‍ നേടിയിട്ടുണ്ട്.

Advertisement
inner ad

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി സെനറ്റ് അംഗം, തിരൂരങ്ങാടി ബ്ലോക്ക് വികസന സമിതി വൈസ് ചെയര്‍മാന്‍, പരപ്പനങ്ങാടി എ.കെ.ജി. ഹോസ്പിറ്റല്‍ ഡയറക്ടര്‍, കടലുണ്ടി – വള്ളിക്കുന്ന് കമ്മ്യൂണിറ്റി റിസര്‍വ്വ് മാനേജ്‌മെന്റ് കമ്മിറ്റി അംഗം, പുരോഗമന കലാ സാഹിത്യ സംഘം കോഴിക്കോട് ജില്ലാ എക്‌സിക്യൂട്ടീവ് അംഗം, ദേശാഭിമാനി സ്റ്റഡി സര്‍ക്കിള്‍, ശാസ്ത്രസാഹിത്യ പരിഷത്ത്, പ്രോഗ്രസീവ് ഫോറം തുടങ്ങിയ സംഘടനകളില്‍ പ്രവര്‍ത്തിച്ചു.

ആത്മാവ് സങ്കല്‍പമോ യാഥാര്‍ത്ഥ്യമോ ജ്യോത്സ്യം ശാസ്ത്രമോ ശാസ്ത്രാഭാസമോ മതം സാമൂഹ്യ പുരോഗതിയുടെ ശത്രു, ഇസ്ലാം മതവും യുക്തിവാദവും, ജീവ പരിണാമം, മതനിരപേക്ഷതയും ഏക സിവില്‍കോഡും എന്നീ കൃതികള്‍ രചിച്ചിട്ടുണ്ട്. കോവൂര്‍ ട്രസ്റ്റ് പ്രസിദ്ധീകരിച്ച യുക്തിദര്‍ശനത്തിന്റെയും യുക്തിരേഖയുടെയും ചീഫ് എഡിറ്ററായിരുന്നു. നിരവധി പ്രബന്ധങ്ങള്‍ രചിച്ചു.1995 ല്‍ അദ്ധ്യാപക ജോലിയില്‍ നിന്ന് സ്വയം വിരമിച്ചു. 1984 ല്‍ സി.പി.ഐ (എം) അംഗത്വം ഉപേക്ഷിച്ചു. സ്‌പെഷ്യല്‍ മാരേജ് ആക്ട് പ്രകാരം കണ്ണൂര്‍ പെരളശ്ശേരി സ്വദേശിയായ എം.കെ. ശോഭനയെ ജീവിത പങ്കാളിയാക്കി. ഷമീറാണ് ഏക മകന്‍.

Advertisement
inner ad
Continue Reading
Advertisement
inner ad
Click to comment

You must be logged in to post a comment Login

Leave a Reply

Kannur

കണ്ണൂരിൽ ഇതര സംസ്ഥാന തൊഴിലാളി വെട്ടേറ്റ് മരിച്ചു; കൂടെ താമസിച്ചിരുന്നയാൾ പിടിയിൽ

Published

on

കണ്ണൂർ: ആന്തൂർ മൊറാഴയിൽ ഇതര സംസ്ഥാന തൊഴിലാളി വെട്ടേറ്റു മരിച്ചു കൂടെയുണ്ടായിരുന്നയാൾ പിടിയിൽ. ബംഗാൾ സ്വദേശി ദലിംഖാൻ എന്ന ഇസ്മയില്‍ (36) വെട്ടേറ്റ് മരിച്ചത്. ഒപ്പം താമസിക്കുന്ന ബംഗാള്‍ സ്വദേശിയായ സുജോയ് കുമാർ എന്ന ഗുഡുവിനെ പോലീസ് കസ്റ്റഡിയിലെടുത്തു. ഞായറാഴ്ച രാത്രി ഏഴരയോടെയാണ് സംഭവം.

ഇതര സംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന കെട്ടിടത്തിന്റെ ടെറസില്‍ കൊണ്ടുപോയി വെട്ടുകത്തി ഉപയോഗിച്ച്‌ നിരവധിതവണ വെട്ടിയാണ് കൊലചെയ്തത്. ഇസ്മയിലിന്റെ കൂടെ സഹോദരനും താമസിക്കുന്നുണ്ട്. ഇസ്മയിലിനെ കാണാതായതോടെ സഹോദരൻ അന്വേഷിച്ചപ്പോഴാണ് ടെറസില്‍ രക്തത്തില്‍ കുളിച്ച്‌ കിടക്കുന്ന നിലയില്‍ കണ്ടത്. സുജയ്കുമാർ ഓട്ടോറിക്ഷയില്‍ നാട് വിടാൻ ശ്രമിച്ചപ്പോള്‍ ഓട്ടോ ഡ്രൈവർ കെ.വി.മനോജ് തന്ത്രപൂർവം ഇയാളെ വളപട്ടണം പോലീസ് സ്റ്റേഷനിലെത്തിക്കുകയായിരുന്നു.മൊറാഴയിലെ കെട്ടിടനിർമാണ കരാറുകാരനായ കാട്ടാമ്ബള്ളി രാമചന്ദ്രന്റെ കീഴില്‍ കൂളിച്ചാലില്‍ പത്തോളം മറുനാടൻ തൊഴിലാളികള്‍ താമസിക്കുന്നുണ്ട്. ഇസ്മയില്‍ കഴിഞ്ഞ 15 വർഷത്തിലധികമായി കരാറുകാരന്റെ കീഴില്‍ കോണ്‍ക്രീറ്റ് മേസ്തിരിയാണ്. മൃതദേഹം കണ്ണൂർ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. സുജയ് കുമാറിനെ വളപട്ടണം പോലീസ് തളിപ്പറമ്ബ് പോലീസിന് കൈമാറി.

Advertisement
inner ad
Continue Reading

Bengaluru

കർണാടകയില്‍ ബസും ബൈക്കും കൂട്ടിയിടിച്ച്‌ രണ്ട് മലയാളി നഴ്‌സിംഗ് വിദ്യാർത്ഥികള്‍ മരിച്ചു

Published

on

ബംഗളൂരു: കർണാടകയില്‍ ബസും ബൈക്കും കൂട്ടിയിടിച്ച്‌ രണ്ട് മലയാളി നഴ്‌സിംഗ് വിദ്യാർത്ഥികള്‍ മരിച്ചു. കൊല്ലം അഞ്ചല്‍ സ്വദേശികളായ യാസീൻ (22), അല്‍ത്താഫ് (22) എന്നിവരാണ് മരിച്ചത്.ചിത്രദുർഗയിലെ ജെ സി ആർ എക്സ്റ്റൻഷന് സമീപത്ത് വച്ചായിരുന്നു അപകടം. ഇവരോടൊപ്പമുണ്ടായിരുന്ന പരിക്കേറ്റ നബിലെന്ന വിദ്യാർത്ഥിയെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

രാത്രി ഭക്ഷണം കഴിച്ചു മടങ്ങുന്നതിനിടെയാണ് അപകടം ഉണ്ടായത്. ചിത്രദുർഗ എസ് ജെ എം നഴ്സിംഗ് കോളേജിലെ ഒന്നാം വർഷം വിദ്യാർത്ഥികളാണ് യാസീനും അല്‍ത്താഫും. ഇരുവരുടെയും മൃതദേഹങ്ങള്‍ പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കുമെന്ന് പൊലീസ് അറിയിച്ചു.

Advertisement
inner ad
Continue Reading

Kerala

മു​ള​കു​പൊ​ടി​യെ​റി​ഞ്ഞ് വീ​ട്ട​മ്മ​യു​ടെ മാ​ല മോ​ഷ്ടി​ക്കാ​ൻ ശ്രമം; യു​വാ​വും സു​ഹൃ​ത്തും അ​റ​സ്റ്റി​ൽ

Published

on

കൊല്ലം: മു​ള​കു​പൊ​ടി​യെ​റി​ഞ്ഞ് വീ​ട്ട​മ്മ​യു​ടെ മാ​ല മോ​ഷ്ടി​ക്കാ​ൻ ശ്ര​മി​ച്ച യു​വാ​വും സു​ഹൃ​ത്തും അ​റ​സ്റ്റി​ൽ. കൊ​ല്ലം, മ​യ്യ​നാ​ട് സ്വ​ദേ​ശി സാ​ലു (26), പു​ള്ളി​ക്ക​ട വ​ട​ക്കും​ഭാ​ഗം സ്വ​ദേ​ശി​നി ല​ക്ഷ്മി (26) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്. ക​ഴി​ഞ്ഞ ദി​വ​സം രാ​വി​ലെ അ​വ​ന​വ​ഞ്ചേ​രി പോ​യി​ന്‍റ് മു​ക്കി​ലാ​യി​രു​ന്നു സം​ഭ​വം.

അ​വ​ന​വ​ഞ്ചേ​രി സ്വ​ദേ​ശി മോ​ളി​യു​ടെ മാ​ല​യാ​ണ് ക​വ​രാ​ൻ ശ്ര​മി​ച്ച​ത്. മാ​ർ​ക്ക​റ്റി​ൽ പോ​യി മ​ട​ങ്ങു​ക​യാ​യി​രു​ന്ന മോ​ളി​യു​ടെ സ​മീ​പം വ​ഴി ചോ​ദി​ക്കാ​നെ​ന്ന വ്യാ​ജേ​ന കാ​ർ നി​ർ​ത്തി ക​ണ്ണി​ൽ മു​ള​കു​പൊ​ടി​യെ​റി​യു​ക​യാ​യി​രു​ന്നു. മു​ള​കു​പൊ​ടി ല​ക്ഷ്‌​മി​യു​ടെ മു​ഖ​ത്തും വീ​ണ​തോ​ടെ പ്ര​തി​ക​ൾ വാ​ഹ​ന​ത്തി​ൽ ക​ട​ന്നു​ക​ള​ഞ്ഞു. സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ കേ​ന്ദ്രീ​ക​രി​ച്ച് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് ആ​റ്റി​ങ്ങ​ൽ പോ​ലീ​സ് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്. സാ​ലു​വി​നെ​തി​രെ കൊ​ട്ടി​യം സ്റ്റേ​ഷ​നി​ൽ ക്രി​മി​ന​ൽ കേ​സു​ണ്ട്. പ്ര​തി​ക​ളെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു.

Advertisement
inner ad
Continue Reading

Featured