ദേശീയപാതയില്‍ മൂന്ന് വാഹനങ്ങള്‍ കൂട്ടിയിടിച്ച് രണ്ട് ശബരിമല തീര്‍ത്ഥാടകര്‍ മരിച്ചു; മൂന്നു പേര്‍ക്ക് പരിക്ക്

കാഞ്ഞിരപ്പള്ളി: ദേശീയപാത 183ല്‍ മുണ്ടക്കയത്തിനും പീരുമേടിനുമിടയിലുണ്ടായ വാഹനാപകടത്തില്‍   രണ്ട് ശബരിമല തീര്‍ത്ഥാടകര്‍  മരിച്ചു. മൂന്നു പേര്‍ക്ക് പരിക്കേറ്റു. പെരുവന്താനത്തിന് സമീപം അമലഗിരിയിലാണ് സംഭവം.
ആന്ധ്രായില്‍ നിന്നുള്ള തീര്‍ത്ഥാടക സംഘത്തിനാണ് അപകടമുണ്ടായത്. ആന്ധ്രപ്രദേശ് സ്വദേശികളായ ആദി നാരായണ നായിഡു (44), ഈശ്വരപ്പ (42) എന്നിവരാണ് മരിച്ചത്. ഇരുവരുടെയും മൃതദേഹങ്ങള്‍ കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. പരിക്കേറ്റ മറ്റ് മൂന്ന് പേര്‍ മുണ്ടക്കയം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ ചികിത്സയിലാണ്.
തീര്‍ത്ഥാടകര്‍ സഞ്ചരിച്ചിരുന്ന ടെമ്പോ വാനില്‍ കാറിടിച്ച് ഉണ്ടായ അപകടത്തെക്കുറിച്ച് റോഡില്‍നിന്ന് സംസാരിക്കുന്നതിനിടെ പുറകില്‍ നിന്നും അമിത വേഗത്തില്‍ വന്ന ബസ് ടെമ്പോ വാനില്‍ വന്നിടിച്ചാണ് വീണ്ടും അപകടം ഉണ്ടായത്. ബസ് ഇടിച്ചതിനെ തുടര്‍ന്ന് റോഡില്‍ നിന്ന രണ്ട് അയ്യപ്പഭക്തരുടെ ദേഹത്തേക്ക് ടെമ്പോ വാന്‍ പാഞ്ഞു കയറി.
വാനിന് മുന്നില്‍ റോഡിലുണ്ടായിരന്ന രണ്ട് പേരാണ് മരിച്ചത്. ബസ് ഇടിച്ചതോടെ മുന്നോട്ടു നീങ്ങിയ വാനിനും മതിലിനും ഇടയ്ക്ക് പെട്ടാണ് ഇരുവരും മരിച്ചത്. പെരുവന്താനം പൊലീസ് സ്ഥലത്തെത്തി നടപടികള്‍ സ്വീകരിച്ചു. അപകടത്തേത്തുടര്‍ന്ന് കുട്ടിക്കാനത്തിനും മുണ്ടക്കയത്തിനുമിടയില്‍ വാഹനഗതാഗതം തടസപ്പെട്ടു.

Related posts

Leave a Comment