‘കനകം കാമിനി കലഹത്തി’ന് യു സര്‍ട്ടിഫിക്കറ്റ്

നിവിൻ പോളിയും ഗ്രേസ് ആന്റിണിയും പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രമായ കനകം കാമിനി കലഹം – സെൻസറിംഗ് പൂർത്തിയാക്കി. ഫൺ എൻറർടെയ്നറായി ഒരുക്കിയ ചിത്രം നേരിട്ടുള്ള ഒ.ടി.ടി റിലീസായി എത്തിയേക്കുമെന്നാണ് ഇപ്പോൾ ലഭിക്കുന്ന സൂചനകൾ. രതീഷ് ബാലകൃഷ്ണൻ പൊതുവാളാണ് ചിത്രം സംവിധാനം ചെയ്യുന്നത്. നിവിനും ഗ്രേസിനും പുറമെ വിനയ് ഫോർട്ട്, ജാഫർ ഇടുക്കി, സുധീഷ്, വിൻസി അലോഷ്യസ്, ജോയ് മാത്യു, രാജേഷ് മാധവൻ, സുധീർ പരവൂർ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന വേഷങ്ങളിലുള്ളത്. പോളി ജൂനിയർ പിക്ചേർസിൻറെ ബാനറിൽ നിവിൻ പോളി തന്നെ നിർമിക്കുന്ന ചിത്രത്തിൻറെ രചന നിർവഹിച്ചിരിക്കുന്നതും സംവിധായകനാണ്. ആൻഡ്രോയിഡ് കുഞ്ഞപ്പന് ശേഷമുള്ള സംവിധായകന്റെ രണ്ടാമത്തെ സംരംഭമാണിത്.

Related posts

Leave a Comment