കരിപ്പൂർ വിമാന ദുരന്തത്തിനിന്ന് രണ്ടു വയസ്സ്

21 പേർ മരണമടഞ്ഞ കരിപ്പൂർ വിമാന ദുരന്തം നടന്നിട്ട് ഇന്ന് 2 വർഷം . 21 പേര്‍ മരണമടഞ്ഞ അപകടത്തില്‍ 150 ഓളം പേര്‍ക്കാണ് പരിക്കേറ്റത്. 2020 ആഗസ്റ്റ് 7 ന് രാത്രി എട്ടുമണിയോടെയാണ് കരിപ്പൂര്‍ വിമാനത്താവളത്തില്‍ ആ ദുരന്ത വിമാനം പറന്നിറങ്ങിയത്.ദുബായില്‍ നിന്നും 184 യാത്രക്കാരും ആറ് ജീവനക്കാരുമായി കരിപ്പൂരിലെത്തിയ ഐ.എക്സ് 1344 എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനം കനത്ത മഴയില്‍ റണ്‍ വേ കാണാതെ രണ്ട് വട്ടം ലാന്‍ഡ് ചെയ്യാതെ പറന്നുയര്‍ന്നു.

വിമാനം പിന്നീട് ലാന്‍ഡ് ചെയ്തത് സാധാരണ ലാന്‍ഡ് ചെയ്യാന്‍ ഉപയോഗിക്കാത്ത 10 റണ്‍വേയില്‍. 2010ലെ മംഗലാപുരം അപകടത്തിന് സമാനമായ ദുരന്തത്തിന് രണ്ടുവര്‍ഷം പിന്നിടുമ്പോൾ വിമാനത്തിലുണ്ടായിരുന്ന യാത്രികര്‍ അതിജീവനത്തിനായുള്ള ശ്രമത്തിലാണ്.
2020 ആഗസ്റ്റ് ഏഴിനുണ്ടായ ദുരന്തം അന്വേഷിച്ച എയര്‍ക്രാഫ്റ്റ് ആക്സിഡന്‍റ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോയുടെ (എ.എ.ഐ.ബി) അഞ്ചംഗ സംഘം അപകടകാരണമായി പറഞ്ഞിരുന്നത് പൈലറ്റിന്‍റെ വീഴ്ചയാണെന്നായിരുന്നു.

165 പേര്‍ക്ക് അപകടത്തില്‍ പരിക്കേറ്റു. ഇതില്‍ 22 പേരുടെ പരിക്ക് ഗുരുതരമായിരുന്നു. ഇവര്‍ എല്ലാം പല തവണയാണ് ശസ്ത്രക്രിയകള്‍ക്ക് വിധേയരായത്. അപകടത്തെ കുറിച്ചുള്ള അന്വേഷണ റിപ്പോര്‍ട്ട് കേന്ദ്ര സര്‍ക്കാര്‍ ഇതുവരെ പുറത്ത് വിട്ടിട്ടില്ല.

Related posts

Leave a Comment