News
മിഷോങ് ചുഴലിക്കാറ്റ് കരതൊട്ടു; തമിഴ്‌നാട് അതീവ ജാഗ്രതയില്‍
ചെന്നൈ: മിഷോങ് ചുഴലിക്കാറ്റ് ആന്ധ്രാപ്രദേശിലെ നെല്ലൂരിനും മച്‌ലിപട്ടണത്തിനും ഇടയില്‍ കരതൊട്ടു. മണിക്കൂറില്‍ 110 കിലോമീറ്ററാണ് വേഗം. ആന്ധ്രാപ്രദേശിലെ തിരുപ്പതി, നെല്ലൂര്‍, പ്രകാശം, ബപട്ല, കൃഷ്ണ, ഗോദാവരി, കൊനസീമ, കാക്കിനട ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. സ്‌കൂളുകള്‍ ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി നല്‍കി.
അതേസമയം, ചെന്നൈയില്‍ മഴയുടെ തീവ്രത കുറഞ്ഞെങ്കിലും വെള്ളക്കെട്ടും ദുരിതവും തുടരുന്നു. ഡാമുകള്‍ തുറന്നിരിക്കുന്നതിനാല്‍ നഗരത്തില്‍ നിന്ന് വെള്ളം ഇറങ്ങുന്നില്ല. ചെന്നൈ, കാഞ്ചീപുരം, ചെങ്കല്‍പ്പെട്ട്, തിരുവള്ളൂര്‍ ജില്ലകള്‍ക്ക് ഇന്നും നാളെയും അവധി പ്രഖ്യാപിച്ചിട്ടുണ്ട്. കൂടുതല്‍ ട്രെയിന്‍ സര്‍വീസുകള്‍ റദ്ദാക്കി. മെട്രോ ട്രെയിന്‍ സര്‍വീസ് നടത്തും. അതേസമയം, ചെന്നൈ വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം പുനരാരംഭിച്ചു.
മിഷോങ് ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ കേരളത്തിലൂടെ സര്‍വീസ് നടത്തുന്ന ഏഴ് ട്രെയിനുകള്‍ റദ്ദാക്കി. കൊല്ലം സെക്കന്തരാബാദ് സ്‌പെഷ്യല്‍, തിരുവനന്തപുരം സെക്കന്തരാബാദ് ശബരി എക്‌സ്പ്രസ്, സെക്കന്തരാബാദ് തിരുവനന്തപുരം ശബരി എക്‌സ്പ്രസ്, എറണാകുളം പട്‌ന എക്‌സ്പ്രസ്, ചെന്നൈ തിരുവനന്തപുരം സൂപ്പര്‍ ഫാസ്റ്റ്, ചെന്നൈ ഗുരുവായൂര്‍ എക്‌സ്പ്രസ്, ഡല്‍ഹി തിരുവനന്തപുരം കേരള എക്‌സ്പ്രസ് എന്നിവയാണ് റദ്ദാക്കിയത്.
Featured
ഓണാഘോഷം ഇല്ല :പ്രതീകാത്മക പൂക്കളം മാത്രം
തിരുവനന്തപുരം: കേരളം കണ്ട ഏറ്റവും ദാരുണമായ പ്രകൃതിദുരന്തത്തില്‍ വയനാട്ടിലുണ്ടായ വിവരണാതീതമായ നഷ്ടങ്ങളുടെയും ജീവഹാനിയുടെയും പശ്ചാത്തലത്തില്‍ കേരള സെക്രട്ടേറിയറ്റ് അസോസിയേഷന്‍ എല്ലാവര്‍ഷവും നടത്തിവരാറുള്ള പൂക്കള മത്സരവും കലാപരിപാടികളടക്കമുള്ള ഓണാഘോഷ പരിപാടികള്‍ ഇത്തവണ ഒഴിവാക്കി. എന്നാല്‍ സെക്രട്ടേറിയറ്റ് നോര്‍ത്ത് ബ്ലോക്കില്‍ സരസ്, സെക്രട്ടേറിയറ്റ് വനിതാവേദി, സമഷ്ടി എന്നിവയുടെ സഹകരണത്തോടെ 11ന് പ്രതീകാത്മകമായി പൂക്കളമൊരുക്കുന്നു.
Featured
പിജി ഡോക്ടറുടെ കൊലപാതകം: സുപ്രീംകോടതി നിര്‍ദേശം അംഗീകരിക്കില്ലെന്ന് ഡോക്ടര്‍മാര്‍
കൊല്‍ക്കത്ത: ആര്‍ ജി കര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ പിജി ഡോക്ടറുടെ ബലാത്സംഗക്കൊലപാതകത്തില്‍ പ്രതിഷേധിച്ച് ആരംഭിച്ച സമരം തുടരുമെന്ന് ജൂനിയര്‍ ഡോക്ടര്‍മാര്‍. സമരം അവസാനിപ്പിക്കണമെന്ന സുപ്രീംകോടതി നിര്‍ദേശം അംഗീകരിക്കില്ലെന്നാണ് ഡോക്ടര്‍മാരുടെ നിലപാട്. വനിത ഡോക്ടറുടെ ബലാത്സംഗക്കൊലപാതകത്തില്‍ ഇടപെട്ട സുപ്രീം കോടതി ഇന്നലെ പ്രതിഷേധം അവസാനിപ്പിച്ച് സേവനം തുടരാന്‍ സമരം ചെയ്യുന്ന ഡോക്ടര്‍മാരോട് നിര്‍ദ്ദേശിച്ചിരുന്നു. കൊല്‍ക്കത്ത പൊലീസ് കമ്മീഷണറും ആരോഗ്യ സെക്രട്ടറിയും രാജി വെക്കണമെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം. ആരോഗ്യ വകുപ്പ് ആസ്ഥാനത്തേക്ക് മാര്‍ച്ച് നടത്തുമെന്നും ജൂനിയര്‍ ഡോക്ടര്‍മാര്‍ അറിയിച്ചു.
ഇന്ന് വൈകിട്ട് അഞ്ച് മണിക്കുള്ളില്‍ ജോലിയിലേക്ക് മടങ്ങണമെന്നാണ് കോടതി ഇന്നലെ നിര്‍ദേശിച്ചിരുന്നത്. പൊതുസമൂഹത്തിന് സേവനം നല്‍കാന്‍ ഡോക്ടര്‍മാര്‍ക്ക് ബാധ്യതയുണ്ടെന്ന് മറക്കരുതെന്നും ഡോക്ടമാര്‍ തിരികെ പ്രവേശിച്ചില്ലെങ്കില്‍ പശ്ചിമ ബംഗാള്‍ സര്‍ക്കാരിന് നടപടി സ്വീകരിക്കാമെന്നും സുപ്രീം കോടതി അറിയിച്ചിരുന്നു.
ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്, ജെ ബി പര്‍ദിവാല, മനോജ് മിസ്ര എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് നിര്‍ദേശം. ഡോക്ടര്‍മാരുടെ ആശങ്കകള്‍ പരിഹരിക്കണമെന്നും അവരുടെ സുരക്ഷ ഉറപ്പാക്കണമെന്നും പശ്ചിമ ബംഗാള്‍ സര്‍ക്കാരിനോട് കോടതി നിര്‍ദേശിച്ചു. അതിനായി സിസിടിവി ക്യാമറകള്‍ സ്ഥാപിക്കണം, വിശ്രമമുറികള്‍ ഒരുക്കണം, ആവശ്യമായ മറ്റു ഘടനാപരമായ മാറ്റങ്ങളും വരുത്തണമെന്നും കോടതി സര്‍ക്കാരിന് നിര്‍ദേശം നല്‍കിയിരിക്കുകയാണ്. മതിയായ ചികിത്സ ലഭിക്കാത്തതിനെ തുടര്‍ന്ന് 23ഓളം രോഗികള്‍ മരിച്ചെന്ന് സീനിയര്‍ അഡ്വക്കേറ്റ് കപില്‍ സിബലിന്റെ വാദത്തെ തുടര്‍ന്നാണ് സുപ്രീം കോടതിയുടെ ഉത്തരവ്.
Featured
എൽഡിഎഫ് സർക്കാർ നിലനിൽക്കുന്നത് ബിജെപിയുടെ ഔദാര്യത്തിൽ: കെ സുധാകരൻ
കൊച്ചി: ബിജെപിയുടെ ഔദാര്യത്തിലാണ് എൽഡിഎഫ് സർക്കാർ ഇവിടെ നിലനിൽക്കുന്നതെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. മുഖ്യമന്ത്രി പിണറായി വിജയനെതിരെ എത്രയോ കേസുകൾ എടുക്കേണ്ട സാഹചര്യം വന്നിട്ടുണ്ട്. പക്ഷെ കേന്ദ്ര സർക്കാർ പിണറായിയെ സംരക്ഷിച്ചു നിർത്തി. എപ്പോഴെങ്കിലും കേന്ദ്രസർക്കാർ ഒരില അനക്കിയിരുന്നെങ്കിൽ ഈ സർക്കാർ താഴെ വീഴുമായിരുന്നു. ഒട്ടേറെ ഗുരുതരമായ ആരോപണങ്ങൾ ഉയർന്നു വന്നിട്ടും കേസ് ഒന്നും പിണറായിയുടെ പേരിൽ എടുത്തിട്ടില്ല. മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി കാലങ്ങളോളം ജയിലിൽ കഴിഞ്ഞു. അന്വേഷണത്തിന്റെ ഒരറ്റവും മുഖ്യമന്ത്രിയിലേക്ക് അപ്പോഴും എത്തിയില്ല. ഈ സംരക്ഷണങ്ങൾക്കുള്ള പ്രത്യുപകാരം ആണ് മുഖ്യമന്ത്രിയിൽ നിന്നും സംഘപരിവാറിന് ലഭിക്കുന്നത്. ചുരുക്കി പറഞ്ഞാൽ മുഖ്യമന്ത്രി ഇപ്പോൾ കേരളം ഭരിക്കുന്നത് ബിജെപിയുടെ ഔദാര്യത്തിൽ തന്നെയാണെന്നും സുധാകരൻ പറഞ്ഞു.
-
Featured4 weeks ago
പാലിയേക്കര ടോള്‍: കരാര്‍ കമ്പനിക്ക് 2128.72 കോടി രൂപ പിഴ ചുമത്തി ദേശീയപാത അതോറിറ്റി
-
Kerala3 months ago
തസ്തിക നിർണയം, അവധി ദിനങ്ങൾ പ്രവർത്തിക്കാൻ ആവശ്യപ്പെടുന്ന സർക്കുലർ സർക്കാർ
പിന്‍വലിക്കുക: കെപിഎസ്ടിഎ -
Featured3 months ago
പ്ലസ് വൺ സീറ്റ് പ്രതിസന്ധി: സംസ്ഥാനത്ത് നാളെ കെഎസ്യു വിദ്യാഭ്യാസ ബന്ദ്
-
News2 weeks ago
ജീവനക്കാരുടെ അവകാശങ്ങൾക്ക് തടസ്സം നിൽക്കുമെന്ന് സർക്കാർ
-
Business4 weeks ago
സംസ്ഥാനത്ത് കോഴി വില കുത്തനെ കുറഞ്ഞു
-
Business2 months ago
ജിയോയ്ക്കും എയർടെല്ലിനും പിന്നാലെ വോഡാഫോൺ ഐഡിയയും; മൊബൈൽ റീചാർജ് നിരക്ക് വർധിപ്പിച്ചു
-
Ernakulam1 month ago
ശനിയാഴ്ച പ്രവൃത്തിദിനം ഹൈക്കോടതിവിധി സർക്കാരിന് കനത്ത തിരിച്ചടി: കെ പി എസ് ടി എ
-
News3 weeks ago
സംഭാവന എല്ലാവരിൽ നിന്നും സ്വീകരിക്കാനുള്ള ഭേദഗതി ഉത്തരവിൽ വരുത്തണം: സെറ്റോ
You must be logged in to post a comment Login