യു.എ.ഇയുടെ അൻപതാം ദേശീയ ദിനാഘോഷം ; നാല് പതിറ്റാണ്ടുകൾ പിന്നിട്ട കേരളസമാജം റാസൽഖൈമയുടെ നേതൃത്വത്തിൽ 32ാം അന്തർദേശീയ വോളിബോൾ ടൂർണ്ണമെൻറ് സംഘടിപ്പിച്ചു.

സമാജം അങ്കണത്തിൽ വെച്ച് സംഘടിപ്പിച്ച വോളിബോൾ ടൂർണമെന്റിന്റെ ഔപചാരിക ഉദ്ഘാടനം ഇന്ത്യൻ അസോസിയേഷൻ റാസൽഖൈമ പ്രസിഡന്റ് എസ്. എ സലീം നിർവഹിച്ചു. കേരള സമാജം റാസൽഖൈമ പ്രസിഡൻറ് നാസർ അല്‍ദാന അധ്യക്ഷത വഹിച്ച യോഗത്തിൽ, ട്രഷറർ ഷാനവാസ് ഉസ്മാൻ ,വൈസ് പ്രസിഡൻറ് സിംസൺ, സുരേഷ്, മുഹമ്മദാലി, നസീർ, സുരേഷ്, ഷാനിയാസ്, ബേബിച്ചായൻ, നിബിൻ, ആരിഫ്, ഐ.വി.എൽ മേനോൻ, ഡോക്ടർ റെജി, തോമസ് അച്ചായൻ തുടങ്ങിയവർ ആശംസയും ഗഫൂർ മാവൂർ നന്ദിയും അറിയിച്ചു. കൂടാതെ വിവിധ സാമൂഹിക സാംസ്കാരിക സംഘടന നേതാക്കളും പങ്കെടുത്തു. വോളിബോൾ ടൂർണമെന്റിൽ ഒന്നാമതായി ബിഗ് മാർട്ട് ദുബായും രണ്ടാമതായി ഓഷ്യൻ എയറും വിജയം കൈവരിച്ചു. അമ്പതാം ദേശീയ ദിനാഘോഷങ്ങൾക്ക് കേരള സമാജത്തിൻറെ സ്പോർട്സ് വിഭാഗം ഭാരവാഹികളായ തോമസ് , നാച്ചു ,ഹക്കീം തുടങ്ങിയവർ നേതൃത്വം നൽകി.

Related posts

Leave a Comment